Latest News

നായികയായിട്ടാണ് തുടക്കം; മാനസപുത്രിക്ക് ശേഷം വില്ലത്തി റോളിലേക്ക്; 33 വര്‍ഷമായി അഭിനയരംഗത്ത്; ആയിരത്തിന് മുകളില്‍ സാരികളും ഡ്രസ്സിന് അനുസരിച്ച് മൂക്കുത്തിയും കുപ്പിവളകളും ഹരം; അഭിനയത്തിനൊപ്പം അച്ചാറ് ബിസിനസും; 12 വര്‍ഷം കാത്തിരുന്ന മകള്‍ക്കായി സിനിമയിലെ അവസരം ഉപേക്ഷിച്ചു; നടി  കാര്‍ത്തിക കണ്ണന്റെ ജീവിതം

Malayalilife
നായികയായിട്ടാണ് തുടക്കം; മാനസപുത്രിക്ക് ശേഷം വില്ലത്തി റോളിലേക്ക്; 33 വര്‍ഷമായി അഭിനയരംഗത്ത്; ആയിരത്തിന് മുകളില്‍ സാരികളും ഡ്രസ്സിന് അനുസരിച്ച് മൂക്കുത്തിയും കുപ്പിവളകളും ഹരം; അഭിനയത്തിനൊപ്പം അച്ചാറ് ബിസിനസും; 12 വര്‍ഷം കാത്തിരുന്ന മകള്‍ക്കായി സിനിമയിലെ അവസരം ഉപേക്ഷിച്ചു; നടി  കാര്‍ത്തിക കണ്ണന്റെ ജീവിതം

സിനിമയിലൂടെ വന്ന് സീരിയലുകളില്‍ നെഗറ്റീവ് വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടിമാരില്‍ പ്രധാനിയാണ് കാര്‍ത്തിക കണ്ണന്‍. മൂന്ന് പതിറ്റാണ്ടിലേറെയായി അഭിനയത്തില്‍ സജീവമാണ് താരം. നായകയായി നിരവധി അഭിനയിച്ചിട്ടുണ്ടെങ്കിലും വില്ലത്തി റോളുകളുടെ പേരിലാണ് നടി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയത്. നിലവില്‍ സാന്ത്വനം സീരിയലിലാണ് അഭിനയിക്കുന്നത്. 

നായികയായിട്ടാണ് അഭിനയം ആരംഭിച്ചതെന്നും മാനസപുത്രിക്ക് ശേഷമാണ് വില്ലത്തി റോള്‍ ചെയ്ത് തുടങ്ങിയതെന്നുമാണ് താരം പറയുന്നത്. ഇതിനു ശേഷം കൂടുതലും വില്ലത്തി വേഷങ്ങളാണ്. അതിലൂടെയാണ് താന്‍ ശ്രദ്ധിക്കപ്പെട്ടത്. സാരിയാണ് ധരിക്കാന്‍ ഏറ്റവും ഇഷ്ടമുള്ള വസ്ത്രം. സീരിയലില്‍ അഭിനയിക്കുമ്പോള്‍ മാത്രമാണ് പട്ടുസാരികള്‍ ഉടുക്കുന്നതെന്നും അല്ലേങ്കില്‍ സിംപിള്‍ ലൈറ്റ് ഷെയ്ഡ് സാരികളാണ് ഉടുക്കാറുള്ളതെന്നും നടി പറഞ്ഞു.

തന്റെ നെറ്റിയില്‍ കാണുന്ന വലിയ പൊട്ടിനു പിന്നിലെ കാര്യത്തെ കുറിച്ചും താരം തുറന്നുപറഞ്ഞു. ഒരു ട്രേഡ് മാര്‍ക്കാണ് അത്. കൊച്ചുകുട്ടിയായിരുന്നപ്പോള്‍ മുതല്‍ ദൃഷ്ടി?ദോഷം മാറാനായി അമ്മ തനിക്ക് വലിയ കറുത്ത പൊട്ടാണ് തൊട്ട് തന്നിരുന്നത്. സ്‌കൂളില്‍ എത്തിയപ്പോഴും അത് തന്നെ തുടര്‍ന്നു. പിന്നെ അത് മാറ്റുമ്പോള്‍ ഒരു പോരായ്മപോലെ തോന്നി. അങ്ങനെ അത് ജീവിതത്തിന്റെ ഭാ?ഗമായി എന്നാണ് നടി പറയുന്നത്. വിവാഹ ശേഷമാണ് മൂക്ക് കുത്തിയതെന്നും തന്റെ വീട്ടില്‍ സമ്മതമായിരുന്നില്ലെന്നും നടി പറഞ്ഞു.

ഡ്രസ്സിന് അനുസരിച്ച് മൂക്കുത്തി മാറ്റും. പൊട്ടും മൂക്കുത്തിയും കുപ്പിവളകളും ക്രേസാണ്. മുപ്പത്തിമൂന്ന് വര്‍ഷമായി താന്‍ അഭിനയിക്കുന്നുണ്ടെന്നും അന്ന് മുതലുള്ള സാരികളുടെ കലക്ഷന്‍ തന്റെ കയ്യിലുണ്ടെന്നും നടി പറഞ്ഞു. എണ്ണം നോക്കിയാല്‍ ആയിരത്തിന് മുകളില്‍ വരും. സാരി പര്‍ച്ചേസിങിന് എന്ന് പറഞ്ഞൊരു പോക്കൊന്നും തനിക്കില്ല യാത്രകള്‍ പോകുമ്പോള്‍ ചെറിയ കടകളില്‍ കയറി ഇഷ്ടപ്പെടുന്നത് വാങ്ങുമെന്നുമാണ് കാര്‍ത്തിക പറയുന്നത്. ഒരു ഡിസൈനിലുള്ള നാല്, അഞ്ച് കളര്‍ ഒരുമിച്ച് എടുക്കും. അത് പിന്നീട് പല സീരിയലുകളില്‍ ഉപയോ?ഗിക്കും. വലിയ വിലയുള്ള സാരികള്‍ കുറവാണ്. സീരിയലില്‍ ഉടുക്കുന്ന സാരികള്‍ക്ക് അഞ്ഞൂറിന് താഴെ മാത്രമെ വിലയുള്ളു എന്നും കാര്‍ത്തിക പറയുന്നു.

അഭിനയ ജീവിതത്തിലെ അനുഭവങ്ങളെയും വെല്ലുവിളികളെയും കുറിച്ചും നടി തുറന്ന് പറഞ്ഞു. സീരിയലുകളിലെ നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയാണ് താന്‍ കൂടുതല്‍ ശ്രദ്ധ നേടിയതെന്നും, ഇത്തരം വേഷങ്ങളുടെ പേരില്‍ പ്രേക്ഷകരില്‍ നിന്ന് വഴക്ക് കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും അവര്‍ പറയുന്നു.

ഒരിക്കല്‍ ഒരു അമ്പലത്തില്‍ വെച്ച് ഒരു അമ്മ തന്നോട് 'ഗുണം പിടിക്കില്ല' എന്ന് പറഞ്ഞ് വഴക്ക് പറഞ്ഞ അനുഭവം അവര്‍ ഓര്‍ത്തെടുത്തു. അത്തരം കഥാപാത്രങ്ങള്‍ അഭിനയിക്കുന്നതല്ലേ എന്ന് താന്‍ മറുപടി നല്‍കിയതായും കാര്‍ത്തിക വ്യക്തമാക്കി. 

തുടക്കകാലത്തെ കഷ്ടപ്പാടുകളെക്കുറിച്ചും നടി വിവരിച്ചു. ആദ്യമായി നായികയായി അഭിനയിക്കുന്ന സമയത്ത് ലൊക്കേഷനുകളിലേക്ക് പോകാന്‍ ട്രെയിനോ ഫ്‌ലൈറ്റോ ലഭ്യമല്ലായിരുന്നു. പ്രൊഡക്ഷന്‍ ടീം ബസ് യാത്രാ പൈസ മാത്രമാണ് നല്‍കിയിരുന്നത്. എന്നാല്‍ ഇന്ന് പുതിയ തലമുറയിലെ അഭിനേതാക്കള്‍ ബെന്‍സില്‍ വന്നിറങ്ങുന്ന കാലമാണെന്നും, തങ്ങളെല്ലാം ഒരുപാട് കഷ്ടപ്പെട്ട് വന്നവരാണെന്നും അതിന്റെ ഗുണം തങ്ങള്‍ക്കുണ്ടെന്നും കാര്‍ത്തിക അഭിപ്രായപ്പെട്ടു. 

തന്റെ പ്രതിഫലത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളെക്കുറിച്ചും നടി പ്രതികരിച്ചു. അതൊക്കെ വെറുതെ പറയുന്നതാണെന്നും, ഒരിക്കല്‍ തന്റെ പ്രതിഫലം കേട്ട് താന്‍ തന്നെ അത്ഭുതപ്പെട്ടുപോയെന്നും അവര്‍ പറഞ്ഞു. അക്കൗണ്ടിലേക്ക് എത്ര പണം വരുന്നു എന്ന് മറ്റുള്ളവര്‍ എങ്ങനെ അറിയാനാണ് എന്നും കാര്‍ത്തിക ചോദിച്ചു.

ഥാര്‍ത്ഥ ജീവിതത്തില്‍ താനൊരു വില്ലത്തിയല്ല എന്നാണ് കാര്‍ത്തിക കണ്ണന്‍ പറയുന്നത്. കുടുംബത്തിനാണ് ഏറ്റവും പ്രാധാന്യം നല്‍കുന്നത്. അഭിനയിക്കുന്നതില്‍ എല്ലാ പിന്തുണയും നല്‍കി ഭര്‍ത്താവ് കണ്ണന്‍ കൂടെയുണ്ട്. എന്നാല്‍ അവരെ വിട്ടു പിരിഞ്ഞു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥ തനിക്കാണെന്നാണ് കാര്‍ത്തിക കണ്ണന്‍ പറയുന്നത്.

മുപ്പത് വര്‍ഷത്തിലേറെയായി അഭിനയ ലോകത്തുണ്ട്. ഇപ്പോള്‍ സീരിയലുകലുകളിലാണ് കൂടുതല്‍ ശ്രദ്ധിയ്ക്കുന്നത്. മാസത്തില്‍ മുപ്പത് ദിവസവും ഷൂട്ട് ഉണ്ടാവും. നിലവിലിപ്പോള്‍ രണ്ട് സീരിയലുകളാണ് ചെയ്യുന്നത്. ഒന്നാം തിയ്യതി മുതല്‍ 15 ആം തിയ്യതി വരെ ഒരു സീരിയലിന് ഡേറ്റ് കൊടുക്കും. 16 മുതല്‍ 30 വരെ രണ്ടാമത്തെ സീരിയലിനും. ഒരു ആര്‍ട്ടിസ്റ്റിന്റെ ജീവിതം അങ്ങനെയാണ്. റിയല്‍ ലൈഫ് എന്നൊന്നില്ല. അഭിനയമാണ് എല്ലാ ദിവസവും- കാര്‍ത്തിക കണ്ണന്‍ പറഞ്ഞു.

സിനിമകളില്‍ നിന്ന് അവസരം വരുന്നുണ്ട്. പക്ഷെ മകളെ വിട്ടു നില്‍ക്കാന്‍ കഴിയില്ല. അവള്‍ക്ക് വേണ്ടിയാണ് കരിയറില്‍ നിന്നും ബ്രേക്ക് എടുത്തത്. പിരിഞ്ഞിരിക്കാന്‍ എനിക്ക് കഴിയില്ല. അമ്മ എന്ന് പറയുമ്പോള്‍ അതാണല്ലോ. അത് മാത്രമല്ല, മക്കളില്ലാതെ ഒരുപാട് സങ്കടപ്പെട്ടതാണ് ഞങ്ങള്‍. പന്ത്രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് അവളെ കിട്ടിയത്. സിനിമയുടെ ഷൂട്ടിങ് വരുമ്പോള്‍ കൂടുതല്‍ ദിവസം അവളെ പിരിഞ്ഞിരിക്കാന്‍ കഴിയില്ല. സീരിയലാവുമ്പോള്‍ എന്നും പോയി വരാം. അതുകൊണ്ടാണ് സിനിമയില്‍ അത്ര ശ്രദ്ധ കേന്ദ്രീകരിക്കാത്തത് എന്നാണ് കാര്‍ത്തിക കണ്ണന്‍ പറയുന്നത്.

അഭിനയത്തില്‍ മാത്രമല്ല, ബിസിനസ്സിലും ഇപ്പോള്‍ ശ്രദ്ധിയ്ക്കുന്നുണ്ട്. കൊവിഡ് കാലത്താണ് അച്ചാറ് ബിസിനസ് തുടങ്ങിയത്. ഇപ്പോള്‍ തിരുവനന്തപുരത്ത് മാത്രമാണ് കമ്പനി. പക്ഷെ ഡെലിവറി സൗകര്യം എല്ലായിടത്തമുണ്ട്. വിദേശത്തേക്ക് ഞാന്‍ പോയിട്ടില്ലെങ്കിലും എന്റെ അച്ചാറ് ഇന്ത്യ കടന്നിട്ടുണ്ട്. കല്യാണം കഴിക്കുന്നതുവരെ പാചകം എന്താണെന്ന് അറിയില്ലായിരുന്നു. വിവാഹ ശേഷമാണ് പാചകം പഠിച്ചത് എന്നും, അത്യാവശ്യം നന്നായി പാചകം ചെയ്യാന്‍ അറിയാം എന്നും കാര്‍ത്തിക അഭിമാനത്തോടെ പറയുന്നു.

actress karthika kannan life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES