Latest News

തിരിച്ചറിയണം ഓരോ കള്ളനാണയങ്ങളെയും! നോവുന്ന പെണ്ണിന്റെയൊപ്പം നില്ക്കാതെ, പൊതു സമൂഹത്തിനു മുന്നില്‍ അപഹാസ്യയായ ഒരുവള്‍ക്ക് വേണ്ടി പോരാടാതെ മാറി നില്ക്കുന്നതല്ല ഫെമിനിസം; അഞ്ജു പാര്‍വ്വതി പ്രഭീഷ് എഴുതുന്നു

Malayalilife
topbanner
തിരിച്ചറിയണം ഓരോ കള്ളനാണയങ്ങളെയും! നോവുന്ന പെണ്ണിന്റെയൊപ്പം നില്ക്കാതെ, പൊതു സമൂഹത്തിനു മുന്നില്‍ അപഹാസ്യയായ ഒരുവള്‍ക്ക് വേണ്ടി പോരാടാതെ മാറി നില്ക്കുന്നതല്ല ഫെമിനിസം; അഞ്ജു പാര്‍വ്വതി പ്രഭീഷ് എഴുതുന്നു

വിടുത്തെ മെയിന്‍ സ്ട്രീം സ്ത്രീപക്ഷവാദികളോടും ആക്ടിവിസ്റ്റുകളോടും കടുത്ത വിരോധം തോന്നുന്നത് അവരുടെ ഇരട്ടത്താപ്പ് കാണുമ്ബോഴാണ്. മൈലേജ് കിട്ടാത്ത വിഷയങ്ങളില്‍, അവയിലിനി എത്രമേല്‍ സ്ത്രീവിരുദ്ധത ഉണ്ടായിക്കോട്ടേ അവയിലൊന്നിലും തലയിടാന്‍ അവരെ കിട്ടില്ല. എന്നാല്‍ മൈലേജുള്ള, ലൈംലെറ്റില്‍ നിന്ന് ഹൈപ്പ് കിട്ടുന്ന ഏത് അനാവശ്യ കാര്യങ്ങളിലും അരയും തലയും മുറുക്കി അവരുണ്ടാകും.

തിരുവനന്തപുരം കടയ്ക്കാവൂരില്‍ പോക്‌സോ കേസില്‍ ഒരമ്മ അറസ്റ്റിലായിട്ട് നാളുകളേറെയായെങ്കിലും അതിനു പിന്നിലുള്ള നീഗൂഢത പുറത്തുക്കൊണ്ടുവരാന്‍ ഒറ്റ സ്ത്രീപക്ഷവാദികളും ഉണ്ടായിരുന്നില്ലെന്നത് അവരിലെ കാപട്യത്തെ തുറന്നുക്കാട്ടുന്നു. നാളെ ഒരുപക്ഷേ ഈ വിഷയം ലൈംലൈറ്റില്‍ എത്തുമ്ബോള്‍ പാട്രിയാര്‍ക്കിയുടെ വിവിധ വശങ്ങളെ കുറിച്ച്‌ ചാനലില്‍ ചര്‍ച്ചിക്കാനും ആ അമ്മയ്ക്ക് സോളിഡാരിറ്റി പ്രഖ്യാപിച്ച്‌ സ്വന്തമായി പ്രശസ്തരാകാനും മുന്നില്‍ നില്ക്കും ഇവറ്റകള്‍.

തിരിച്ചറിയണം ഓരോ കള്ളനാണയങ്ങളെയും ! നോവുന്ന പെണ്ണിന്റെയൊപ്പം നില്ക്കാതെ, അവളിലെ പുകയുന്ന വേദനയുടെ തീ അണയ്ക്കാന്‍ കൂട്ടാക്കാതെ , പൊതു സമൂഹത്തിനു മുന്നില്‍ അപഹാസ്യയായ ഒരുവള്‍ക്ക് വേണ്ടി പോരാടാതെ മാറി നില്ക്കുന്നതല്ല ഫെമിനിസം. ഒരു സ്ത്രീ കുറ്റാരോപിത ആയ ഒരുവളെങ്കില്‍ പോലും കുറ്റം തെളിയിക്കപ്പെടും വരെ സാന്ത്വനമായി കൂടെ നില്ക്കുന്നതും ഫെമിനിസമാണ്.

കടയ്ക്കാവൂരിലെ സത്യം പുറത്തുക്കൊണ്ടു വരാന്‍ ആദ്യം മുതല്‌ക്കേ മുന്നിട്ട് നില്ക്കുന്നത് മറുനാടന്‍ മലയാളിയും അവിടുത്തെ നല്ലവരായ അവിടുത്തെ നാട്ടുകാര്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുമൊക്കെയാണ്. പിന്നീട് അതേ കുറിച്ച്‌ കേട്ടറിഞ്ഞ് പിന്തുണയുമായി സമൂഹത്തിലെ കുറെ നല്ല മനുഷ്യരുമുണ്ട്.ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ, ജാതി - മതഭേദമില്ലാതെ അവര്‍ അതിനായി അണിനിരന്നുകഴിഞ്ഞു.

ഒറ്റ പുരോഗമനവാദികളോ മുഖ്യധാരാരാഷ്ട്രീയനായകരോ മുഖ്യധാരാമാധ്യമങ്ങളോ ഈ വിഷയത്തിലെ നെല്ലും പതിരും ചികയാന്‍ മുന്നിട്ടു വന്നിട്ടില്ല എന്നതും പ്രത്യേകം നമ്മള്‍ ഓര്‍ക്കണം. ഇതാണ് ലോകം! മൈലേജില്ലാത്ത വാര്‍ത്തകള്‍ക്കായി മെനക്കെടാന്‍ ഒരാളും കാണില്ല എന്നതാണ് സത്യം. അനാവശ്യകാരണങ്ങളില്‍ ഇടപെട്ട് നിമിഷനേരത്തിനുള്ളില്‍ പ്രശസ്തരാവാന്‍ പ്രയത്‌നിക്കുന്നവര്‍ക്ക് അത്യാവശ്യ കാര്യങ്ങളില്‍ ഇടപ്പെടാന്‍ എവിടെ സമയം ? ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം; അല്ല പ്രശസ്തി.

Anju parvathy prabheesh note about feminisam

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES