സാമൂഹികമാധ്യമങ്ങളില്‍ വൈറലായി നടന്‍ പ്രണവ് മോഹന്‍ലാലിന്റെയും അമ്മ സുചിത്രയുടെയും വീഡിയോ ദൃശ്യങ്ങള്‍. വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ പിന്തുടര്‍ന്ന് ആരാധകര്‍ പകര്‍ത്തിയ വീഡിയോയാണ് ആരാധകര്‍ക്ക് പ്രിയപ്പെട്ടതാവുന്നത്.
'ലാലേട്ടനാണെന്ന് വിചാരിച്ച് വണ്ടിയുടെ പുറകില്‍ പോയതാ... പക്ഷേ അപ്പു', എന്ന ക്യാപ്ഷനോടെയാണ് യൂട്യൂബില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടത്.ആരാധകര്‍ തോളില്‍ കൈവെച്ച് ഫോട്ടോയെടുക്കമ്പോള്‍ ക്ഷമയോടെ നിന്ന നടനെ പ്രകീര്‍ത്തിച്ച് വീഡിയോയ്ക്ക് താഴെ കമന്റുകള്‍ നിറഞ്ഞു....
ഒരുഘട്ടത്തില്‍ തന്റെ തോളില്‍ കയ്യിട്ടു ഫോട്ടോ എടുക്കുന്ന ആരാധകനെ ചേര്‍ത്തുന്ന പ്രണവിനെയും കാണാനാകും. ഫോട്ടോ എടുക്കാന്‍ ആരാധകര്‍ വരുന്ന സമയമത്രയും മകനു വേണ്ടി സുചിത്രയും കാത്തിരിക്കുന്നുണ്ട്
'ഇങ്ങനെയും പാവം ഉണ്ടാകുമോ?' എന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. അമ്മയും മകനും വളരെ സിംപിള്‍ ആണെന്നും തലക്കനത്തോെട നടന്നു പോകുന്ന താരങ്ങള്‍ ഇവരെ കണ്ടു പഠിക്കണമെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.