Latest News

കാൽമുട്ട് വേദന കഠിനമോ; ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം

Malayalilife
topbanner
കാൽമുട്ട് വേദന കഠിനമോ; ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം

ന്ന് ഏറെ പ്രായം ചെന്നവരിൽ  കണ്ടുവരുന്ന ശാരീരിക ബുദ്ധിമുട്ടുകളില്‍ ഒന്നാണ് കാല്‍മുട്ട് വേദന. നടക്കാനോ ഇരിക്കാനോ വരെ ബുദ്ധിമുട്ടായിരിക്കും. പ്രായമായാല്‍ കാല്‍ മുട്ടിന്റെ എല്ലിനുണ്ടാകുന്ന തേയ്മാനവും ബലക്ഷയവും ആണ് കാല്‍ മുട്ട് വേദനയിലേക്ക് നയിക്കുന്നത്. എന്നാല്‍ അമിത ശരീരഭാരം മുതല്‍ സന്ധിവാതം വരെ കാല്‍മുട്ട് വേദനയ്ക്ക് കാരണമാകാം.  

രണ്ട് അസ്ഥികളും മുട്ടുചിരട്ടയും അതിനെയൊക്കെ ബന്ധിപ്പിക്കുന്ന ചുറ്റുമുള്ള പേശികളും അടങ്ങിയതാണ് നമ്മുടെ കാല്‍മുട്ട്. മുട്ടിനെ പൊതിഞ്ഞ് സൂക്ഷിക്കുന്ന ഒരു ആവരണമാണ് സൈനോവിയം അതിനുള്ളില്‍ സൈനോവിയല്‍ ഫല്‍യിഡും ഉണ്ട്. ഇതാണ് എല്ലുകള്‍ തമ്മില്‍ ഉരസാതിരിക്കാന്‍ സഹായിക്കുന്നത്. മുട്ടില്‍ ഉണ്ടാകുന്ന ക്ഷതങ്ങള്‍, സന്ധിവാതം, അണുബാധ, അമിത അധ്വാനവും വ്യായാമവും മൂലമുണ്ടാകുന്ന ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, അസ്ഥികളിലുണ്ടാകുന്ന മുഴകള്‍, അമിതഭാരം, നീര്‍ക്കെട്ട്, മുട്ടിലെ ചിരട്ടയുടെ സ്ഥാനം തെറ്റല്‍, എല്ലുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സ്നായുക്കള്‍ വലിയുകയോ പൊട്ടുകയൊ ചെയ്യുക എന്നിവയെല്ലാമാണ് കാല്‍മുട്ട് വേദനയുടെ പ്രധാന കാരണങ്ങള്‍.ഇതിനു വേണ്ടത് ആദ്യം തന്നെ വിശ്രമം.

അത്യാവശ്യമാണ് കൂടാതെ ഭാരമേറിയ വസ്തുക്കള്‍ ഉയര്‍ത്തുന്നത് ഒഴിവാക്കുക. കാല്‍ ഉയര്‍ത്തി വയ്ക്കുക, ഇലാസ്റ്റിക് ബാന്‍ഡേജ് ഉപയോഗിച്ചു മുട്ടിനു ചുറ്റും കെട്ടിവയ്ക്കുന്നത് കാലിന് ഉറപ്പ് തോന്നിപ്പിക്കും. പ്രത്യേകിച്ചും ചിരട്ടയുടെ സ്ഥാനംതെറ്റിയവരാണെങ്കില്‍ വേദനയും നീരും കുറക്കാന്‍ തുണി മുക്കി ചൂടുപിടിക്കുന്നത് ഗുണം ചെയ്യും. ദിവസം രണ്ട് തവണ ചൂടുപിടിക്കാം. കിടക്കുമ്‌ബോള്‍ മുട്ടുകള്‍ക്കടിയില്‍ തലയിണ വയ്ക്കുക. അമിതവ്യായാമം മൂലമുളള മുട്ടുവേദനയാണെങ്കില്‍ വ്യയാമം കുറയ്ക്കുക. അധികനേരം നിന്നു ജോലി ചെയ്യുന്നതും നടത്തവും ഒഴിവാക്കുക.

Read more topics: # how to overcome leg joint pains
how to overcome leg joint pains

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES