ജീവയ്ക്കൊപ്പം തമിഴില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി സണ്ണി വെയ്ന്‍. ദേശീയ അവാര്‍ഡ് ജേതാവ് രാജു മുരുകന്‍ സംവിധാനം ചെയ്യുന്ന 'ജിപ്സി' എന്ന ചിത്രത്തിലൂടെയാണ് സണ്ണി വെയ്ന്‍ തമിഴിലേക്കെത്തുന്നത്. കേരളത്തിലെ സഖാവായിട്ടാണ് സണ്ണിവെയ്ന്‍ ചിത്രത്തില്‍ വേഷമിടുന്നത്. കോഴിക്കോട് ആയിരിക്കും സണ്ണി അഭിനയിക്കുന്ന ഭാഗങ്ങളുടെ ചിത്രീകരണം നടത്തുക എന്നാണ് സൂചന.
ജോക്കര്‍, കുക്കൂ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് രാജു മുരുകന്‍. ഇതില്‍ ജോക്കര്‍ മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്. യാത്രക്കും പ്രണയത്തിനും പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും ജിപ്സിയെന്ന് സംവിധായകന്‍ രാജു മുരുകന്‍ വ്യക്തമാക്കി. കായംകുളം കൊച്ചുണ്ണി, ഫ്രഞ്ച് വിപ്ലവം എന്നിവയാണ് സണ്ണി വെയ്നിന്റെ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍. മമ്മുട്ടി ചിത്രം ഒരു കുട്ടനാടന്‍ ബ്ലോഗില്‍ അതിഥി വേഷത്തിലും സണ്ണി എത്തിയിരുന്നു.