വിനീത് ശ്രീനിവാസന് നായക വേഷത്തില്‍ എത്തിയ പുതിയ ചിത്രമാണ് മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ്. ചിത്രം മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്. നിരവധി സിനിമകളില്‍ എഡിറ്ററായി പ്രവര്‍ത്തിച്ച അഭിനവ് സുന്ദര്‍ നായക് സംവിധാന രംഗത്ത് ചുവടു വച്ച ചിത്രമാണ് മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ്. സിനിമയെ അഭിനന്ദിച്ച് ഷാജി കൈലാസ് എത്തിയതിന്റെ സന്തോഷം പങ്കു വച്ചിരിക്കുകയാണ് അഭിനവ്.
'ഇന്നലെ ഷാജി കൈലാസ് മുകുന്ദന് ഉണ്ണി കണ്ടിട്ട് വിളിച്ച്, വളരെയധികം ഇഷ്ടമായെന്ന് പറഞ്ഞു. ഞാന്‍ അദ്ദേഹത്തിന്റെ വലിയ ഫാന്‍ ആണെന്ന് പറഞ്ഞപ്പോള്‍, അദ്ദേഹം എന്നോട് ഇങ്ങോട്ട് 'ഞാന്‍ ഇപ്പൊ തന്റെ ഫാന്‍ ആടോ' എന്നു പറഞ്ഞു. കേള്‍ക്കാന്‍ സുഖം ഉണ്ടായിരുന്നു. ആ കോള്‍ എനിക്ക് വളരെ സ്പെഷ്യല്‍ ആയിരുന്നു', എന്ന് അഭിനവ് കുറിച്ചു.
വിനീത് ശ്രീനിവാസന് ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ മുകുന്ദന് ഉണ്ണിയെ അവതരിപ്പിച്ചിരിക്കുന്നത്. വിനീതിന് പുറമേ സുരാജ് വെഞ്ഞാറമ്മൂട്, സുധി കോപ്പ , തന്‍വിറാം, ജഗദീഷ് , മണികണ്ഠന് പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ്ജ് കോര,ആര്‍ഷ ചാന്ദ്നി ബൈജു , നോബിള്‍ ബാബു തോമസ്, അല്‍ത്താഫ് സലിം, റിയാ സൈറ, രഞ്ജിത്ത് ബാലകൃഷ്ണന് എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.