വാക്‌സ് ചെയ്യുമ്പോള്‍ വേദന കുറയ്ക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍

Malayalilife
topbanner
വാക്‌സ് ചെയ്യുമ്പോള്‍ വേദന കുറയ്ക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍

പഞ്ചസാര ലായനി

വാക്‌സിങ് തൊലിയില്‍ ചെയ്യുന്നതുകൊണ്ടാണ് കഠിനമായ വേദന അനുഭവപ്പെടുന്നത്. എന്നാല്‍ പഞ്ചസാര ലായനി നേരിട്ട് രോമങ്ങളില്‍ പ്രവര്‍ത്തിച്ച് അവയെ ഇളകിവരാന്‍ സഹായിക്കുന്നു.ഒരു കപ്പ് പഞ്ചസാരയും തേനും ചെറുനാരങ്ങാ നീരും ചേര്‍ത്ത് തിളപ്പിച്ച് നേരിട്ടോ ഒരു കോട്ടണ്‍ തുണിയോ ഉപയോഗിച്ച് രോമ ഭാഗത്ത് പുരട്ടുന്നത് വേദനയില്ലാതെ രോമങ്ങള്‍ ഇളകിവരാന്‍ സഹായിക്കും.

ഈര്‍പ്പം നിലനിര്‍ത്തുക, മൃതചര്‍മം നീക്കുക

വാക്‌സിങിനു മുന്‍പ് മൃതചര്‍മം നീക്കുന്നത് പ്രധാനമാണ്. എന്നാല്‍ മൃതചര്‍മം നീക്കുന്നതും രോമം നീക്കുന്നതും ഒരേസമയം ചെയ്താല്‍ വേദന കൂടുതലായിരിക്കും. അതിനാല്‍ വാക്‌സിങിന് 24 മണിക്കൂര്‍ മുന്‍പ് മൃതചര്‍മം നീക്കുക.
ചര്‍മം വരണ്ടതോ മൊരി പിടിച്ചതോ ആണെങ്കില്‍ വാക്‌സിങിനു ശേഷം കുളിച്ച് ചര്‍മത്തില്‍ എന്തെങ്കിലും ക്രീമുകളോ മറ്റോ പുരട്ടി ഈര്‍പ്പം നിലനിര്‍ത്തുക. മൃതചര്‍മം നീക്കുന്നതിനു തൊട്ടുമുന്‍പ് ഇത് ചെയ്യരുത്. മണിക്കൂറുകള്‍ക്ക് മുന്‍പു വേണം ചെയ്യാന്‍.

സ്ഥിരമായി വാക്‌സ് ചെയ്യുക

സ്ഥിരമായി വാക്‌സ് ചെയ്യുന്നത് വാക്‌സിങ് പ്രക്രിയ എളുപ്പമാക്കും. വേദനയോട് സഹിഷ്ണുത ഉണ്ടാവാനും ഇത് നല്ലതാണ്. വീട്ടിലിരുന്നാണ് വാക്‌സിങ് ചെയ്യുന്നതെങ്കില്‍ രോമം വളരുന്നതിന്റെ എതിര്‍ദിശയിലേക്കു വാക്‌സ് ചെയ്യാന്‍ ശ്രദ്ധിക്കണം.വീട്ടിലിരുന്ന് സ്വയം വാക്‌സ് ചെയ്യുന്നത് പരമാവധി ഒഴിവാക്കുകയാണ് നല്ലത്. വേദന കുറക്കാന്‍ പ്രൊഫഷണലുകളുടെ സഹായം തേടുന്നതാണ് ഉചിതം

Read more topics: # tips to reduce pain while waxing
tips to reduce pain while waxing

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES