മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ ഏറെ ശ്രദ്ധിച്ച നേടിയ കാതല്‍ കൊണ്ടൈന്‍, 7G റൈന്‍ബൗ കോളനി, മധുരൈ, പുതുപെട്ടൈ തുടങ്ങിയ ചിത്രങ്ങളിലെ നായികയും തെന്നിന്ത്യന്‍ താരവുമായ സോണിയ അഗര്‍വാള്‍ മുഖ്യവേഷത്തിലെത്തുന്ന പുതിയ ചിത്രം 'ഗിഫ്റ്റ്'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.
പാ പാണ്ഡ്യന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തില്‍ ഒരു ലൈംഗികാതിക്രമക്കേസിനു ശേഷം ജീവിക്കുന്ന ദൃഢനിശ്ചയമുള്ള ഒരു പോലീസുകാരിയുടെ വേഷമാണ് സോണിയ അഗര്‍വാളിന്റെത്. നിരവധി കേസുകള്‍ തെളിയിക്കാന്‍ കഴിഞ്ഞിട്ടും, കേസില്‍ അവര്‍ ഒരു പ്രതിസന്ധി നേരിടുന്നു. അവര്‍ക്ക് ഇപ്പോഴും അത് എങ്ങനെ പിന്തുടരാന്‍ കഴിയുന്നു എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
പി.പി സിനിമാസിന്റെ ബാനറില്‍ സംവിധായകന്‍ പാ പാണ്ഡ്യന്‍ തന്നെയാണ് ഈ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ചിത്രം നിര്‍മിക്കുന്നത്. വടിവേലു, കമലകണ്ണന്‍ എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. ഒക്ടോബര്‍ 31ന് തീയേറ്ററുകളില്‍ എത്തുന്ന ചിത്രം, കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത് സഹായരാജന്‍ ഫിലിംസ്,സാന്‍ഹ സ്റ്റുഡിയോയും ചേര്‍ന്നാണ്.
സോണിയയെ കൂടാതെ ബിര്‍ള ബോസ്, സൂപ്പര്‍ ഗുഡ് സുബ്രഹ്മണി, ക്രെയിന്‍ മനോഹര്‍, ശശി ലയ, രേഖ എന്നിവരും ഗിഫ്റ്റില്‍ അഭിനയിക്കുന്നു. ചിത്രത്തിന്റെ സംഗീതം ഹമര സി.വി, ഛായാഗ്രഹണം രാജദുരൈയും നിര്‍വ്വഹിക്കുന്നു. ചിത്രത്തിന് രണ്ട് എഡിറ്റര്‍മാരുണ്ട്, ഡേവിഡ് അജയ്, ഗണേഷ്. ഡിസ്ട്രിബൂഷന്‍ ഹെഡ്: ഷാനു പരപ്പനങ്ങാടി, പി.ആര്‍.ഒ (കേരള): പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.