Latest News

ഇടിയപ്പം തയ്യാറാക്കാം

Malayalilife
ഇടിയപ്പം തയ്യാറാക്കാം

ഏവർക്കും പ്രാതലിന് കഴിയ്ക്കാൻ ഏറെ പ്രിയപ്പെട്ട ഒരു വിഭവമാണ് ഇടിയപ്പം. ചുരുങ്ങിയ സമയം കൊണ്ട് തന്നെ രുചികരമായ രീതിയിൽ 
 എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

അവശ്യ സാധനങ്ങൾ 

നേര്‍മയുള്ള അരിപൊടി   -  1 കപ്പ്
വെള്ളം -1 ½ കപ്പ്
എണ്ണ, ഉപ്പ് - ആവശ്യത്തിന്
തേങ്ങ ചിരകിയത്  - ½ കപ്പ്

തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയില്‍ ഒട്ടും തരിയില്ലാത്ത അരിപൊടി നല്ലതുപോലെ വറുത്തെടുക്കുക. ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് 2 സ്പൂണ്‍ എണ്ണയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇതിലേക്ക് വറുത്തുവച്ചിരിക്കുന്ന മാവിട്ട് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. കട്ടയില്ലാതെ വളരെ മയത്തില്‍ മാവ് ഉരുട്ടിയെടുക്കണം. ഇഡ്ഡലി തട്ടില്‍ തേങ്ങ ചിരകിയത് ഇട്ട് ഇടിയപ്പം ഉണ്ടാക്കുന്ന സേവാനാഴിയില്‍  മാവ് നിറച്ച് ചില്ലില്‍ കൂടി നൂല്‍ പരുവത്തില്‍ മാവ്  പിഴിഞ്ഞെടുക്കുക. അങ്ങനെ എല്ലാ മാവും ഉണ്ടാക്കിയ ശേഷം അടുപ്പത്തു വച്ച് ആവി കയറ്റി വേവിച്ചെടുക്കുക. വെജിറ്റബിള്‍ കുറുമ, ഇറച്ചികറി, മുട്ടറോസ്റ്റ് ഇവയോടൊപ്പം കഴിക്കാം.

Read more topics: # idiyappam ,# making recipe
idiyappam making recipe

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES