Latest News

വരുന്നത് ആക്ഷന്‍ ചിത്രം തന്നെയെന്ന സൂചന നല്കി ഉണ്ണിയുടെ പോസ്റ്റ്;  ജോഷി ചിത്രത്തിനായുളള തയാറെടുപ്പില്‍ നടന്‍; പുതിയ പോസ്റ്റ് ചര്‍ച്ചയാകുമ്പോള്‍

Malayalilife
വരുന്നത് ആക്ഷന്‍ ചിത്രം തന്നെയെന്ന സൂചന നല്കി ഉണ്ണിയുടെ പോസ്റ്റ്;  ജോഷി ചിത്രത്തിനായുളള തയാറെടുപ്പില്‍ നടന്‍; പുതിയ പോസ്റ്റ് ചര്‍ച്ചയാകുമ്പോള്‍

മാര്‍ക്കോ'യ്ക്കുശേഷം മറ്റൊരു വലിയ ആക്ഷന്‍ ചിത്രത്തിനായുള്ള തയാറെടുപ്പിലാണ് ഉണ്ണി മുകുന്ദന്‍. സംവിധായകന്‍ ജോഷി സംവിധാനം ചെയ്യുന്ന പുതിയ പ്രോജക്ടിനായി കഠിനപരിശീലനത്തിലാണ് ഉണ്ണി. ഇതിനു സൂചന നല്‍കുന്നൊരു പോസ്റ്റ് താരം തന്റെ ഇന്‍സ്റ്റഗ്രം പേജിലൂടെ? പങ്കുവെച്ചു. ജിമ്മില്‍ വര്‍ക്കൗട്ട് കഴിഞ്ഞിരിക്കുന്ന ഉണ്ണി മുകുന്ദനെയാണ് ചിത്രത്തില്‍ കാണാനാവുക. 

 Jaw Breaking Action Film' എന്നാണ് ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ആരാധകരടക്കം നിരവധിപ്പേരാണ് പോസ്റ്റില്‍ കമന്റുകളുമായെത്തിയത്. വലിയ പ്രതീക്ഷയോടെയാണ് ഈ പ്രോജക്ടിനെ കാണുന്നതെന്നും ഉണ്ണി മുകുന്ദന്റെ മറ്റൊരു ആക്ഷന്‍ അവതാരത്തെ ചിത്രത്തിലൂടെ കാണാമെന്നൊക്കെ ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്. 

ഹിറ്റ് മേക്കര്‍ ജോഷിയും ഉണ്ണി മുകുന്ദനും ഒന്നിക്കുന്ന മുഴുനീള ആക്ഷന്‍ എന്റര്‍ ടെയ്നര്‍? അണിയറയില്‍ ഒരുങ്ങുന്നു എന്ന് സംവിധായകന്‍ ജോഷിയുടെ പിറന്നാള്‍ ദിവസം പ്രഖ്യാപനം വന്നിരുന്നു. പാന്‍-ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്ററായ മാര്‍ക്കോയുടെ വിജയത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്ന ആക്ഷന്‍ ചിത്രം കൂടിയാണിത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Unni Mukundan (@iamunnimukundan)

unni mukundan joshiy MOVIE

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES