Latest News

തെന്നിന്ത്യന്‍ ഹൃദയം കീഴടക്കിയ വിജയ്‌സേതുപതി ചിത്രം 96ന് അവാര്‍ഡ് പെരുമഴ....!

Malayalilife
topbanner
തെന്നിന്ത്യന്‍ ഹൃദയം കീഴടക്കിയ വിജയ്‌സേതുപതി ചിത്രം 96ന് അവാര്‍ഡ് പെരുമഴ....!

വിജയ് സേതുപതിയും തൃഷയും മാറ്റുരച്ച അടുത്ത കാലത്തെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ച ചിത്രമാണ് '96'. നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രം തെന്നിന്ത്യന്‍ ആരാധകരുടെ മനസില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ചിത്രമായിരുന്നു. തീയേറ്ററുകളില്‍ ഇപ്പോഴും നിറഞ്ഞ സദയോടെ ഓടികൊണ്ടിരിക്കുന്ന ചിത്രം അവാര്‍ഡകള്‍ വാരിക്കൂട്ടുകയാണ്. 

തമിഴ്‌നാട്ടിലെ മികച്ച ഓണ്‍ലൈന്‍ മീഡിയ ഓര്‍ഗനൈസേഷനുകളില്‍ ഒന്നായ ബീഹൈന്‍ഡ് വുഡ് സംഘടിപ്പിച്ച  ബിഹൈന്‍ഡ് വുഡ്ഡ് ഗോള്‍ഡന്‍ അവാര്‍ഡുകളില്‍ അഞ്ചെണ്ണമാണ് കഴിഞ്ഞ ദിവസം '96'സ്വന്തമാക്കിയിരിക്കുന്നത്. സിനിമയില്‍ തകര്‍ത്തഭിനയിച്ച തൃഷ,  കുട്ടി ജാനുവായി എത്തിയ ഗൗരി ജി കൃഷന്‍, റാമിന്റെ ചെറുപ്പകാലം അഭിനയിച്ച ആദിത്യ ങാസ്‌കര്‍, തൃഷയുടെ കഥാപാത്രത്തിന് ശബ്ദം നല്‍കുകയും ഗാനം ആലപിക്കുകയുെ ചെയ്ത ചിന്മയി , ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്ത എന്നിവര്‍ക്കാണ്  അവാര്‍ഡ് ലഭിച്ചത്. 

ബിഹൈന്‍ഡ് വുഡ്‌സ് ഗോള്‍ഡന്‍ പ്രിന്‍സസ് അവാര്‍ഡ് ആണ് തൃഷ സ്വന്തമാക്കിയത് ,ബെസ്റ്റ് ഡെബ്യൂട്ട് ആക്റ്റര്‍ (മെയില്‍) അവാര്‍ഡ് ആദിത്യ ഭാസ്‌കറും ബെസ്റ്റ് ഡെബ്യൂട്ട് ആക്റ്റര്‍ (ഫീമെയില്‍) അവാര്‍ഡ് ഗൗരി ജി കിഷനും സ്വന്തമാക്കിയപ്പോള്‍ വോയിസ് ഓഫ് ദി ഇയര്‍ (ഫീമെയില്‍) പുരസ്‌കാരം ചിന്മയി ശ്രീപദയും സ്വന്തമാക്കി. ബെസ്റ്റ് മ്യൂസിക് ഡയറക്ടര്‍ക്കുള്ള പുരസ്‌കാരമാണ് ഗോവിന്ദ് വസന്തയെ തേടിയെത്തിയത്.

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES