ജൂലൈ നാലാം വാരഫലം

Malayalilife
topbanner
ജൂലൈ നാലാം വാരഫലം

രീസ് (മാര്‍ച്ച്‌ 21 - ഏപ്രില്‍ 19)

ഈ ആഴ്ച മുതല്‍ ശുക്രന്‍ നിങ്ങളുടെ ആരോഗ്യം, സൗന്ദര്യം, ജോലി സ്ഥലം എന്നിവയെ സ്വാധീനിക്കും. അതിനാല്‍ നിങ്ങളുടെ ആരോഗ്യത്തില് കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരും. പുതിയ ഭക്ഷണ ക്രമ0, വ്യായാമം എന്നിവ ഉണ്ടാകുന്നതാണ്. ജോലിയില്‍ പുതിയ പ്രോജെക്‌ട്കട്ടുകള്‍ ഉണ്ടാകും. ക്രിയേറ്റിവ് ജോലികളില്‍ നിന്നുള്ള നിരവധി അവസരങ്ങള്‍ ഉണ്ടാകുന്നതാണ്. മത്സര സ്വഭാവം ഉള്ള പല ജോലികളും ഉണ്ടാകുന്നതാണ്. പുതിയ പ്രോജെക്‌ട്കട്ടുകളില്‍ നിന്നുള്ള അവസരം, ടീം ചര്‍ച്ചകള്‍, എന്നിവയും ഉണ്ടാകുന്നതാണ്. ടീം ബന്ധങ്ങളില്‍ പൂര്‍ത്തീകരണം ഉണ്ടാകുന്നതാണ്. പുതിയ ടീം ബന്ധങള്‍, നിലവില്‍ ഉള്ള ബന്ധങ്ങളില്‍ ചര്‍ച്ചകള്‍, ലോങ്ങ് ടേം ജോലികളില്‍ പൂര്‍ത്തീകരണം എന്നിവയും പ്രതീക്ഷിക്കുക.

ടോറസ് (ഏപ്രില്‍ 20 - മെയ് 20)

ഈ ആഴ്ച മുതല്‍ ശുക്രന്‍ നിങ്ങളുടെ ക്രിയേറ്റിവ് ജോലികളെ സ്വാധീനിക്കുന്നതാണ്. ക്രിയേറ്റിവ് രംഗത് നിന്നുള്ള നിരവധി ജോലികള്‍ ഉണ്ടാകുന്നതാണ്. കല ആസ്വാദനം എന്ന മേഖലയില്‍ നിന്നുള്ള നിരവധി ജോലികളും പ്രതീക്ഷിക്കുക. കുട്ടികളുടെ ആരോഗ്യം പരിപോഷണം എന്ന കാര്യം പ്രധാനമാകുന്നതാണ്. പുരാതന പുസ്തകങ്ങള്‍ വായിക്കാനും അറിവ് പകര്‍ന്നു കൊടുക്കാനും ഈ സമയം നിങ്ങള്‍ ചിലവഴിക്കുന്നതാണ്. ജോലിയില്‍ പൂര്‍ത്തീകരണം ഉണ്ടാകുന്നതാണ്. ചില ജോലികള്‍ അവസാനിക്കുന്നതാണ്. നിങ്ങളുടെ ജോലി വളരെ സെന്‌സിറ്റിവ് ആയ രീതിയിലാണ്, അതിനാല്‍ ജോലിയില്‍ ഒരു റിസ്‌കും എടുക്കാന്‍ പാടുള്ളതല്ല. പുതിയ ജോലിക്ക് വേണ്ടി ഉള്ള അന്വേഷണം,. അധികാരികളില്‍ നിന്നുള്ള പുതിയ നിര്‍ദ്ദേശം എന്നിവയും ഉണ്ടാകുന്നതാണ്.

ജമിനി (മെയ് 21 - ജൂണ്‍ 20)
നിങ്ങളുടെ കുടുംബ ജീവിതം ഈ ആഴ്ച വളരെ ശ്രദ്ധേയമാണ്. ശുക്രന്‍ നിങ്ങളുടെ കുടുംബ ജീവിതത്തെ അല്‍പ കാലം സ്വാധീനിക്കുന്നതാണ്. പല തരം റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍, വീട്ടില്‍ നിന്നുള്ള യാത്രകള്‍. വീട് മെച്ചപ്പെടുത്താന്‍ ഉള്ള അവസരം എന്നിവയെല്ലാം ഈ സമയം പ്രതീക്ഷിക്കുക. വീട്ടുകാരുമായുള്ള ചര്‍ച്ചകള്‍, കുടുംബ യോഗങ്ങള്‍ എന്നിവയെല്ലാം ഈ സമയം ഉണ്ടാകുന്നതാണ്. അത് പോലെ തന്നെ ദൂര യാത്രകള്‍, ദൂര ദേശത്തു നിന്നുള്ള ജോലികളും ഈ ആഴ്ച ഉണ്ടാകാം. മീഡിയ , പബ്ലിഷിങ് എന്ന ജോലികളും ഈ സമയം ഉണ്ടാകുന്നതാണ്. ആത്മീയ വിഷയങ്ങളില്‍ ഉള്ള താല്പര്യം ഈ സമയം പ്രതീക്ഷിക്കുക. അദ്ധ്യാപകര്ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഈ അവസരം വളരെ പ്രധാനമാണ്.

കാന്‍സര്‍ (ജൂണ്‍ 21 - ജൂലൈ 22)
ഈ ആഴ്ച മുതല്‍ സഹോദരങ്ങള്‍, അയല്‍ക്കാര്‍ എന്നിവരോടുള്ള കൂടുതല്‍ ബന്ധം ഉണ്ടാകാന്‍ ഉള്ള ദിവസങ്ങളാണ് ഇനി ഉള്ളത്. നിരവധി ചെറു യാത്രകള്‍, ചെറു പ്രോജക്റ്റുകള്‍ എന്നിവ ഈ ആഴ്ച മുതല്‍ പ്രതീക്ഷിക്കാവുന്നതാണ്. മീഡിയ , സെയ്ല്‍സ്, ആശയ വിനിമയം എന്ന ജോലികളില്‍ നിന്നുള്ള അവസരങ്ങളും ഉണ്ടാകുന്നതാണ്. നിരവധി വ്യക്തികളോടുള്ള ആശയ വിനിമയം പ്രതീക്ഷയ്ക്കുക. അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് വളരെ പ്രധാനപ്പെട്ട സമയം ആണ്. അത് പോലെ തന്നെ ശാരീരിരിക അസ്വസ്ഥതകളും ഈ സമയം പ്രതീക്ഷിക്കുക. സാമ്ബത്തിക വിഷയങ്ങളും ഈ ദിവസങ്ങളില്‍ പ്രധാനമാണ്. പലപ്പോഴും, അനാവശ്യ ചെലവ് വന്നു ചേരാം. അത് പോലെ തന്നെ ലോണുകള്‍ നല്‍കാനും, ലഭിക്കാനും ഉള്ള അവസ്ഥകളും ഉണ്ടാകുന്നതാണ്. നിങ്ങളുടെ ജോലിയില്‍ തടസങ്ങളും പ്രതീക്ഷയ്ക്കുക. സാമ്ബത്തിക വിഷയങ്ങളെ കുറിച്ചുള്ള തര്‍ക്കങ്ങളും ഉണ്ടാകുന്നതാണ്.

ലിയോ (ജൂലായ് 23 - ഓഗസ്റ്റ് 22)
സാമ്ബത്തിക വിഷയങ്ങളുടെ പ്രാധാന്യം ഈ ആഴ്ച മുതല്‍ വര്‍ധിക്കുന്നതാണ്. നിരവധി ചെലവ് ഈ ആഴ്ച മുതല്‍ ഉണ്ടാകാം, അതിനാല്‍ സാമ്ബത്തിക വിഷയങ്ങളില്‍ ശ്രദ്ധ ആവശ്യമായി വരും. അത് പോലെ തന്നെ നിങ്ങളുടെ ജോലിയും ഈ ആഴ്ച വളരെ പ്രധാനമാണ്. പുതിയ ജോലി, ക്രിയേറ്റിവ് ജോലികള്‍ എന്നിവക്ക് അവസരങ്ങള്‍ ഉണ്ടാകുന്നതാണ്. പാര്‍ട്ട് ടൈം ജോലികള്‍ ഏറ്റെടുക്കാനുള്ള ശ്രമവും ഉണ്ടാകും. വില പിടിപ്പുള്ള വസ്തുക്കള്‍ വാങ്ങാനുള്ള ശ്രമവും ഈ സമയം ഉണ്ടാകുന്നതാണ്. അത് പോലെ തന്നെ വിവാഹ ബന്ധം, പ്രേമ ബന്ധം എന്നിവയില്‍ നിന്നുള്ള ചര്‍ച്ചകളും ഈ ആഴ്ച ഉണ്ടാകുന്നതാണ്. ഈ ബന്ധങ്ങളില്‍ പല ചര്‍ച്ചകളും ഉണ്ടാകും. ഔദ്യോഗിക ബന്ധങ്ങള്‍, ബിസിനസ് ചര്‍ച്ചകള്‍ എന്നിവയും ഈ സമയം പ്രതീക്ഷിക്കുക.

വിര്‍ഗൊ ( ഓഗസ്റ്റ് 22 - സെപ്റ്റംബര്‍ 22)
ഈ ആഴ്ച മുതല്‍ ശുക്രന്‍ നിങ്ങളുടെ വ്യക്തി ജീവിതത്തെ സ്വാധീനിക്കുന്നതാണ്. നിങ്ങളുടെ ആരോഗ്യം സൗന്ദര്യം, എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ ഉണ്ടാകുന്നതാണ്. വ്യക്തി ജീവിതത്തിലും, ഔദ്യോഗിക ജീവിതത്തിലും തുടക്കങ്ങളും പ്രതീക്ഷിക്കുക. പുതിയ ഭക്ഷണ ക്രമം, വ്യായാമം എന്നിവയിലും കൂടുതല്‍ ശ്രദ്ധ ഉണ്ടാകേണ്ടി വരുന്നതാണ്. ജോലിയില്‍ നിരവധി പ്രോജക്റ്റുകള്‍ ഉണ്ടാകാം, അവയില്‍ പൂര്‍ത്തീകരണം ആവശ്യമാകും. മത്സര സ്വഭാവം ഉള്ള ജോലികളില്‍ ശ്രദ്ധിക്കേണ്ടി വരുന്നതാണ്. സഹപ്രവര്‍ത്തകരുമായുള്ള തര്‍ക്കങ്ങളും ഉണ്ടാകും. പുതിയ ടീമില്‍ ചേരുന്നതിനെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ പ്രതീക്ഷിക്കുക. ലോങ്ങ് ടേം പ്രോജെക്‌ട്കട്ടുകള്‍, ടെക്ക്‌നിക്കല്‍ രംഗത് നിന്നുള്ള ജോലികള്‍ ഇവയും ഉണ്ടാകുന്നതാണ്.

ലിബ്ര (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
നിങ്ങളുടെ മാനസികമായ സമ്മര്ദദങ്ങള്‍ക്ക് പ്രസക്തി ഉള്ള ദിവസങ്ങള്‍ ആണ് ഇനി ഉള്ളവ. ദൂര യാത്രകളുള്ള ആലോചന ഉണ്ടാകാം. ആത്മീയ കാര്യങ്ങളോടുള്ള താല്പര്യം വര്‍ധിക്കുന്നതാണ്. ജോലി സ്ഥലത്തു ക്രിയേറ്റീവ് ജോലികള്‍, ടീം ചര്‍ച്ചകള്‍ എന്നിവയും പ്രതീക്ഷിക്കുക . പുതിയ ടീമില്‍ ചേരുന്നതിനെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ ഉണ്ടാകുന്നതാണ്. ലോങ്ങ് ടേം ജോലികള്‍ക്ക് ഉള്ള അവസരവും ഈ സമയം ലഭിക്കാം. വിദേശത്തു നിന്നുള്ള ജോലികളും ഈ സമയം ഉണ്ടാകുന്നതാണ്. ക്രിയേറ്റിവ് ജോലികളില്‍ നിന്നുള്ള പൂര്‍ത്തീകരണവും ഉണ്ടാകുന്നതാണ്. കുട്ടികള്‍ , യൂത് ഗ്രൂപ്പുകള്‍ എന്നിവര്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരവും പ്രതീക്ഷിക്കുക. പ്രേമ ബന്ധത്തില്‍ പല തര്‍ക്കങ്ങളും ഉണ്ടാകും.

സ്‌കോര്‍പിയോ (ഒക്ടോബര്‍ 23 - നവംബര്‍ 21)
ശുക്രന്‍ അല്‍പ കാലത്തേക്ക് നിങ്ങളുടെ ടീം ബന്ധങ്ങളെ സ്വാധീനിക്കുന്നതാണ്. പുതിയ ടീമില്‍ ചേരാന്‍ ഉള്ള അവസരം, ലോങ്ങ് ടേം ജോലികള്‍, പുതിയ പ്രോജെക്‌ട്കട്ടുകളില്‍ നിന്നുള്ള അവസരം, ടെക്ക്‌നിക്കല്‍ രംഗത് നിന്നുള്ള ജോലികളും ഈ സമയം ഉണ്ടാകുന്നതാണ്. വലിയ ഗ്രൂപ്പുകളുടെ കൂടെ പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരം, ക്രിയേറ്റിവ് ജോലികള്‍ എന്നിവയും പ്രതീക്ഷിക്കുക. നിങ്ങളുടെ കുടുംബ ജീവിതവും ഈ ആഴ്ച പ്രധാന വിഷയമാകുന്നതാണ്. പല തരത്തില്‍ ഉള്ള റിയല്‍ എസ്റ്റേറ്റ് ഡീലുകള്‍, വീട്ടില്‍ നിന്നുള്ള യാത്രകള്‍, വീട് മാറ്റം, വീട് മെച്ചപ്പെടുത്താനുള്ള ശ്രമം എന്നിവയും പ്രതീക്ഷിക്കുക. അത് പോലെ തന്നെ വീട്ടിലെ മുതിര്‍ന്ന സ്ത്രീകളുടെ ആരോഗ്യം, ജീവിതം എന്നിവയില്‍ ഉള്ള ചര്‍ച്ചകളും പ്രതീക്ഷിക്കുക.

സാജിറ്റേറിയസ് (നവംബര്‍ 22 - ഡിസംബര്‍ 21)
നിങ്ങളുടെ ജോലിക്ക് മേല്‍ അല്‍പ കാലത്തേക്ക് ശുക്രന്റെ സ്വാധീനം ഉണ്ടാകുന്നതാണ്. ക്രിയേറ്റിവ് രംഗത് നിന്നുള്ള പല വിധ ജോലികള്‍ ഈ സമയം പ്രതീക്ഷിക്കുക. പുതിയ ജോലിക്ക് വേണ്ടി ഉള്ള ചര്‍ച്ചകള്‍ ഉണ്ടാകുന്നതാണ്. ജോലിയില്‍ പുതിയ നിര്‍ദേശങ്ങളും ലഭിക്കാവുന്നതാണ്. അത് പോലെ തന്നെ വീട് നിര്‍മ്മാണം, മെച്ചപ്പെടുത്തല്‍ എന്നിവയെ കുറിച്ചുള്ള ചര്‍ച്ചകളും പ്രതീക്ഷിക്കുക. ദൂര ദേശത്തു നിന്നുള്ള ജോലികളും ഉണ്ടാകുന്നതാണ്. മീഡിയ, പബ്ലിഷിങ്, സെയ്ല്‍സ് എന്ന മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇത് വളരെ പ്രധാനപ്പെട്ട സമയം ആണ്. സഹോദരങ്ങള്‍, അയല്‍ക്കാര്‍, ചെറു ഗ്രൂപ്പുകളുടെ കൂടെ ഉള്ള ജോലികള്‍ എന്നിവയും പ്രതീക്ഷിക്കുക അദ്ധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ഈ സമയം വളരെ പ്രധാനം ആണ്.

കാപ്രിക്കോണ്‍ (ഡിസംബര്‍ 22 - ജനുവരി 19)
ശുക്രന്‍ നിങ്ങളുടെ ദൂര യാത്രകളെ ഇനി ഉള്ള കാലം സ്വാധീനിക്കുന്നതാണ്. ദൂര ദേശത്തു നിന്നുള്ള ജോലികള്‍, മീഡിയ, മാസ് കമ്യൂണിക്കേഷന്‍ എന്ന രംഗത് നിന്നുള്ള ജോലികളും ഈ സമയം പ്രതീക്ഷിക്കുക. ഉപരി പഠനം സംബന്ധിച്ച ചര്‍ച്ചകളും ഈ ആഴ്ച മുതല്‍ ഉണ്ടാകുന്നതാണ്. തത്വ ചിന്താ പരമായ ചര്‍ച്ചകള്‍. ആത്മീയ വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ച, തീര്‍ത്ഥ യാത്രകള്‍, എന്നിവയും ഈ സമയം ഉണ്ടാകുന്നതാണ്. സാമ്ബത്തിക വിഷയങ്ങള്‍ അല്പം സെന്‌സിറ്റിവ് ആയ രീതിയില്‍ ആണ്. അതിനാല്‍ സാമ്ബത്തിക വിഷയങ്ങള്‍ കൈകാര്യം ചെയുമ്ബോള്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാകുന്നതാണ്. ചിലവുകളും ഈ ആഴ്ച ധാരാളമായി വന്നു ചേരുന്നതാണ്. ലോണുകള്‍ , മറ്റു സാമ്ബത്തിക വിഷയങ്ങള്‍ എന്നിവയെ കുറിച്ചുള്ള ചര്‍ച്ചകളും പ്രതീക്ഷിക്കുക.

അക്വേറിയസ് (ജനുവരി 20- ഫെബ്രുവരി 18)
അല്‍പ നാളേക്ക് സാമ്ബത്തിക വിഷയങ്ങള്‍ വളരെ പ്രധാനമായിരിക്കുന്നതാണ്. നിരവധി ചെലവ് ഇനി ഉള്ള കാലം കൂടുതലായിരിക്കും. അതിനാല്‍ സാമ്ബത്തിക വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടി വരുന്നതാണ്. സാമ്ബത്തിക വിഷയത്തെ കുറിച്ചുള്ള തര്‍ക്കങ്ങളും ഉണ്ടാകുന്നതാണ്. ലോണുകള്‍ കുറിച്ചുള്ള ചര്‍ച്ചകളും ഈ സമയം ഉണ്ടാകുന്നതാണ്. അത് നിങ്ങളുടെ വൈകാരിക സമ്മര്‍ദ്ദങ്ങളും ഈ സമയം വര്‍ധിക്കുന്നതാണ്. പുതിയ പങ്കാളിത്ത ബന്ധങ്ങള്‍ക്ക് യോജിച്ച സമയം അല്ല. നിങ്ങളുടെ വ്യക്തി ജീവിതം ഔദ്യോഗിക ബന്ധങ്ങള്‍ എന്നിവയ്ക്കും ഈ ആഴ്ച വളരെ പ്രാധാന്യം ഉണ്ട്,. വ്യക്തി ബന്ധങ്ങള്‍, ഔദ്യോഗിക ബന്ധങ്ങള്‍ എന്നിവയില്‍ പൂര്‍ത്തീകരണം സംഭവിക്കുന്നതാണ്. ആരോഗ്യം മെച്ചപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ഈ ആഴ്ച നില നില്‍ക്കുന്നു.

പയ്സീസ് (ഫെബ്രുവരി 19 - മാര്‍ച്ച്‌ 20)
ശുക്രന്‍ നിങ്ങളുടെ വ്യക്തി ബന്ടഗങ്ങള്‍ ഔദ്യോഗിക ബന്ധം എന്നിവയെ ഈ ആഴ്ച മുതല്‍ അല്‍പ കാലത്തേക്ക് സ്വാധീനിക്കുന്നതാണ്. വിവാഹ0, പ്രേമ0 എന്ന വിഷയങ്ങളെ കുറിച്ചുള്ള ആലോചന ധാരാളം ഉണ്ടാകുന്നതാണ്. അത് പോലെ തന്നെ പുതിയ ഔദ്യോഗിക ബന്ധവും ഈ സമയം പ്രതീക്ഷിക്കാവുന്നതാണ്. ജോലിയില്‍ മത്സര സ്വഭാവം ഉള്ള പ്രോജെക്‌ട്കട്ടുകളും ഉണ്ടാകുന്നതാണ്. ക്രിയേറ്റിവ് രംഗത് നിന്നുള്ള ജോലികള്‍, കുട്ടികള്‍ യൂത് ഗ്രൂപ്പുകള്‍ എന്നിവര്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കാന്‍ ഉള്ള അവസരവു0 ഉണ്ടാകും. പുതിയ ടീമില്‍ ചേരാന്‍ ഉള്ള അവസരം, പുതിയ സുഹൃത്തുക്കളെ ലഭിക്കാന്‍ ഉള്ള അവസരം. കല , ആസ്വാദനം എന്ന മേഖലയില്‍ നിന്നുള്ള ജോലികളും ഉണ്ടാകുന്നതാണ്.

Read more topics: # july fourth week,# horoscope
july fourth week horoscope

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES