Latest News

നിങ്ങള്‍ അമിതമായി വിയര്‍ക്കുന്നവരാണോ? വിയര്‍പ്പ് നാറ്റം നിങ്ങളില്‍ നിന്ന് പൂര്‍ണമായും അകറ്റാന്‍ ചില പൊടിക്കൈകള്‍ ഇതാ!

Health Desk
topbanner
നിങ്ങള്‍ അമിതമായി വിയര്‍ക്കുന്നവരാണോ? വിയര്‍പ്പ് നാറ്റം നിങ്ങളില്‍ നിന്ന് പൂര്‍ണമായും അകറ്റാന്‍ ചില പൊടിക്കൈകള്‍ ഇതാ!

പുരുഷനെന്നോ സ്ത്രീയെന്നോ ഇല്ലാതെ എല്ലാവരിലും ഒരുപോലെ അനുഭവപ്പെടുന്ന പ്രശ്‌നമാണ് അമിത വിയര്‍പ്പ്. വിയര്‍പ്പിന്റെ ദുര്‍ഗന്ധം പലരേയും ദോഷകരമായി ബാധിക്കാറുമുണ്ട്. പൊതുവേദിയില്‍ പോലും പലപ്പോഴും വിയര്‍പ്പ് നാറ്റം മൂലം പരിഹാസ്യനാവാറുണ്ട് ചിലരെല്ലാം. വിയര്‍പ്പ് നാറ്റത്തെ പൂര്‍ണമായി അകറ്റാനുള്ള പ്രതിവിധിയും ആയൂര്‍വേദത്തിലുണ്ട്.

ഒട്ടുമിക്ക ആളുകളും ഒരു പോലെ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് അമിത വിയര്‍പ്പ്. ശരീരത്തിലെ അമിത വിയര്‍പ്പും അസഹ്യമായ ദുര്‍ഗന്ധവും കാരണം പലപല പെര്‍ഫ്യൂമുകള്‍ വാരിപ്പൂശിയാണ് മിക്കവരുടേയും പതിവ്്. എന്നാല്‍ എത്ര പെര്‍ഫ്യൂം പൂശിയാലും എത്ര നേരം കുളിച്ചാലും കുറയാതെ കൂടുന്ന ഈ പ്രശ്നത്തെ എങ്ങനെ മറികടക്കുമെന്ന് ഓര്‍ത്ത് ഇനി വിഷമിക്കണ്ട. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ വിയര്‍പ്പു നാറ്റത്തില്‍ നിന്നും രക്ഷനേടാന്‍ സാധിക്കും. അമിതമായി ചൂടേല്‍ക്കുമ്പോഴാണ് അമിത വിയര്‍പ്പ് ശരീരത്തില്‍ അനുഭവപ്പെടുന്നത്.

ചൂട്കാലത്ത് യാത്രചെയ്യുമ്പോഴും രാത്രിയില്‍ കിടന്നുറങ്ങുമ്പോഴുമെല്ലാം വിയര്‍പ്പ് അമിതമാകാറുണ്ട്. ഫാനും കൂളറും എസിയും ഉപയോഗിക്കുന്നത് വിയര്‍പ്പിനെ ഇല്ലാതാക്കാനുള്ള പ്രതിവിധിയാണ്. എന്നാല്‍ അമിത വിയര്‍പ്പ് മൂലം ശരീരത്തില്‍ ദുര്‍ഗന്ധം അുഭവപ്പെടുന്നുണ്ടെങ്കില്‍ ചില പൊടിക്കൈകള്‍ പ്രയോഗിക്കാം.

പലപ്പോഴും ചില മരുന്നുകളുടെ ഉപയോഗത്തിന്റെ ഫലമായിട്ടോ മദ്യപിക്കുന്നതിന്റെ ഫലമായിട്ടോ വിയര്‍പ്പ് നാറ്റം അനുഭവപ്പെടുന്നു. പുരുഷന്മാരിലാണ് ഇത് ഏറെയും അനുഭവപ്പെടാറുള്ളത്. ഇതിന് ആയൂര്‍വേദത്തില്‍ ചില പൊടിക്കൈകളുണ്ട്. നന്നായി വെള്ളം കുടിക്കുന്നത് ശരീരത്തിലെ താപനില നിയന്ത്രിക്കാന്‍ സഹായിക്കും. ദിവസവും അഞ്ച് ലിറ്റര്‍ വെള്ളമെങ്കിലും ശരീരത്ത് ചെല്ലുന്നതാണ് ചൂട് കാലത്ത് വിയര്‍പ്പിനെ നിയന്ത്രിക്കാനുള്ള ഉത്തമ പ്രതിവിധി. ഇത് കൂടാതെ കഫീനടങ്ങിയ ആഹാരം വിയര്‍പ്പ് ഗ്രന്ഥികളെ ഉത്തേജിപ്പിക്കും. 

ഉലുവാപ്പൊടി പുരട്ടി മേലുകഴുകുക ചന്ദനം അരച്ച് ശരീരത്തില്‍ പുരട്ടി കുളിക്കുന്നത് വിയര്‍പ്പ് മണം പോവാന്‍ ഏറെ ഫലപ്രദമാണ്. ഇത് ശരീരത്തിലെ വിയര്‍പ്പ് വലിച്ചെടുക്കുന്നതിനൊപ്പം ഫംഗസ് ബാധയ്ക്കുള്ള സാധ്യതയും കുറയ്ക്കും. ചന്ദനത്തില്‍ പനിനീര്‍ ചാലിച്ച് പേസ്റ്റ് രൂപത്തിലാക്കി ഇതില്‍ ചെറുനാരങ്ങാനീര് കൂടി ചേര്‍ത്ത് വിയര്‍ക്കുന്ന ഭാഗങ്ങളില്‍ തേക്കുക.

ഉണങ്ങിയതിനു ശേഷം കഴുകിക്കളയുക. ഇത് അമിതമായി വിയര്‍ക്കുന്നതിനെ ഒരു പരിധിവരെ തടയും. ചെറുനാരങ്ങാ നീര് വെള്ളത്തില്‍ ചേര്‍ത്ത് കുളിക്കുന്നത് അമിതമായ വിയര്‍പ്പ് നാറ്റത്തിന് പ്രതിവിധിയാണ്. ശരീരഭാഗങ്ങളിലെ നിറവ്യത്യാസം തടയാനും ചെറുനാരങ്ങാനീരിന് സാധിക്കും. ചെറുനാരങ്ങാനീര് ശരീരഭാഗങ്ങളില്‍ പുരട്ടി ഉണങ്ങിയതിനു ശേഷം കഴുകിക്കളയാം. അസഹ്യമായ വിയര്‍പ്പ് ഗന്ധം നിയന്ത്രിക്കാന്‍ ഇത് ഫലപ്രദമാണ്.

some tips to get rid of sweat smell

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES