Latest News

ഈശ്വരന്‍ സാക്ഷി എന്നൊരു സീരിയല്‍ ചെയ്യുമ്പോള്‍ നായകന്റെ ബെസ്റ്റ് ഫ്രണ്ടായി പരിചയപ്പെടല്‍; സൗഹൃദം ഒരു പോയിന്റിലെത്തിയപ്പോള്‍ വീട്ടില്‍ ആലോചിക്കട്ടെയെന്ന് ചോദിച്ചു; എന്റെ ജീവിതത്തില്‍ എന്തെങ്കിലും ആകാന്‍ കാരണം അദ്ദേഹം; ഫെസ് യോഗയെ പരിഹസിച്ചവര്‍ക്കും മറുപടി;നടി പാര്‍വതി കൃഷ്ണയ്ക്ക് പറയാനുള്ളത്

Malayalilife
 ഈശ്വരന്‍ സാക്ഷി എന്നൊരു സീരിയല്‍ ചെയ്യുമ്പോള്‍ നായകന്റെ ബെസ്റ്റ് ഫ്രണ്ടായി പരിചയപ്പെടല്‍; സൗഹൃദം ഒരു പോയിന്റിലെത്തിയപ്പോള്‍ വീട്ടില്‍ ആലോചിക്കട്ടെയെന്ന് ചോദിച്ചു; എന്റെ ജീവിതത്തില്‍ എന്തെങ്കിലും ആകാന്‍ കാരണം അദ്ദേഹം; ഫെസ് യോഗയെ പരിഹസിച്ചവര്‍ക്കും മറുപടി;നടി പാര്‍വതി കൃഷ്ണയ്ക്ക് പറയാനുള്ളത്

അഭിനേത്രി, മോഡല്‍, അവതാരക എന്നീ നിലകളില്‍ പ്രശസ്തയായ ആളാണ് പാര്‍വതി ആര്‍ കൃഷ്ണ. അടുത്തിടെ നടി ധന്യാ വര്‍മ്മയുമായി നടത്തിയ അഭിമുഖത്തില്‍ ഭര്‍ത്താവ് ബാലുവിനെക്കുറിച്ചും മകനെക്കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാടുകള്‍ പങ്ക് വ്ച്ചതാണ് ശ്രദ്ധ നേടുന്നത്.

'ഈശ്വരന്‍ സാക്ഷി എന്നൊരു സീരിയല്‍ ഞാന്‍ ചെയ്യുന്നുണ്ടായിരുന്നു. അതിലെ നായകന്റെ ബെസ്റ്റ് ഫ്രണ്ടാണ് ബാലുവേട്ടന്‍. ഞങ്ങളും മണിക്കുട്ടി ശ്രീലക്ഷ്മിയും ഒരു കാറില്‍ സിനിമ കാണാന്‍ പോകുകയായിരുന്നു. ആ യാത്രയില്‍ ഇവര്‍ രണ്ട് പേരും ബാലുവേട്ടന്റെ വീട്ടില്‍ കയറണം എന്ന് പറഞ്ഞു. എനിക്ക് പരിചയമില്ലാത്ത വീടല്ലേ ഞാന്‍ കയറണോ എന്നായി. അന്നാണ് ഞങ്ങള്‍ ആദ്യമായി കാണുന്നത്. ഞങ്ങള്‍ കമ്പനിയായി. എന്നെ കല്യാണത്തിനൊക്കെ വിളിക്കണം കേട്ടോ എന്ന് പറഞ്ഞു. ഒരു പോയിന്റ് എത്തിയപ്പോള്‍ ഞാന്‍ വീട്ടില്‍ വന്ന് ആലോചിക്കട്ടെ എന്ന് ബാലുവേട്ടന്‍ തന്നെ ചോദിക്കുകയായിരുന്നു.

 'മകനെ ഞാന്‍ നോക്കുന്നതിനേക്കാള്‍ ഏറ്റവും നന്നായി നോക്കുന്നത് അദ്ദേഹമാണ്. ഈയിടെ അവനൊരു പനി വന്നപ്പോള്‍ ബാലുവേട്ടന്‍ പൊട്ടിക്കരയുകയായിരുന്നു. ഞാന്‍ കുറച്ചുകൂടി സ്‌ട്രോങ് ആയിരുന്നു,' പാര്‍വതി പറഞ്ഞു.എന്റെ ജീവിതത്തില്‍ ഞാനെന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിനു പ്രധാന കാരണം ബാലുവേട്ടനാണ്,' പാര്‍വതി പറഞ്ഞു. 

ഞാന്‍ കുറച്ചു കൂടി സ്‌ട്രോങ് ആയിരുന്നു. ബാലുവേട്ടന് ഞാനും അച്ചുക്കുട്ടനുമാണ് ലോകം. അതിന് ശേഷമേ പ്രൊഫഷന്‍ പോലുമുള്ളൂ. എനിക്ക് ഫാമിലിയും എന്റെ പ്രൊഫഷനും ഒരുപോലെയാണ്'' പാര്‍വതി കൃഷ്ണ പറഞ്ഞു

അഭിമുഖത്തില്‍ ഫെയ്‌സ് യോഗയെക്കുറിച്ചും അത് തന്റെ ചര്‍മത്തിലും മുഖത്തും വരുത്തിയ നല്ല മാറ്റങ്ങളെക്കുറിച്ചും സംസാരിച്ചിരുന്നു. താന്‍ പഠിച്ച കാര്യം ഇപ്പോള്‍ മറ്റുള്ളവരിലേക്കും എത്തിക്കുകയാണെന്നും ഇതിനകം സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ ആയിരത്തിലേറെ പേരെ താന്‍ ഫെയ്‌സ് യോഗ പഠിപ്പിച്ചെന്നും പാര്‍വതി പറഞ്ഞിരുന്നു. എന്നാല്‍ ഫേസ് യോ?ഗ അശാസ്ത്രീയമാണെന്ന വാദം കമന്റ് ബോക്‌സില്‍ വന്നു. ചിലര്‍ മോശമായി കമന്റുകളിട്ടു. ഫേസ് യോ?ഗ പഠിപ്പിക്കുന്ന നിങ്ങളുടെ മുഖം കണ്ടാല്‍ 50 വയസ് തോന്നിക്കും എന്നെല്ലാം കമന്റുകള്‍ വന്നു. 

ഈ വീഡിയോയ്ക്കു താഴെ വന്ന കമന്റിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാര്‍വതി.ധന്യ ചേച്ചിയുടെ വീഡിയോ കഴിഞ്ഞ സമയത്ത് ഒരുപാട് കമന്റുകള്‍ കാണുന്നുണ്ടായിരുന്നു. മുഖം നോക്കൂ, വല്ലാതെ പ്രായം തോന്നുന്നെന്ന്. ഞാന്‍ തിരുവനന്തപുരത്ത് നിന്നും എറണാകുളം വരെ ട്രാവല്‍ ചെയ്ത് ഞാന്‍ അറ്റന്‍ഡ് ചെയ്ത ഇന്റര്‍വ്യൂ ആയിരുന്നു. ആ സമയത്ത് ഞാനൊരു കെമിക്കല്‍ പീലിം?ഗ് ചെയ്തിരുന്നു. അന്നെനിക്ക് ഫേസ് യോ?ഗയോ ഫേഷ്യല്‍ മസാജോ ചെയ്യാന്‍ പറ്റില്ലായിരുന്നു. എന്റെ ഫേസ് യോഗ ക്ലൈന്റ്‌സിന് അതറിയാം. 10400 സ്റ്റുഡന്‍സാണ്.

അത്രയും അഭിമാനത്തോടെ ഞാന്‍ പറയും. എന്റെ ക്ലാസ് അറ്റന്‍ഡ് ചെയ്ത ഓരോ ആളുകളും അത്രയും സന്തോഷത്തോടെ ക്ലാസ് കഴിഞ്ഞും പോയിട്ടുള്ളത് എന്ന ആത്മവിശ്വാസം എനിക്കുണ്ട്. അതറിയണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ക്ലാസ് അറ്റന്‍ഡ് ചെയ്യാമെന്നും പാര്‍വതി കൃഷ്ണ പറയുന്നു. ഇനി വല്ലതും പറയാനുള്ളവര്‍ നേരിട്ട് ഇന്‍ബോക്‌സില്‍ വന്ന് ചോദിച്ചോ എന്നും പാര്‍വതി കൃഷ്ണ പറയുന്നു. നിരവധി പേരാണ് പാര്‍വതിയെ അനുകൂലിച്ചത്. അതേസമയം ഫേസ് യോഗ അശാസ്ത്രീയമാണെന്ന വാദത്തില്‍ പാര്‍വതിയെ എതിര്‍ക്കുന്ന പലരും ഉറച്ച് നില്‍ക്കുന്നുണ്ട്.

താന്‍ ഫേസ് യോഗയിലേക്ക് ആകൃഷ്ടയായതിനെക്കുറിച്ച് പാര്‍വതി കൃഷ്ണ ധന്യ വര്‍മയുടെ അഭിമുഖത്തില്‍ സംസാരിച്ചിരുന്നു. ഡെലിവറിക്ക് ശേഷം 30 കിലോ കുറച്ചെങ്കിലും മുഖത്തെ വണ്ണം മാത്രം കുറയുന്നില്ല. അതിലെന്തെങ്കിലും മാറ്റം കൊണ്ട് വരണമെന്ന് തോന്നി. അങ്ങനെ റിസേര്‍ച്ച് ചെയ്തപ്പോള്‍ ആദ്യം വന്നത് ബോടോക്‌സും ഫില്ലേര്‍സുമാണ്. അതില്‍ എനിക്ക് താല്‍പര്യമില്ല. നാച്വറലായി എന്ത് ചെയ്യാന്‍ പറ്റുമെന്ന് നോക്കിയപ്പോഴാണ് ഫേസ് യോഗ കാണുന്നത്. പിന്നെ അതിനെ പറ്റി ചെറുതായി പഠിക്കാന്‍ തുടങ്ങി.

യൂട്യബ് കണ്ട് കുറേ കാര്യങ്ങള്‍ ചെയ്തു. കുറേ ദിവസം കഴിഞ്ഞപ്പോള്‍ ചെറിയ വ്യത്യാസങ്ങള്‍ മുഖത്ത് കാണാന്‍ തുടങ്ങി. അങ്ങനെ ഇവരുടെ ട്രാന്‍സ്‌ഫൊര്‍മേഷന്‍ കാണുമ്പോള്‍ എനിക്ക് ഭയങ്കര സന്തോഷം വരാന്‍ തുടങ്ങി. ഒരാളെ ചെയ്തു, രണ്ട് പേരെ ചെയ്തു. അങ്ങനെയാണ് ഈ മേഖലയിലേക്ക് കടക്കുന്നതെന്ന് പാര്‍വതി കൃഷ്ണ പറയുന്നു.

parvathy krishna about his life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES