ചേരുവകകള്‍
ബീറ്റ്‌റൂട്ട് - 2 എണ്ണം (ചെറുതായി അരിഞ്ഞത് )
വെള്ളം - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
അരയ്ക്കാന്‍:
തേങ്ങ ചിരണ്ടിയത് - അര കപ്പ്
കടുക് - അര ടീസ്പൂണ്‍
ജീരകം - അര ടീസ്പൂണ്‍
പച്ചമുളക് - 2 എണ്ണം
തൈര് - അര കപ്പ്
താളിക്കാനായി:
നെയ്യ് - 1 ടേബിള്‍സ്പൂണ്‍
കടുക് - അര ടീസ്പൂണ്‍
വറ്റല്‍മുളക് - 2 എണ്ണം
കറിവേപ്പില - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ബീറ്റ്‌റൂട്ട് വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക. തേങ്ങ, കടുക്, ജീരകം, പച്ചമുളക്, കുറച്ച് തൈര് എന്നിവ ചേര്‍ത്ത് അരച്ചു പേസ്റ്റ് ഉണ്ടാക്കുക. വേവിച്ച ബീറ്റ്‌റൂട്ടില്‍ അരച്ച മിശ്രിതവും ചേര്‍ത്ത് ഇളക്കി കുറച്ച് നേരം വേവിക്കുക. സ്റ്റൗ ഓഫ് ചെയ്ത ശേഷം ഒരു കപ്പ് ഉടച്ച തൈര് ചേര്‍ക്കുക. ഇനി നെയ്യില്‍ കടുക്, വറ്റല്‍മുളക്, കറിവേപ്പില ചേര്‍ത്ത് താളിക്കുക. അത് പച്ചടിയില്‍ ചേര്‍ത്ത് കലക്കി മാറ്റി വെക്കുക. ഇതോടെ അടിപൊളി ബീറ്റ്‌റൂട്ട് പച്ചടി തയ്യാര്‍.