Latest News

സ്‌നേഹമുളളവരെ ചേര്‍ത്ത് നിര്‍ത്തി കവിളില്‍ ഒരു ഉമ്മ നല്‍കുക എന്നത് എന്റെ ഒരു ശൈലിയാണ്,ഗോവിന്ദ് വസന്തയെ കണ്ടമാത്രയില്‍ തന്നെ ചേര്‍ത്തു നിര്‍ത്തി കവിളില്‍ ഒരു സ്‌നേഹക്കടി നല്‍കി വിജയ് സേതുപതി; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Malayalilife
സ്‌നേഹമുളളവരെ ചേര്‍ത്ത് നിര്‍ത്തി കവിളില്‍ ഒരു ഉമ്മ നല്‍കുക എന്നത് എന്റെ ഒരു ശൈലിയാണ്,ഗോവിന്ദ് വസന്തയെ കണ്ടമാത്രയില്‍ തന്നെ ചേര്‍ത്തു നിര്‍ത്തി കവിളില്‍ ഒരു സ്‌നേഹക്കടി നല്‍കി വിജയ് സേതുപതി; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

 96 എന്ന ചിത്രത്തിലൂടെ തമിഴകത്ത് ഹിറ്റ് സംഗീത  സംവിധായകനായി മാറിയ ആളാണ് ഗോവിന്ദ് വസന്ത. ചിത്രത്തിന്റെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത് വിജയ് സേതുപതിയും ത്യഷയുമാണ്. ചിത്രം ഏറെ പ്രക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. 96 എന്ന ചിത്രത്തിലൂടെ മികച്ച സംഗീത സംവിധായകനായ ഗോവിന്ദ് വസന്തയെ തേടി ഒരു പിടി നല്ല ചിത്രങ്ങളും എത്തിയിരുന്നു. ഒരുകാലത്ത് കേരളത്തില്‍ വലിയ രീതിയില്‍ തരംഗം സൃഷ്ടിച്ച മ്യൂസിക് ബാന്റായ തൈക്കൂടം ബ്രിഡ്ജിലെ ഗായകനും കലാകാരനുമായിരുന്നു  ഗോവിന്ദ് വസന്ത.

 ബാന്‍ഡിന് വേണ്ടി വയലിനും താരം വായിച്ചിരുന്നു. ഇതിന് ശേഷമാണ്  സിനിമ ഗാനങ്ങള്‍ക്കായി ഗോവിന്ദ് സംഗീതം ഒരുക്കിയിരുന്നത്. ഗോവിന്ദ് വസന്ത സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ചത് ഫഹദ് ഫാസില്‍ നായകനായി വേഷമിട്ട നോര്‍ത്ത് 24 കാതം എന്ന സിനിമയിലൂടെയാണ്. എന്നാല്‍ ഇപ്പോള്‍ ഗോവിന്ദ് വസന്ത തനിക്ക് ഹിറ്റ് സമ്മാനിച്ച  96 എന്ന ചിത്രത്തിലെ നായകനായ  വിജയ് സേതുപതിയുമായി ഒരു കൂടിക്കാഴ്ച്ച നടത്തിയിരിക്കുകയാണ്. ഗോവിന്ദ് വസന്ത തന്നെയാണ് കൂടിക്കാഴ്ച്ച നടത്തിയ ചിത്രങ്ങളും പങ്കുവയ്ച്ചിരിക്കുന്നത്.

വിജയ് സേതുപതിയുടെ ഒരു ശൈലിയാണ് സ്‌നേഹമുളളവരെ ചേര്‍ത്ത് നിര്‍ത്തി കവിളില്‍ ഒരു ഉമ്മ നല്‍കുക എന്നത്. അതേസമയം വിജയ് സേതുപതി  ഗോവിന്ദ് വസന്തയെ കണ്ടമാത്രയില്‍ തന്നെ ചേര്‍ത്തു നിര്‍ത്തി കവിളില്‍ ഒരു കടി നല്‍കുകയായിരുന്നു. ഈ ചിത്രങ്ങളും ഗോവിന്ദ് വസന്ത പങ്കുവെച്ചിരിക്കുകയാണ്. ആരാധകര്‍ ചിത്രങ്ങള്‍ ഏറ്റെടുക്കുകയും കമന്റുകളുമായി രംഗത്ത് എത്തുകയും ചെയ്തു .
 

vijay sethupathy byte govind vasandha cheek

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES