കൃത്രിമ മേക്കപ്പ് ഉല്‍പന്നങ്ങളുടെ ദൂഷ്യഫലങ്ങള്‍ കൂടുതലായി ചര്‍ച്ചചെയ്യപ്പെടുന്ന കാലമാണ് ഇപ്പോള്‍. ഇതിന്റെ പശ്ചാത്തലത്തില്‍ ഓര്‍ഗാനിക് ഉല്‍പന്നങ്ങള്‍ക്കുള്ള ആവശ്യവും സ്വീകരണവും വര്‍ധിച്ചുവരികയാണ്. പ്രകൃതിദത്ത വസ്തുക്കള്‍ മാത്രം ഉപയോഗിച്ച് സൗന്ദര്യസംരക്ഷണം നടത്താന്‍ തീരുമാനിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്.
വിപണിയില്‍ ലഭിക്കുന്ന ഉല്‍പന്നങ്ങള്‍ പോലെ ആകര്‍ഷകമായ നിറങ്ങളോ തിളക്കങ്ങളോ ലഭിക്കണമെന്നില്ലെങ്കിലും, പ്രകൃതിദത്ത ഉല്‍പന്നങ്ങളില്‍ നിന്ന് ചര്‍മ്മത്തിന് ദോഷകരമായ പ്രതികരണങ്ങള്‍ ഉണ്ടാകില്ലെന്നതാണ് വലിയ നേട്ടം. സൗന്ദര്യസംരക്ഷണത്തില്‍ ലളിതമായ രീതികള്‍ സ്വീകരിക്കാനാഗ്രഹിക്കുന്നവര്‍ക്ക് വീട്ടില്‍ തന്നെ ചില സാധനങ്ങള്‍ കൂട്ടിക്കലര്‍ത്തി ഫെയ്സ്പൗഡര്‍ തയ്യാറാക്കാന്‍ കഴിയും.
ആവശ്യമായ വസ്തുക്കള്‍:
കൂവപ്പൊടി
മധുരം ചേര്‍ക്കാത്ത കൊക്കോ പൊടി
മുള്‍ട്ടാനി മിട്ടി
ഈ മൂന്നു പൊടികളും ഒരുമിച്ച് കലര്‍ത്തിയാല്‍ പ്രകൃതിദത്ത ഫെയ്സ്പൗഡര്‍ റെഡിയാകും. മുഖത്തിന്റെ നിറത്തിന് അനുസരിച്ച് കൊക്കോ പൊടിയുടെ അളവ് ക്രമീകരിക്കാം. ഇതുവഴി താങ്കള്‍ക്ക് ഏറ്റവും അനുയോജ്യമായ ഓര്‍ഗാനിക് ഫെയ്സ്പൗഡര്‍ ലഭിക്കും. കൊക്കോയുടെ സ്വാഭാവിക സുഗന്ധം നല്‍കുന്ന പുതുമയും പ്രത്യേകതയാണ്.