കമല്‍ഹാസന്റെ പഴയ പ്രണയത്തെ കുറിച്ച് തുറന്ന് സംസാരിച്ച് മകള്‍ ശ്രുതി ഹാസന്‍. നടി അപര്‍ണാ സെന്നിനോട് അദ്ദേഹത്തിന് വലിയ പ്രണയമായിരുന്നു എന്നാണ് മകള്‍ പറഞ്ഞത്. ആ പ്രണയത്തിന്റെ പേരില്‍ കമല്‍ഹാസന്‍ ബംഗാളി ഭാഷ വരെ പഠിച്ചിരുന്നു എന്നും ശ്രുതി പറഞ്ഞു. 'ഹേ റാം' എന്ന സിനിമയില്‍ റാണി മുഖര്‍ജി അവതരിപ്പിച്ച ബംഗാളി കഥാപാത്രത്തിന് അപര്‍ണാ സെന്നിന്റെ പേരാണ് അച്ഛന്‍ നല്‍കിയതെന്നും ശ്രുതി പറഞ്ഞു.
അച്ഛന്‍ ബംഗാളി സിനിമ ചെയ്യേണ്ടതിനാലല്ല ഭാഷ പഠിച്ചത്, അപര്‍ണാ സെന്നിനോടുള്ള സ്നേഹവും ആകര്‍ഷണവുമാണ് കാരണം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചിത്രം കൂലിയുടെ പ്രമോഷന്‍ പരിപാടിയിലാണ് ശ്രുതി ഹാസന്‍ സഹനടനായ സത്യരാജിനോടൊപ്പം സംസാരിക്കുന്നതിനിടെ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. കമല്‍ഹാസന്‍ ബംഗാളി സിനിമ ചെയ്തിട്ടുണ്ടെന്നും അതിനായി ഭാഷ പഠിച്ചിട്ടുണ്ടെന്നും സത്യരാജ് പറഞ്ഞപ്പോഴാണ് ശ്രുതി വിശദീകരണവുമായി മുന്നോട്ട് വന്നത്.
അച്ഛനെപ്പോലെ തന്നെ നിരവധി ഭാഷകള്‍ അറിയുന്ന ശ്രുതിയെ സത്യരാജ് അഭിനന്ദിക്കുകയും ചെയ്തു. കമല്‍ ഹാസന്‍ ഒരു ബംഗാളി സിനിമ ചെയ്തിട്ടുണ്ടെന്നും അതിനായി ഭാഷ പഠിച്ചിട്ടുണ്ടെന്നും സത്യരാജ് പറഞ്ഞപ്പോഴായിരുന്നു ശ്രുതി ഈ മറുപടി നല്‍കിയത്.