Latest News

 35-40 പ്രായത്തിലൊക്കെ എത്തുമ്പോള്‍ മൂഡ് സ്വിങ്സ് വരാറുണ്ട്; വീട്ടില്‍ ആരുമില്ലാത്ത നേരത്ത് വല്ലാത്തൊരു ഹോര്‍മോണ്‍ ചേഞ്ചിന്റെ പ്രശ്‌നത്തില്‍ നില്‍ക്കുമ്പോഴാണ് കോള്‍ വരുന്നത്;കൂടുതല്‍ ചിന്തിക്കാതെ പൈസ അയക്കാമെന്ന്  സമ്മതിച്ചു; ഓണ്‍ലൈന്‍ തട്ടിപ്പിനെക്കുറിച്ച് വെളിപ്പെടുത്തി സ്വപ്ന പിള്ള

Malayalilife
 35-40 പ്രായത്തിലൊക്കെ എത്തുമ്പോള്‍ മൂഡ് സ്വിങ്സ് വരാറുണ്ട്; വീട്ടില്‍ ആരുമില്ലാത്ത നേരത്ത് വല്ലാത്തൊരു ഹോര്‍മോണ്‍ ചേഞ്ചിന്റെ പ്രശ്‌നത്തില്‍ നില്‍ക്കുമ്പോഴാണ് കോള്‍ വരുന്നത്;കൂടുതല്‍ ചിന്തിക്കാതെ പൈസ അയക്കാമെന്ന്  സമ്മതിച്ചു; ഓണ്‍ലൈന്‍ തട്ടിപ്പിനെക്കുറിച്ച് വെളിപ്പെടുത്തി സ്വപ്ന പിള്ള

ഓണ്‍ലൈന്‍ ഷോപ്പിംഗിനിടെ താന്‍ നേരിട്ട സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടി സ്വപ്ന പിള്ള. മുപ്പത്തിയഞ്ച് വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ എങ്ങനെ ഇത്തരം തട്ടിപ്പുകളിലേക്ക് നയിച്ചേക്കാം എന്നതിനെക്കുറിച്ചാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ മനസ്സ് തുറന്നത്.

'ഫ്‌ലിക്ക സില്‍ക് ടച്ച്' എന്നൊരു ഉല്‍പ്പന്നം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തതായിരുന്നു സ്വപ്ന. ഓര്‍ഡര്‍ നല്‍കി രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഒരു കോള്‍ ലഭിച്ചു. ഹിന്ദി സംസാരിക്കുന്ന വ്യക്തിയായിരുന്നു മറുതലയ്ക്കല്‍. ഓര്‍ഡര്‍ ചെയ്ത ഉല്‍പ്പന്നത്തിന്റെ പൈസ തങ്ങളുടെ അക്കൗണ്ടില്‍ ക്രെഡിറ്റ് ആയിട്ടില്ലെന്നും, അത് ഒരിക്കല്‍ കൂടി അയച്ചാല്‍ ആദ്യത്തെ തുക റീഫണ്ട് ചെയ്തു തരാമെന്നുമായിരുന്നു അവര്‍ പറഞ്ഞത്.

'നമുക്ക് ഈ 35-40 പ്രായത്തിലൊക്കെ എത്തുമ്പോള്‍ മൂഡ് സ്വിങ്സ് വരാറുണ്ട്. വീട്ടില്‍ ആരുമില്ലാത്ത നേരത്ത് വല്ലാത്തൊരു ഹോര്‍മോണ്‍ ചേഞ്ചിന്റെ പ്രശ്‌നത്തില്‍ നില്‍ക്കുമ്പോഴാണ് ഈ കോള്‍ വരുന്നത്. സാധാരണ നിലയിലാണെങ്കില്‍ ഞാന്‍ ഇങ്ങനെ ചെയ്യില്ലായിരുന്നു. എന്നാല്‍ ആ ഒരു അവസ്ഥയില്‍ നില്‍ക്കുന്നത് കൊണ്ട് കൂടുതല്‍ ചിന്തിക്കാതെ പൈസ അയക്കാമെന്ന് ഞാന്‍ സമ്മതിച്ചു.' - സ്വപ്ന പറഞ്ഞു.

ആദ്യം 1,439.07 രൂപ താരം അയച്ചുകൊടുത്തു. എന്നാല്‍ പോയിന്റ് കഴിഞ്ഞുള്ള തുക 07 അല്ല, 70 ആണ് അയക്കേണ്ടതെന്ന് അവര്‍ വീണ്ടും ആവശ്യപ്പെട്ടു. ആ പ്രശ്‌നം എങ്ങനെയെങ്കിലും തീരട്ടെ എന്ന് കരുതി സ്വപ്ന വീണ്ടും പൈസ അയച്ചു. ഇത്തരത്തില്‍ മൂന്ന് തവണയായി ഏകദേശം 1,439 രൂപ വീതം തനിക്ക് നഷ്ടപ്പെട്ടതായി താരം വെളിപ്പെടുത്തി. തുക ചെറുതാണെങ്കിലും ഇത്തരത്തിലുള്ള ചതിക്കുഴികള്‍ സ്ത്രീകള്‍ തിരിച്ചറിയണമെന്നാണ് താരം പറയുന്നത്.

മുപ്പത്തിയഞ്ചും നാല്‍പ്പതും വയസ്സിലെത്തിയ സ്ത്രീകള്‍ക്ക് ഈ പ്രായത്തില്‍ അനുഭവപ്പെടുന്ന ഹോര്‍മോണ്‍ മാറ്റങ്ങളും അത് പെരുമാറ്റത്തിലുണ്ടാക്കുന്ന സ്വാധീനവും പലപ്പോഴും തീരുമാനങ്ങളെ ബാധിച്ചേക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ വരുന്ന അപരിചിത കോളുകളോ പണമിടപാടുകളോ കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് തന്റെ അനുഭവത്തിലൂടെ സ്വപ്ന ഓര്‍മ്മിപ്പിക്കുന്നു.ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത്തരം തുറന്നുപറച്ചിലുകള്‍ മറ്റുള്ളവര്‍ക്ക് വലിയൊരു പാഠമാകുമെന്നും താരം പ്രത്യാശ പ്രകടിപ്പിച്ചു.

ഒരു വലിയ സാമ്പത്തിക നഷ്ടത്തേക്കാള്‍ ഉപരിയായി, സ്ത്രീകള്‍ കടന്നുപോകുന്ന മാനസികാവസ്ഥയെ തട്ടിപ്പുകാര്‍ എങ്ങനെ മുതലെടുക്കുന്നു എന്നതിലേക്കാണ് സ്വപ്ന വിരല്‍ ചൂണ്ടുന്നത്. സമാനമായ രീതിയില്‍ ഫോണ്‍ കോളുകള്‍ ലഭിച്ചാല്‍ ഒന്നിന് പത്തുതവണ ആലോചിക്കണമെന്നും താരം മുന്നറിയിപ്പ് നല്‍കി.

swapna pillai about online fraud

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES