രുചികരമായ അവിയല്‍ തയ്യാറാക്കാം

Malayalilife
 രുചികരമായ അവിയല്‍ തയ്യാറാക്കാം

ചേരുവകള്‍
വെള്ളരിക്കാ, അച്ചിങ്ങപയര്‍, വഴുതനങ്ങ, ചേന, പടവലങ്ങ, പച്ച ഏത്തക്ക, മുരിങ്ങക്ക, കാച്ചില്‍ ഇവയെല്ലാം ഒരിഞ്ചു നീളത്തില്‍ അരിഞ്ഞത് - അരകിലോ
മുളകുപൊടി - അര ടീസ്പൂണ്‍
മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂണ്‍
പച്ചമുളക് രണ്ടായി പിളര്‍ന്നത് - അഞ്ച്
അരപ്പ്
തിരുമ്മിയ തേങ്ങ - ഒന്ന്
ജീരകം - കാല്‍ ടീസ്പൂണ്‍
പച്ചമുളക് -നാല്
കറിവേപ്പില -ഒരു തണ്ട്
ചുമന്നുള്ളി - ആറല്ലി (ഇവയെല്ലാം തരുതരുപ്പായി അരച്ചെടുക്കുക )
പുളിക്കുവേണ്ടി
പച്ചമാങ്ങ,വാളന്‍പുളി,തൈര് ഇവയില്‍ ഏതഗിലും ഒന്ന് ചേര്‍ക്കാം
വെളിച്ചെണ്ണ -രണ്ടു ടീസ്പൂണ്‍
ഉപ്പ് -ആവശ്യതിന്
തയാറാക്കുന്ന വിധം
പച്ചക്കറികള്‍ മുളകുപൊടിയും,മഞ്ഞള്‍പൊടിയും,ചേര്‍ത്ത് വെള്ളത്തില്‍ വേവിക്കുക.
മുക്കാല്‍ വേവാകുമ്പോള്‍ പുളിയും ഉപ്പും ചേര്‍ത്ത് ഇളക്കുക.
വെന്ത ശേഷം വെള്ളം വറ്റിച്ചു അരപ്പ് ചേര്‍ക്കുക.
തീ അണച്ച ശേഷം വെളിച്ചെണ്ണ ചേര്‍ത്ത് വാങ്ങു

Read more topics: # അവിയല്‍
tasty aviyal receipe

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES