Latest News

റൊമ്പ ദൂരം പോയിട്ടേന്‍ ! ഫുള്ളാ മുടിച്ചിട്ട് താന്‍; 'ടൈഗര്‍' മുത്തുവേലിന്റെ ട്രാന്‍സ്‌ഫോര്‍മേഷന്‍ വീഡിയോ പുറത്ത്

Malayalilife
 റൊമ്പ ദൂരം പോയിട്ടേന്‍ ! ഫുള്ളാ മുടിച്ചിട്ട് താന്‍; 'ടൈഗര്‍' മുത്തുവേലിന്റെ ട്രാന്‍സ്‌ഫോര്‍മേഷന്‍ വീഡിയോ പുറത്ത്

തിയേറ്ററുകളില്‍ കളക്ഷന്‍ റെക്കോഡുകള്‍ സൃഷ്ടിച്ച് മുന്നേറുകയാണ് നെല്‍സന്റെ രജനികാന്ത് ചിത്രം 'ജയിലര്‍'. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷത്തിലാണ് തലൈവര്‍ ചിത്രത്തില്‍ എത്തിയത്. ആരാധകരെ ആവേശത്തിലാക്കിയ ടൈ?ഗര്‍ മുത്തുവേലിന്റെ ട്രാന്‍സ്‌ഫോമേഷന്‍ രം?ഗം പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍.

അനിരുദ്ധിന്റെ പശ്ചാത്തല സംഗീത്തില്‍ ചിത്രത്തില്‍ ചില മാസ് രംഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രജനികാന്തിനെ കൂടാതെ, മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലും, വിനായകനും, കന്നട സൂപ്പര്‍ താരം ശിവരാജ് കുമാറും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

വിജയ് കാര്‍ത്തിക് ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തില്‍ അനിരുദ്ധ് രവിചന്ദറാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ലാഭവിഹിതത്തില്‍ നിന്നും നിര്‍മ്മാതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചിത്രത്തിലെ താരങ്ങള്‍ക്കും മറ്റും സമ്മാനങ്ങള്‍ നല്‍കിയതും ശ്രദ്ധേയമായിരുന്നു.

ഓഗസ്റ്റ് 10 ന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളോടെയാണ് തുടക്കം മുതല്‍ മുന്നേറിയത്. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് സിനിമയായി ഇതോടെ 'ജയിലര്‍' മാറി.

Read more topics: # ജയിലര്‍'
transformation video Jailor

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES