മസ്തിഷ്‌കജ്വരത്തിന്റെ ലക്ഷണങ്ങള്‍ (പനി, തലവേദന, ഛര്‍ദി) സാധാരണ വൈറല്‍ അല്ലെങ്കില്‍ ബാക്ടീരിയല്‍ മസ്തിഷ്‌കജ്വരത്തിന്റേതിനോട് സാമ്യമുള്ളതിനാല്‍, അമീബിക് മസ്തിഷ്‌കജ്വരം തിരിച്ചറിയുന്നത് ബുദ്ധിമുട്ടാണ്. ചികിത്സ തുടങ്ങുന്നതില്‍ ഉണ്ടായേക്കാവുന്ന താമസമാണ് രോഗം ഗുരുതരമാകാന്‍ കാരണമായേക്കുന്നത്.
രോഗത്തിന്റെ രണ്ട് രൂപങ്ങള്‍
അമീബകള്‍ മണ്ണിലും, ശുദ്ധജല തടാകങ്ങളിലും, കെട്ടിക്കിടക്കുന്ന വെള്ളത്തിലും ജീവിക്കുന്നു. ഇവയാണ് മസ്തിഷ്‌കജ്വരത്തിന് കാരണമാകുന്നത്.
രോഗം രണ്ട് തരത്തിലുള്ളതാണ്:
പ്രൈമറി അമീബിക് മസ്തിഷ്‌കജ്വരം (ജഅങ)
നൈഗ്ലേരിയ ഫൗളറി എന്ന അമീബയാണ് കാരണകാരി.
കൂടുതലും കുട്ടികളെയും യുവാക്കളെയും ബാധിക്കുന്നു.
രോഗബാധയുണ്ടായാല്‍ 12 ദിവസത്തിനകം ഗുരുതരാവസ്ഥയില്‍ എത്തും.
ചിലപ്പോള്‍ ഗന്ധബോധം, രുചിബോധം മാറാം.
സാധാരണ ബാക്ടീരിയല്‍ മെനിഞ്ചൈറ്റിസിനോട് വളരെയധികം സാമ്യമുള്ളതിനാല്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടും.
ഗ്രാനുലോമാറ്റസ് അമീബിക് മസ്തിഷ്‌കജ്വരം (ഏഅഋ)
ഒകെന്തമീബ, വെര്‍മാമീബ, ബാലമുത്തിയ, സാപിനിയ തുടങ്ങിയ അമീബകള്‍ കാരണമാകാം.
ഏത് പ്രായക്കാരെയും ബാധിക്കും.
കണ്ണില്‍ അണുബാധയോ ചര്‍മത്തില്‍ ചെറിയ വ്രണങ്ങളോ ഉണ്ടാകാം.
രോഗാവസ്ഥ ദിവസങ്ങളോ ആഴ്ചകളോ എടുത്ത് വളരും.
കേരളത്തില്‍ 2022 വരെ കണ്ടെത്തിയ കേസുകള്‍ കൂടുതലും നൈഗ്ലേരിയ ഫൗളറി മൂലമുള്ളവയാണ്. 2023, 2024-ല്‍ പുതിയ അമീബ ഇനങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗനിര്‍ണയം
പ്രധാന മെഡിക്കല്‍ കോളേജുകളില്‍ മൈക്രോസ്‌കോപ്പിക് പരിശോധന സൗകര്യം ഉണ്ട്.
രോഗിയ്ക്ക് കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ മൂക്കില്‍ വെള്ളം കയറിയോ, തടാകങ്ങളില്‍/കുളങ്ങളില്‍ മുങ്ങിയോ എന്തെങ്കിലും സമ്പര്‍ക്കമുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കും.
സമ്പര്‍ക്കമുണ്ടെങ്കില്‍ സെറിബ്രോസ്‌പൈനല്‍ ഫ്‌ലൂയിഡ് ദ്രുതപരിശോധനയ്ക്ക് വിധേയമാക്കും.
സാധാരണ ആന്റിബയോട്ടിക് ചികിത്സയ്ക്ക് പ്രതികരിക്കാത്ത മെനിഞ്ചൈറ്റിസ് കേസുകള്‍ക്കും പിഎഎം സംശയിക്കും.
സാമ്പിളുകള്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബിലേക്കോ കഅഢ ലേക്കോ അയക്കും.
മുന്‍കരുതലുകള്‍
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങാതിരിക്കുക.
മുങ്ങേണ്ടി വന്നാല്‍ മൂക്ക് അടച്ചുപിടിക്കുക അല്ലെങ്കില്‍ നോസ് പ്ലഗ് ധരിക്കുക.
ശുദ്ധീകരിക്കാത്ത ജലാശയങ്ങളില്‍ തല വെള്ളത്തിനടിയില്‍ വയ്ക്കാതിരിക്കുക. അടിത്തട്ടിലെ മണ്ണ് ഇളക്കരുത്.
നീന്തല്‍ക്കുളം, വാട്ടര്‍ തീം പാര്‍ക്ക്, സ്പാ എന്നിവ ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുക.
മൂക്ക് കഴുകാന്‍ തിളപ്പിച്ചാറിയതോ ഫില്‍റ്റര്‍ ചെയ്തതോ അണുവിമുക്തമാക്കിയതോ ആയ വെള്ളം മാത്രം ഉപയോഗിക്കുക. ടാപ്പ് വെള്ളം ഒഴിവാക്കുക.
കുട്ടികളുടെ നീന്തല്‍ കുളങ്ങള്‍ ദിവസവും ഒഴിച്ചു വൃത്തിയാക്കുക. ഹോസുകളില്‍ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കി കളയുക.