Latest News

പ്രഷര്‍ കുക്കര്‍ തന്തൂരി ചിക്കന്‍

Malayalilife
പ്രഷര്‍ കുക്കര്‍ തന്തൂരി ചിക്കന്‍

ആവശ്യമുള്ള സാധനങ്ങള്‍:

ചിക്കന്‍ - 1 കിലോ ചിക്കന്‍ (ലെഗ് പീസുകളോ, എല്ലോട് കൂടിയ വലിയ കഷ്ണങ്ങളോ, അല്ലെങ്കില്‍ ബോണ്‍ലെസ്സ് ചിക്കനോ ആകാം). ചിക്കനില്‍ ആഴത്തിലുള്ള വരകളിടുക, മസാല നന്നായി പിടിക്കാന്‍ ഇത് സഹായിക്കും.

കട്ടിത്തൈര്/ഗ്രീക്ക് യോഗര്‍ട്ട് - അര കപ്പ് (വെള്ളം ഇല്ലാത്ത കട്ടിത്തൈര് വേണം).

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 1 ടേബിള്‍സ്പൂണ്‍

ന്മനാരങ്ങാനീര് - 1 ടേബിള്‍സ്പൂണ്‍

കശ്മീരി മുളകുപൊടി - 1-2 ടേബിള്‍സ്പൂണ്‍ (നല്ല നിറത്തിനും എരിവിനും)

മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍

ന്മജീരകപ്പൊടി - 1 ടീസ്പൂണ്‍

മല്ലിപ്പൊടി - 1 ടീസ്പൂണ്‍

ഗരം മസാല - 1 ടീസ്പൂണ്‍

ഉപ്പ് - ആവശ്യത്തിന്

ചാട്ട് മസാല - അര ടീസ്പൂണ്‍ (വേണമെങ്കില്‍)

കസൂരി മേത്തി (ഉണങ്ങിയ ഉലുവയില) - 1 ടീസ്പൂണ്‍ (കൈവെള്ളയിലിട്ട് തിരുമ്മി ചേര്‍ക്കുക)

കടുക് എണ്ണ - 1 ടേബിള്‍സ്പൂണ്‍ (വേണമെങ്കില്‍)

ചുവപ്പ് ഫുഡ് കളര്‍ - 2-3 തുള്ളി (നിര്‍ബന്ധമില്ല, റെസ്റ്റോറന്റ് നിറം കിട്ടാന്‍)

ഒരു ചെറിയ സ്റ്റീല്‍ സ്റ്റാന്‍ഡ് (പ്രഷര്‍ കുക്കറില്‍ ചിക്കന്‍ വെക്കാന്‍)

തയ്യാറാക്കുന്ന വിധം:

ഒരു വലിയ പാത്രത്തില്‍ തൈര്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, നാരങ്ങാനീര്, കശ്മീരി മുളകുപൊടി, മഞ്ഞള്‍പ്പൊടി, ജീരകപ്പൊടി, മല്ലിപ്പൊടി, ഗരം മസാല, ഉപ്പ്, ചാട്ട് മസാല, കസൂരി മേത്തി, കടുക് എണ്ണ, ഫുഡ് കളര്‍ എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇതാണ് തന്തൂരി മസാല കൂട്ട്. ഇതിലേക്ക് വരഞ്ഞുവെച്ച ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് മസാല എല്ലാ ഭാഗത്തും നന്നായി പുരട്ടുക. മസാല പുരട്ടിയ ചിക്കന്‍ കുറഞ്ഞത് 4-6 മണിക്കൂറെങ്കിലും ഫ്രിഡ്ജില്‍ വെക്കുക. ഒരു രാത്രി മുഴുവന്‍ വെക്കുകയാണെങ്കില്‍ രുചി ഇരട്ടിക്കും. ഇനി ഇത് പാകം ചെയ്യാം. 

ഒരു പ്രഷര്‍ കുക്കറിന്റെ അടിയില്‍ ഒരു ചെറിയ സ്റ്റീല്‍ സ്റ്റാന്‍ഡ് വെക്കുക. സ്റ്റാന്‍ഡിന്റെ അടിയില്‍ ഏകദേശം അര കപ്പ് വെള്ളം ഒഴിക്കുക (ചിക്കന്‍ വെള്ളത്തില്‍ മുങ്ങരുത്, സ്റ്റാന്‍ഡിന് താഴെ മാത്രം വെള്ളം മതി). മാരിനേറ്റ് ചെയ്ത ചിക്കന്‍ കഷ്ണങ്ങള്‍ സ്റ്റാന്‍ഡിന് മുകളില്‍ വെക്കുക. കുക്കറിന്റെ വിസില്‍ ഊരിമാറ്റുക, ഗ്യാസ്‌കറ്റ് (റബ്ബര്‍ വാഷര്‍) ഊരി മാറ്റേണ്ടതില്ല. കുക്കര്‍ അടച്ച് ചെറിയ തീയില്‍ 20-25 മിനിറ്റ് നേരം വേവിക്കുക. ഇടയ്ക്ക് ചിക്കന്‍ അടിക്ക് പിടിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ശ്രദ്ധിക്കുക. ആവശ്യമാണെങ്കില്‍ അല്പം വെള്ളം ചേര്‍ക്കാം.

ഇനി തന്തൂരി ഫിനിഷ് അഥവാ കരിച്ചെടുക്കുകയാണ് വേണ്ടത്. ചിക്കന്‍ വെന്ത ശേഷം, കുക്കര്‍ തുറന്ന് ചിക്കന്‍ കഷ്ണങ്ങള്‍ ശ്രദ്ധയോടെ പുറത്തെടുക്കുക. ഇനി ഇത് ഒരു ഗ്രില്ലിലോ, പാനിലോ, അല്ലെങ്കില്‍ നേരിട്ട് ഗ്യാസ് അടുപ്പിന്റെ തീയിലോ വെച്ച് ചെറുതായി കരിച്ചെടുക്കാം. നേരിട്ട് തീയിലാണെങ്കില്‍ ഗ്യാസ് സ്റ്റൗവിലെ തീ കുറച്ച്, ഓരോ ചിക്കന്‍ കഷ്ണവും നേരിട്ട് തീയുടെ മുകളില്‍ വെച്ച് എല്ലാ വശവും ചെറുതായി കരിച്ചെടുക്കുക. ഇത് തന്തൂരി രുചിയും പുകഞ്ഞ മണവും നല്‍കും. ഇനി അതല്ല, പാനില്‍ ആണെങ്കില്‍ ഒരു നോണ്‍ സ്റ്റിക്ക് പാന്‍ ചൂടാക്കി അല്പം എണ്ണ തേച്ച്, ചിക്കന്‍ കഷ്ണങ്ങള്‍ എല്ലാ വശവും മൊരിഞ്ഞും കരിഞ്ഞും വരുന്നതുവരെ തിരിച്ചും മറിച്ചുമിട്ട് വേവിക്കുക. ഇങ്ങനെ തയ്യാറാക്കിയ തന്തൂരി ചിക്കന്‍ ചൂടോടെ  സാലഡ്, പുതിന ചട്ണി, നാരങ്ങ കഷ്ണങ്ങള്‍ മുതലായവക്കൊപ്പം വിളമ്പാം.

preassure cooker thandoori chicken

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES