ശരിക്കും മാതൃകാദമ്പതികള്‍ ആണ് പൃഥ്വിയും സുപ്രിയ മേനോനും. 2011 ഏപ്രില്‍ 25 നാണ് സുപ്രിയ രാജുവിന്റെ ജീവിതത്തിലേക്ക് വരുന്നത്. ബിബിസിയിലെ ഉയര്‍ന്ന ഉദ്യോഗത്തില്‍ നിന്നുമാണ് കുടുംബജീവിത്തിലേക്ക് സുപ്രിയ കാലെടുത്തുവയ്ക്കുന്നത്. കുടുംബജീവിതത്തിലേക്ക് എത്തിയപ്പോള്‍ തന്റെ കരിയര്‍ എല്ലാം വേണ്ടെന്ന് വച്ച് തന്റെ പാഷന്‍ റിലേഷന്ഷിപ്പിനായി ഉപേക്ഷിച്ചു. ഭര്‍ത്താവിന്റെ നിഴലായി സുപ്രിയ മാറി. പതിനാലാം വര്‍ഷത്തിലേക്ക് സുപ്രിയയും പൃഥ്വിയും കടക്കുമ്പോള്‍ ശരിക്കും ആത് മറ്റുള്ളവരിലും അവരുടെ സ്‌ട്രോങ്ങ് ബോണ്ട് ഇന്‍ഫ്‌ലുവെന്‍സ് ചെയ്യാറുണ്ട്. വെറും കുടുംബിനി ആയി മാറാതെ സുപ്രിയ സിനിമാ നിര്മ്മാണത്തിലേക്കും എത്തി. ജെഎഫ്ഡബ്ല്യുവിന്റെ വുമണ്‍ പ്രൊഡ്യൂസര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടിയ സുപ്രിയ തന്റെ പുതിയ സിനിമിയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്.
എന്നാല്‍ അതില്‍ പുതിയ സിനിമയിലെ നായികയെ പറ്റ് പറഞ്ഞതാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ഞങ്ങളുടെ അടുത്ത സിനിമ നോ ബഡി മെയില്‍ തുടങ്ങും. പൃഥ്വിരാജാണ് നായകന്‍. പേപ്പറുകള്‍ ഒപ്പുവെച്ച് സീല്‍ ചെയ്യുന്നത് വരെ നായികയാരാണെന്ന് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്ന് സുപ്രിയ പറഞ്ഞു. കാണികളായി പാര്‍വതി തിരുവോത്ത് അന്ന് ഇരിക്കുന്നുണ്ട്. എന്നാല്‍ അന്ന് പാര്‍വതിയെ നായികയായി തീരുമാനിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നേയുണ്ടായിരുന്നുള്ളൂ എന്ന് സുപ്രിയയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്.
മമ്മൂട്ടി ചിത്രം റോഷാക്കിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് നോ ബഡി. പൃഥ്വിരാജും പാര്‍വതി തിരുവോത്തും ഏറെക്കാലത്തിന് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന സിനിമയെന്ന പ്രത്യേകതയും നോ ബഡിക്കുണ്ട്. ഇ4 എന്റര്‍ടെയിന്‍മെന്റ്‌സും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം. എന്ന് നിന്റെ മൊയ്തീന്‍, കൂടെ, മൈ ലൗ സ്റ്റോറി എന്നിവയാണ് പൃഥ്വിരാജും പാര്‍വതിയും ഒരുമിച്ച് അഭിനയിച്ച് ഇതുവരെ റിലീസ് ചെയ്ത സിനിമകള്‍. കരിയറിലുണ്ടായ വീഴ്ചയ്ക്ക് ശേഷം വീണ്ടും ശക്തമായ സാന്നിധ്യമായിക്കൊണ്ടിരിക്കുകയാണ് പാര്‍വതി തിരുവോത്ത്. ഉള്ളടക്കം ആണ് പാര്‍വതിയുടെ ഒടുവില്‍ പുറത്തിറങ്ങിയ മലയാള സിനിമ. ഉര്‍വശിയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം ചെയ്തത്.
അതേസമയം, പൃഥ്വിരാജ് പ്രെഡക്ഷന്റെ ബാനറില്‍ ഇറങ്ങിയ ഏറ്റവും ഹിറ്റായ ചിത്രമാണ് ഗുരുവായൂര്‍ അമ്പല നടയില്‍. പൃഥ്വിരാജ്, ബേസില്‍ ജോസഫ്, അനുപമ പരമേശ്വരന്‍, നിഖില വിമല്‍ എന്നിവര്‍ പ്രധാന വേഷം ചെയ്ത ?ഗുരുവായൂര്‍ അമ്പലനടയില്‍ മികച്ച കോമഡി എന്റര്‍ടെയ്‌നറായിരുന്നു. ജെഎഫ്ഡബ്ല്യുവിന്റെ വുമണ്‍ പ്രൊഡ്യൂസര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഈ സിനിമയിലൂടെ സുപ്രിയ മേനോന്‍ നേടി. നടി പാര്‍വതി ജയറാമാണ് സുപ്രിയക്ക് പുരസ്‌കാരം നല്‍കിയത്.
സുപ്രിയയുടെ കടന്നുവരവ് വെറും ഒരു വരവ് ആയിരുന്നില്ല. പുരുഷമേധാവിത്വം നിലനില്‍ക്കുന്ന സിനിമ നിര്‍മ്മാണത്തിലേക്ക് അതിനെക്കുറിച്ചു യാതൊരു അറിവും ഉണ്ടായിട്ടല്ല സുപ്രിയ എത്തിയതും. പക്ഷെ തന്നെക്കൊണ്ട് അത് നേടാന്‍ ആകുമെന്ന ഉറച്ച വിശ്വാസം സുപ്രിയക്ക് ഉണ്ടായിരുന്നു. അതായിരുന്നു പിന്നീട് അവരുടെ പ്രൊഡക്ഷനില്‍ ഇറങ്ങിയ സിനിമകളുടെ വിജയവും. ഇന്ന് തിരക്കുള്ള നിര്‍മ്മാതാവ് ആയിട്ടുണ്ട് സുപ്രിയ. ശരിക്കും സുപ്രിയ ഇല്ലായിരുന്നു എങ്കില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍ ബാങ്കിന്റെ കടക്കെണിയില്‍ ഇരിക്കുമായിരുന്നു എന്ന് അടുത്തിടെ പൃഥ്വിയും പറഞ്ഞിരുന്നു.
2011ലായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും കുടുംബവും മാത്രമായി വളരെ സ്വകാര്യമായാണ് ഇരുവരുടെയും വിവാഹം നടന്നത്. പഴമയുടെ പ്രൗഢി നിലനില്‍ക്കുന്ന ഒരു വീട്ടില്‍ വച്ചായിരുന്നു പൃഥ്വി സുപ്രിയ വിവാഹം. പാലക്കാട്ട് സ്വദേശിയാണ് സുപ്രിയ മേനോന്‍, ബി ബി സി എക്‌സ് റിപ്പോര്‍ട്ടര്‍, തന്റെ റോള്‍ മോഡല്‍ എന്നും അച്ഛന്‍ ആയിരുന്നു എന്ന് പലപ്പോഴും സുപ്രിയ പറഞ്ഞിട്ടുണ്ട്.