കാലിന് തരിപ്പും വിറയലും അനുഭവപ്പെടുന്നുണ്ടോ? ആമവാദത്തിന്റെ ലക്ഷണങ്ങള്‍ അറിയാം

Malayalilife
topbanner
കാലിന് തരിപ്പും വിറയലും അനുഭവപ്പെടുന്നുണ്ടോ? ആമവാദത്തിന്റെ ലക്ഷണങ്ങള്‍ അറിയാം

ന്ധിക്കുളളിലെ എല്ലുകളെ പൊതിയുന്ന ആവരണത്തിന് ഉണ്ടാവുന്ന നീര്‍ക്കെട്ടാണ് ആമവാതത്തിന്‍റെ കാരണം. ആമവാതത്തിന് പല തരത്തിലുളള ലക്ഷണങ്ങള്‍ ഉണ്ട്. ദേഹംകുത്തിനോവുക, രുചിയില്ലായ്മ അങ്ങനെ പല ലക്ഷണങ്ങളും കണ്ടേക്കാം.വ്യക്​തികള്‍ക്കനുസൃതമായി ലക്ഷണങ്ങളിലും മാറ്റമുണ്ടാകും. ഓരോ ദിവസവുംവ്യത്യസ്​ത തരത്തിലായിരിക്കും ലക്ഷണങ്ങള്‍.

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍

തളര്‍ച്ച: തളര്‍ച്ച വരുമ്പോള്‍ അത് നിസ്സാരമാക്കരുത്. ആഴ്​ചകളോ മാസങ്ങളോ പിന്നിടു​മ്പോഴേക്കും തളര്‍ച്ച മറ്റ്​ ലക്ഷണങ്ങള്‍ക്ക്​ വഴി മാറും. തളര്‍ച്ചയുടെ കാരണം കണ്ടെത്തി ചികിത്സ ചെയ്യണം.

സന്ധികളിലെ മരവിപ്പ്​ : വാതത്തി​​ന്‍റെ ആദ്യ ലക്ഷണമാണ്​ മരവിപ്പ്​. സന്ധികളില്‍ മരവിപ്പ്​ അനുഭവപ്പെടുക. ജോലി ചെയ്​തുകൊണ്ടിരിക്കുമ്പോഴോ അല്ലാതിരിക്കുമ്പോഴോ സന്ധികളില്‍ മരവിപ്പ് അനുഭവപ്പെടാം. സാധാരണയായി കൈകളിലെ സന്ധികളിലാണ് മരവിപ്പ് തുടങ്ങുക.

സന്ധിവേദന ​ : മരവിപ്പ്​ പലപ്പോഴും സന്ധി വേദനക്ക്​ വഴിമാറുന്നു. കൈകാലുകള്‍ ഇളക്കുമ്പോഴോ വെറുതെയിരിക്കു​മ്പോഴോ സന്ധി വേദന അനുഭവപ്പെടാം. ആദ്യഘട്ടത്തില്‍ വിരലുകളിലും ​കൈക്കുഴകളിലുമാണ്​ വേദനയനുഭവപ്പെടുക. പിന്നീട്​ കാല്‍മുട്ട്​, കാല്‍പാദം, കണങ്കാല്‍, ചുമല്‍ എന്നിവിടങ്ങളില്‍ വേദന അനുഭവപ്പെടാം.

തരിപ്പും വിറയലും : ​തരിപ്പ്​, വേദന തുടങ്ങിയവ അനുഭവപ്പെടുക. കൈകള്‍ക്ക് പൊളളലേറ്റത് പോലുളള തോന്നലുണ്ടാകുകയും ചെയ്യും. നടക്കുമ്പോള്‍ കൈകാലുകളുടെ സന്ധികളില്‍ നിന്ന് പൊട്ടുന്നത് പോലുളള ശബ്ദമുണ്ടാകും.

Read more topics: # heath awareness human body
heath awareness human body

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES