Latest News

വിദ്യാദോഷം അകലാൻ ഇനി പരിഹാരം

Malayalilife
topbanner
വിദ്യാദോഷം അകലാൻ ഇനി പരിഹാരം

തൊരു രക്ഷിതാക്കളെ സംബന്ധിച്ചും അവർക്ക് അവരുടെ മക്കളുടെ വിദ്യാഭ്യാസം ഏറെ പ്രാധ്യാം ഉള്ളതാണ്. അതുകൊണ്ട് തന്നെ കുട്ടികളെ പഠിപ്പിച്ച് മികച്ച നിലയിലേക്ക് കൊണ്ട് വരണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കൾ അവർക്കായി നിരവധി മാർഗ്ഗങ്ങളാണ് കണ്ടെത്തുന്നതും. കുട്ടികളെ നല്ല ദിവസം നോക്കി വിദ്യ ആരംഭിക്കുന്നത് എല്ലാം തന്നെ അവരുടെ ഉയർച്ചയ്ക്ക് വേണ്ടിയാണ്. എന്നാൽ ചില വിദ്യാർത്ഥികളെ സംബന്ധിച്ച് വിദ്യ ദോഷം എന്നത് ഒന്നുണ്ട്. അവ എങ്ങനെ പരിഹരിക്കാം എന്ന് നോക്കാം.

എന്നാൽ  വേണ്ടത്ര പഠനക്ഷമത ചില കുട്ടികൾക്ക് ഉണ്ടാകണമെന്നില്ല. വിദ്യാദോഷം അകലാൻ  നിരവധി പരിഹാരങ്ങൾ ആണ് ഉള്ളത്. ജ്യോതിഷ പ്രകാരം ബുദ്ധിയുടെയും വിദ്യയുടെയും അധിപന്‍ എന്നു പറയുന്നത്  ബുധനാണ്. ബുധന്‍ ഇഷ്ട സ്ഥാനത്ത് ജന്മ സമയത്ത്  ബലവാനായി നിന്നാല്‍ വിദ്യാലയം കാണാത്തവര്‍ പോലും മഹാജ്ഞാനിയായി മാറും എന്നും പറയപ്പെടാറുണ്ട്. കുട്ടിയുടെ ജാതകത്തില്‍ ബുധന്റെ അവസ്ഥ, നിലവിലുള്ള ദാശാകാലത്ത് ബുധന്റെ നില  പഠനത്തില്‍ പിന്നോക്കാവസ്ഥ കാണുന്നുവെങ്കില്‍  ഇവ മനസ്സിലാക്കി പ്രതിവിധി ചെയ്യേണ്ടതുണ്ട്.

  ലളിതമായ പരിഹാരങ്ങള്‍ ചെയ്തു കൊണ്ട് തന്നെ ബുധന് പാപ യോഗമോ പാപ ദൃഷ്ടിയോ ഉണ്ടെങ്കില്‍ ശാന്തി നേടാം. ഗണപതി ഭഗവാന് വിഘ്‌നം മാറുന്നതിനായി ആദ്യമായി ചെയ്യേണ്ടത്  നാളികേരമുടച്ച് നമസ്‌കരിക്കുക എന്നതാണ്. ശേഷം സരസ്വതി ദേവിക്ക് അര്‍ച്ചന ചെയ്യുക. പിന്നാലെ ഏവരുടെയും പ്രിയ ഭഗവാനായ  ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ തുളസിമാല സമര്‍പ്പിച്ചു കൊണ്ട് വിദ്യാ പുരോഗതിക്കായി പ്രാര്‍ഥന നടത്തേണ്ടതും അത്യന്താപേക്ഷിതമാണ്. ഏഴു ബുധനാഴ്ച ഇത് മുടങ്ങാതെ ചെയ്യേണ്ടതുമാണ്.  പാല്‍പായസം വഴിപാട് ഏഴാമത് ബുധനാഴ്ച നടത്തണം.  ശ്രീരാമ ക്ഷേത്രത്തില്‍ 12 ബുധനാഴ്ചകളില്‍ ഇതിനു പുറമേ അര്‍ച്ചന നടത്തുന്നത് ഉത്തമം.  നിങ്ങളുടെ കുട്ടികൾക്ക് വളരെ ഫലപ്രദമായി മാറാൻ ഹനുമാന്‍ സ്വാമിക്ക് വെണ്ണ ചാര്‍ത്തുന്നതും നല്ലതാണ്.

The solution is to get rid of education in astrology

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES