Latest News

ചന്ദനക്കാടുകള്‍ക്കിടയിലെ പകയുടെ കഥയുമായി വിലായത്ത് ബുദ്ധ: ടീസര്‍ എത്തി

Malayalilife
ചന്ദനക്കാടുകള്‍ക്കിടയിലെ പകയുടെ കഥയുമായി വിലായത്ത് ബുദ്ധ: ടീസര്‍ എത്തി

മറയൂരിലെ ചന്ദനമലമടക്കുകളില്‍ ലക്ഷണമൊത്ത ഒരു ചന്ദനമരത്തെച്ചൊല്ലി  ഗുരുവും ശിഷ്യനും നടത്തുന്ന യുദ്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. പ്രണയവും, രതിയും, പകയും സംഘര്‍ഷവുമൊക്കെ കോര്‍ത്തിണക്കിയെത്തുന്ന ഈ ചിത്രം ജയന്‍ നമ്പ്യാരാണ് സംവിധാനം ചെയ്യുന്നത്. ഉര്‍വ്വശി തീയേറ്റേഴ്‌സ്, എ.വി.എ പ്രൊഡക്ഷന്‍സ് ബാനറുകളില്‍  സന്ധീപ് സേനനും ഏ.വി.അനൂപും ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ടീസര്‍ പ്രകാശനം ചെയ്തിരിക്കുന്നു. അടുത്തു തന്നെ പ്രദര്‍ശനത്തി നെത്തുന്ന ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് ടീസര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

ചിത്രത്തിന്റെ പശ്ചാത്തലത്തിനനുയോജ്യമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് ടീസര്‍ എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ഒരു നേര്‍ക്കാഴ്ച്ച തന്നെയായിരിക്കും ഈ ടീസര്‍. ഡബിള്‍ മോഹന്‍ എന്ന ചന്ദന മോഷ്ടാവായി പ്രിഥ്വിരാജ് ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രമാകുന്നു. ഗുരുവായ ഭാസ്‌ക്കരനെ ഷമ്മി തിലകനും അവതരിപ്പിക്കുന്നു. ഈ ഗുരുവും ശിഷ്യനും തമ്മിലുള്ള മത്സരത്തിന്റെ മാറ്റുരക്കുന്ന ചിത്രം കൂടിയാണ് ഈ ചിത്രം. വലിയ മുതല്‍മുടക്കിലാണ് ഈ ചിത്രത്തിന്റെ അവതരണം. ഏറെ സമയമെടുത്തുള്ള ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുമാണ് ഈ ചിത്രത്തിനു വേണ്ടി വന്നതെന്ന് നിര്‍മ്മാതാവ് സന്ധീപ്‌സേനന്‍ വ്യക്തമാക്കി.

അനുമോഹന്‍, കിരണ്‍ പീതാംബരന്‍, അടാട്ട് ഗോപാലന്‍, പ്രമോദ് വെളിയനാട്, വിനോദ് തോമസ്,ടീ. ജെ. അരുണാചലം, അരവിന്ദ്, മണികണ്ഠന്‍, സന്തോഷ് ദാമോദരന്‍, ടി.എസ്.കെ. രാജശീ നായര്‍, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. പ്രിയംവദാ കൃഷ്ണനാണു നായിക. കഥാകൃത്ത് ജി.ആര്‍. ഇന്ദുഗോപന്റെ പ്രശസ്തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന് ജി.ആര്‍.ഇന്ദു ഗോപനും രാജേഷ് പിന്നാടനും ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്നു. സംഗീതം'ജെയ്ക്ക്‌സ് ബിജോയ്. ഛായാഗ്രഹണം -അരവിന്ദ് കശ്യപ് - രണദിവെ, എഡിറ്റിംഗ്- ശ്രീജിത്ത് ശ്രീരംഗ്, പ്രൊഡക്ഷന്‍ ഡിസൈന്‍ - ബംഗ്‌ളാന്‍, കലാസംവിധാനം - ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് - മനു മോഹന്‍, സൗണ്ട് ഡിസൈന്‍- അജയന്‍ അടാട്ട്' - പയസ്‌മോന്‍സണ്ണി, വിഎഫ്എക്‌സ് ഡയറക്ടര്‍: രാജേഷ് നായര്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -കിരണ്‍ റാഫേല്‍.

അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - വിനോദ് ഗംഗ, ആക്ഷന്‍- രാജശേഖരന്‍, കലൈകിംഗ്സ്റ്റണ്‍, സുപ്രീം സുന്ദര്‍, മഹേഷ് മാത്യു, സ്റ്റില്‍സ് - സിനറ്റ് സേവ്യര്‍, പബ്‌ളിസിറ്റി ഡിസൈന്‍ - യെല്ലോ ടൂത്ത്, പ്രൊജക്റ്റ് ഡിസൈനര്‍ - മനു ആലുക്കല്‍, ലൈന്‍ പ്രൊഡ്യൂസര്‍ - രഘു സുഭാഷ് ചന്ദ്രന്‍, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - സംഗീത് സേനന്‍, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്‌സ് - - രാജേഷ് മേനോന്‍ , നോബിള്‍ ജേക്കബ്ബ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - അലക്‌സ് - ഈ. കുര്യന്‍. മറയൂര്‍, ഇടുക്കി, നെല്ലിയാമ്പതി, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രം ഉര്‍വ്വശി തീയേറ്റേഴ്‌സ് പ്രദര്‍ശനത്തിനെത്തിക്കുന്നു.

vilayath bhudha teaser out

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES