Latest News

ജെ കെ റൗളിംഗിന് ഹാരിപോട്ടറെ കുറിച്ച്‌ അറിവുണ്ടായിരുന്നോ? പുഷ്പക വിമാനത്തെ കുറിച്ച്‌ സാഹിത്യം രചിച്ചവര്‍ വിമാനശാസ്ത്രം അറിയുന്നവരായിരുന്നോ; അറിവില്ലാതെയും അറിവിന് വിരുദ്ധമായും ഭാവന പ്രവര്‍ത്തിക്കും: സി രവിചന്ദ്രന്‍ എഴുതുന്നു

Malayalilife
topbanner
ജെ കെ റൗളിംഗിന് ഹാരിപോട്ടറെ കുറിച്ച്‌ അറിവുണ്ടായിരുന്നോ? പുഷ്പക വിമാനത്തെ കുറിച്ച്‌ സാഹിത്യം രചിച്ചവര്‍ വിമാനശാസ്ത്രം അറിയുന്നവരായിരുന്നോ; അറിവില്ലാതെയും അറിവിന് വിരുദ്ധമായും ഭാവന പ്രവര്‍ത്തിക്കും: സി രവിചന്ദ്രന്‍ എഴുതുന്നു

റിവും ഭാവനയും

അ റിവ് (knowledg-e), ഭാവന (imagination). രണ്ടും രണ്ടാണ്. അറിവില്ലാതെയും അറിവിന് വിരുദ്ധമായും ഭാവന പ്രവര്‍ത്തിക്കും. പത്ത് തലയുള്ള മനുഷ്യനെ കുറിച്ച്‌ കഥയോ കവിതയോ എഴുതിയവര്‍ക്ക് അത്തരം ആളുകളെക്കുറിച്ച്‌ 'അറിവ്' ഉണ്ടായിരുന്നു എന്നര്‍ത്ഥമില്ല. മാലാഖമാരെ സൃഷ്ടിച്ചവര്‍ അത്തരം ജീവികളെ കുറിച്ച്‌ പഠിച്ചവരോ അറിഞ്ഞവരോ അല്ല. ഹാരിപോട്ടറെ കുറിച്ച്‌ എഴുതിയ ജെ കെ റൗളിംഗിന് ഹാരിപോട്ടറെക്കുറിച്ച്‌ അറിവുണ്ടെന്ന് സ്വയം വീമ്ബിളക്കുമോ? അഥവാ അങ്ങനെ ചെയ്താല്‍ നാം അംഗീകരിക്കുമോ? ഇല്ല. ഭാവിയില്‍ ഹാരിപോട്ടറിന് സമാനമായ ഒരു മനുഷ്യനെ കണ്ടെത്തിയെന്നിരിക്കട്ടെ. അതറിഞ്ഞതുകൊണ്ടാണ് റൗളിങ് പണ്ട് നോവല്‍ എഴുതിയതെന്ന് പറയാനാവുമോ? സ്ഥിരബുദ്ധിയുണ്ടെങ്കില്‍ ഇന്നവര്‍ അങ്ങനെ പറയുമോ?

നോസ്ട്രാഡാമസിന്റെ ഡയറിക്കുറിപ്പിലെ വരികള്‍ വളച്ചൊടിച്ചും വക്രീകരിച്ചും പ്രപഞ്ചസത്യങ്ങള്‍ നെയ്യുന്നവരെ മറ്റ് അന്ധവിശ്വാസങ്ങള്‍ ചുമക്കുന്നതില്‍ അഭിമാനിക്കുന്നവര്‍ തഴയുന്നത് എന്തുകൊണ്ടായിരിക്കും? എല്ലായിടത്തും ഉത്തരം സമാനമാണ്-അറിവും ഭാവനയും രണ്ടാണ്.

(2) പുഷ്പകവിമാനത്തെ കുറിച്ച്‌ സാഹിത്യം രചിച്ചവര്‍ വിമാനശാസ്ത്രവും അതിന്റെ സാങ്കേതികതയും അറിയുന്നവരായിരുന്നു എന്നുവാദിക്കുന്നത് വങ്കത്തരമാണ്. മിത്തുകള്‍, പുരാണങ്ങള്‍, ഇതിഹാസം, മതസാഹിത്യം..തുടങ്ങിയവയിലെ വരികളും വാക്കുകളും ആധുനിക അറിവുമായി ഒത്തുനോക്കിയും ഒട്ടിച്ചുചേര്‍ത്തും വക്രീകരണങ്ങളും വ്യാഖ്യാനങ്ങളും നടത്തുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ കുറ്റകരമാണ്. ഇത്-ലതാണ്, അത്-മറ്റേതാണ് എന്ന നിലയില്‍ നുണപ്രചരണം നടത്തിയാല്‍ കോര്‍ട്ടാഡ് സിന്‍ഡ്രോമിന്റെ (Cotard syndrome) പിടിയിലായ മതവിശ്വാസികളെ മാത്രമേ കബളിപ്പിക്കാനാവൂ. മതവിശ്വാസത്തിന്റെ കാര്യത്തില്‍ സത്യം, വസ്തുത, തെളിവ്, യുക്തി.... ഇത്യാദിയൊന്നും പ്രസക്തമല്ലെന്ന് പറയാം. പക്ഷെ അതല്ല മറ്റ് വിശകലനങ്ങളുടെ അവസ്ഥ. സയന്‍സിലാകട്ടെ വോട്ടിനിട്ടോ കമന്റുകള്‍ വര്‍ഷിച്ചോ വീഡിയോ ഇറക്കിയോ കാര്യങ്ങള്‍ തീരുമാനിക്കുന്ന രീതിയില്ല. Science is not a propaganda business. അവിടെ തെളിവിന്റെ സ്വച്ഛാധിപത്യം (dictator ship of evidence) ആണുള്ളത്.

(3) കടലിന്റെ അടിത്തട്ടിലേക്ക് പോകുന്തോറും പ്രകാശം കുറഞ്ഞുവരും. That is common logic. ഭൂമിയില്‍ ലഭ്യമായ പ്രകാശസത്രോതസ്സായ സൂര്യനില്‍ നിന്ന് അകലുകയോ മറയുകയോ ചെയ്യുന്നതുകൊണ്ടാണിത്. എങ്കിലും കടലിന് അടിയില്‍ പ്രകാശം സൃഷ്ടിക്കുന്ന പലതരം ഭൗതിക-ജൈവിക അവസ്ഥകളുണ്ട്. ബി സി 762 ല്‍ രചിക്കപെട്ട ഹോമറിന്റെ ഇലിയഡില്‍ ആഴക്കടലിലെ ഇരുട്ടിനെ കുറിച്ച്‌ പലയിടത്തായി പറയുന്നുണ്ട്. അവയെല്ലാം മറ്റ് സാഹചര്യങ്ങള്‍ വ്യക്തമാക്കാനായി ഉപയോഗിക്കുന്ന പദപ്രയോഗങ്ങളോ ഉപമകളോ ആലങ്കാരിക പ്രയോഗങ്ങളോ ആണ്. കടലിനെ കുറിച്ചും അതിന്റെ സവിശേഷതകളെ കുറിച്ചും മനുഷ്യന്‍ എന്ന സ്പീഷിസിന് നല്ല ധാരണയുണ്ട്. 48000 വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഓസ്‌ട്രേലിയന്‍ ഭൂഖണ്ഡത്തില്‍ കടല്‍ വഴി എത്തിച്ചേര്‍ന്നവനാണ് മനുഷ്യന്‍. മതഗ്രന്ഥങ്ങളൊക്കെ ഉണ്ടായിട്ടിട്ട് പരമാവധി 2000-2500 വര്‍ഷം മാത്രം.

(4) കടലിന്റെ അടിഭാഗത്തേക്ക് ചെല്ലുന്തോറം വെളിച്ചത്തിന്റെ സാന്നിധ്യം കുറയുമെന്ന പരമ്ബരാഗത മനുഷ്യധാരണയില്‍ നിന്നുദിച്ച രണ്ടു സാഹിത്യ ഭാഗങ്ങള്‍ ഉദാഹരണമായി താഴെകൊടുക്കുന്നു.

(a) As West Wind, when it starts to blow,
ruffles the sea, and waters under it grow black-
that's what ranks of Trojans and Achaeans looked like
out there on the plain. (Homer' s iliad, book 7 : 64,65/https://johnstoniatexts.x10host.com/homer/iliad7.htm)

(b) But Achilles, weeping, quickly slipping away from his companions, sat on the shore of the grey salt sea, and looked out to depths as dark as wine.(Homer's Iliad, 1.348-351, translated by Caroline Alexander/(https://wine-darksea.com/105/)

5. ആഴക്കടല്‍ (deep sea) എന്നാല്‍ സമുദ്രത്തിന്റെ അടിത്തട്ട് എന്നോ പുറംകടല്‍ എന്നോ അര്‍ത്ഥം സ്വീകരിക്കാം. കടലിന്റെ അടിത്തട്ട് വിശദീകരിക്കാന്‍ ഇലിയഡ് രചയിതാക്കള്‍ ശ്രമിക്കുന്നതുകൊണ്ടല്ല waters under it grow black, depths as dark as wine എന്നീ പ്രയോഗങ്ങള്‍ വരുന്നത്. അതിദേശീയവാദികളായ ഗ്രീക്കുകാര്‍പോലും അങ്ങനെ അവകാശപെടില്ല. കാരണം അവര്‍ ഒരു മതമോ കള്‍ട്ടോ അല്ല. മാത്രമല്ല, അങ്ങനെയൊരു ആലങ്കാരികപ്രയോഗം നടത്തണമെങ്കില്‍ അത് പ്രസ്തുത കൃതികളുടെ നിര്‍മ്മിതാക്കളും വായനക്കാരും പങ്കിടുന്ന ഒരു ധാരണ (conviction or belief) ആയിരിക്കും. അല്ലാതെയുള്ള പ്രയോഗങ്ങള്‍ക്ക് സാധുതയില്ല. ഉദാഹരണമായി, കടലിന് അടിയില്‍ വെളിച്ചംകുറയും എന്നു ഇലിയഡ് കാലത്തെ ജനത്തിന് അറിയില്ലെങ്കില്‍ അങ്ങനെയുള്ള പ്രയോഗങ്ങള്‍ മിത്തുകളിലും ഇതിഹാസങ്ങളിലും കയറി പറ്റില്ല. ഒന്നുകില്‍ രചിയിതാക്കള്‍ക്ക്, അല്ലെങ്കില്‍ അവര്‍ക്കും വായനക്കാര്‍ക്കും അത്തരമൊരു ധാരണ അല്ലെങ്കില്‍ വിശ്വാസം ഉണ്ടായിരുന്നിരിക്കണം. കടലിനടിയില്‍ പ്രഭാപൂരമാണ്, വെളിച്ചമുണ്ട് എന്നു കരുതിയ ഒരു നാഗരികതയ്ക്ക് ഇലിയഡോ ഒഡീസ്സിയോ രചിക്കാനാവില്ല എന്നു സാരം. 'ആഴക്കടലിനെ പോലെ കറുത്ത, ഇരുണ്ട' എന്നൊക്കെ മറ്റൊരു കാര്യം വ്യക്തമാക്കാനായി ആലങ്കാരികമായി പറയണമെങ്കില്‍ ആഴക്കടല്‍ ഇരുണ്ടതാണെന്ന പൊതുധാരണ അനിവാര്യമാണല്ലോ. അല്ലെങ്കില്‍ ആശയവിനിമയം അസാധ്യമാകും.

6. ഒരു ജനതയുടെ വിശ്വാസം അറിവല്ല. സ്വര്‍ഗ്ഗത്തിലും പാതാളത്തിലും വിശ്വസിക്കുന്നവര്‍ക്ക് അതിനെക്കുറിച്ചൊക്കെ അറിവുണ്ട് എന്ന് പറയുന്നത് പൊട്ടത്തരമാണ്. മരിച്ചവരുടെ ലോകത്തുപോയ കഥ പറയാന്‍ മരിച്ചവര്‍ക്ക് ലോകമുണ്ടാകേണ്ടതില്ല, അവിടേക്ക് സഞ്ചാരം നടത്തേണ്ടതുമില്ല. ഭാവന പ്രവര്‍ത്തിപ്പിച്ചാല്‍ മതിയാകും. കഴുതപ്പുറത്ത് സ്വര്‍ഗ്ഗത്ത് പോയിവരാന്‍ അങ്ങനെ ചെയ്യേണ്ടതില്ല, നുണ പറഞ്ഞാല്‍ മതിയാകും. അവിശ്വാസികളുടെ മനസ്സില്‍ ഇരുട്ടാണ് എന്ന് ഒരു മതസാഹിത്യത്തില്‍ പറഞ്ഞാല്‍ അതൊരു സാഹിത്യപ്രസ്താവനയാണ്. എന്താണ് മനസ്സ്? അത് മസ്തിഷ്‌കപ്രവര്‍ത്തനത്തിന്റെ ആകെ തുകയാണ്. ഇരുട്ടത്ത് ജീവികള്‍ക്ക് കാണാനാവില്ല എന്ന പ്രമേയം ഉദ്ധരിക്കുന്നതാണ് മനസ്സിലെ ഇരുട്ട് എന്ന പ്രയോഗത്തിന്റെ അടിസ്ഥാനം. അല്ലാതെ മനസ്സ് എന്നൊരു വസ്തുവോ സ്ഥലമോ ഉണ്ടായിട്ടോ അവിടെ വെളിച്ചമില്ലായ്മ ഉണ്ടായിട്ടോ അല്ല. 'കറുത്ത കളി' എന്ന് പറഞ്ഞാല്‍ കയ്യാങ്കളിയും മോശം സംഭവങ്ങളും നടന്നു എന്ന ആലങ്കാരിക അര്‍ത്ഥമേയുള്ളൂ. ഉപമകളിലെ പദപ്രയോഗങ്ങള്‍ അറിവിനെ ആധാരമാക്കിയാവണമെന്നില്ല. അത്തരം പ്രയോഗങ്ങള്‍ അറിവിന് ബാഹ്യമോ (സ്വര്‍ഗ്ഗത്തിലെ കുളിമുറി) വിരുദ്ധമോ (പറക്കുന്ന ആള്‍ക്കുരങ്ങ്) ആയെന്നുവരാം.

7. സയന്‍സ് വസ്തുനിഷ്ഠവും തെളിവിനെ ആധാരമാക്കിയുള്ളതുമാണ്. എന്നാല്‍ സാഹിത്യവും മിത്തും അങ്ങനെയല്ല. അത് വ്യക്തിനിഷ്ഠവും ആലങ്കാരികവും ഭാവനാധിഷ്ഠിതവുമാണ്. എങ്ങനെയാണ് അറിയാത്തത് സാഹിത്യത്തില്‍ പറഞ്ഞത് എന്നത് യുക്തിഹീനമായ ചോദ്യമാണ്. അറിയാത്തത് എഴുതിയെങ്കില്‍ അത് ഭാവനാസാഹിത്യം മാത്രമാണ്. ഭാവനയ്ക്ക് അറിവ് നിര്‍ബന്ധമില്ല. എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കില്‍ രണ്ടര്‍ത്ഥമേ ഉള്ളൂ: ഒന്നുകില്‍ അതിനെ കുറിച്ച്‌ അറിയുമായിരുന്നു, അല്ലെങ്കില്‍ ഭാവനാസാഹിത്യം. ഭാവനാസാഹിത്യമെങ്കില്‍ അറിവ് ആവശ്യമില്ല. സാഹിത്യത്തില്‍ അങ്ങിങ്ങ് പലതരം അറിവുകളുടെ സാന്നിധ്യമുണ്ടാവും. എന്നാല്‍ സാഹിത്യത്തില്‍ അല്ല അറിവ് തപ്പിപോകേണ്ടത്. ടൈറ്റാനിക് മുങ്ങിയത് വസ്തുതയാണ്, ചരിത്ര സംഭവമാണ്. പക്ഷെ ജാക്കിന്റെ പ്രണയകഥ ഭാവനയാണ്, സാഹിത്യമാണ്.

8. ചോദ്യപരിശോധനയില്ലാതെ ഒരു ചോദ്യവും പരിഗണിക്കരുത്. One needs to question the question, in fact, every part of it. രാജീവ് ഗാന്ധി കൊല്ലപെട്ടതെങ്ങനെ എന്ന ചോദ്യം സാധുവാണ്. കാരണം അദ്ദേഹം കൊല്ലപെട്ടു എന്നത് വസ്തുതയാണ്, തെളിവുള്ള കാര്യമാണ്. എന്നാല്‍ കടലിന്റെ അടിത്തട്ടില്‍ ഇരുട്ടാണെന്ന് ഇലിയഡില്‍ പറയുന്നില്ലേ; ബിസിഇ 764 ല്‍ ജീവിച്ചിരുന്ന ഗ്രീക്ക് ജനതയ്ക്ക് ഇതെങ്ങനെ അറിയാനായി എന്ന ചോദ്യം നോക്കുക. ഈ ചോദ്യം സാധുവാണോ? അല്ല. Iliad does not deal with or teach oceanography. ചോദ്യം സാധുവാകണമെങ്കില്‍ ചോദ്യത്തിന്റെ എല്ലാ ഭാഗങ്ങളും അര്‍ത്ഥവത്തും സാധുവുമായിരിക്കണം. ഏതെങ്കിലും ഒരു ഘടകം സാധുവല്ലെങ്കില്‍ ചോദ്യം സാധുവല്ല. ചങ്ങലക്കണ്ണികളെല്ലാം ഉരുക്കു കൊണ്ടുണ്ടാക്കിയതായിരിക്കണം. ഒരെണ്ണം വാഴനാരാണെങ്കില്‍ ആ ചങ്ങല പ്രയോജനരഹിതമാണ്. തിരുവാഭരണദിവസം ഉച്ചയ്ക്ക് കൃത്യം 12 മണിക്ക് കൃഷ്ണപരുന്ത് പന്തളം ക്ഷേത്രത്തിന് ചുറ്റും പ്രദക്ഷണം വെക്കുന്നത് എന്തുകൊണ്ട്? എന്ന് ചോദിച്ചാല്‍ ഉടനെ ചാടിവീണ് ഉത്തരം ആലോചിക്കരുത്. പകരം ആ ചോദ്യത്തിലെ എല്ലാ ഘടകങ്ങളുടെയും സാധുത പരിശോധിക്കപെടണം. One needs to process that question.

9. തിരുവാഭരണ ദിവസം എല്ലായ്‌പ്പോഴും ചോദ്യത്തില്‍ വിവരിക്കുന്നതുപോലെ സംഭവിക്കുന്നുണ്ടോ? ഒരു സവിശേഷ കൃഷ്ണപരുന്ത് ആ ദിവസം ആ സമയം അവിടെ വരുന്നുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ തെളിവെന്ത്? അത് വരുന്നത് ആ ദിവസം ഉച്ചയ്ക്ക് 12 മണിക്കാണോ? വാച്ചു നോക്കി വരുന്ന പരുന്തോ! തിരുവാഭരണദിവസം മാത്രമേ അവിടെ അങ്ങനെ വരാറുള്ളോ? കൃത്യം മൂന്നുതവണ ക്ഷേത്രത്തെ പ്രദക്ഷണം ചെയ്യാറുണ്ടോ? എല്ലായ്‌പ്പോഴും അങ്ങനെ സംഭവിച്ചിട്ടുണ്ടോ? വേറെങ്ങും ഇങ്ങനെ ചെയ്യാറില്ലേ? വേറെ ദിവസങ്ങളില്‍, വേറെ സമയങ്ങളില്‍ ഇത് സംഭവിക്കാറില്ലേ....ഇങ്ങനെ നിരവധി ഉപചോദ്യങ്ങളുടെ ഫലം സാധുവാണെങ്കിലേ അങ്ങനെയൊരു ചോദ്യം ചോദിക്കാനാവൂ. ഈ ഉപചോദ്യങ്ങളില്‍ ഏതെങ്കിലും ഒന്ന് ശരിയാവാതെ പോയാല്‍ ചോദ്യം തന്നെ അസാധുവാകും. തെറ്റായ ചോദ്യത്തിന് ശരിയായ ഉത്തരമില്ല. No right answer for a wrong question.

10. സാധുവല്ലാത്ത കൃത്രിമ ചോദ്യങ്ങള്‍ക്ക് (fabricated questions) തങ്ങള്‍ ഉദ്ദേശിച്ച ഉത്തരം ലഭിച്ചില്ലെന്ന വാദം വിലക്ഷണമായ മതനിലവിളി മാത്രമാണ്. ഹോമര്‍ കടലിന്റെ അടിത്തട്ടിന്റെ ഘടനയും സവിശേഷതയുമൊന്നും ഇലിയഡില്‍ വിവരിക്കുന്നില്ല. കടലിന് അടിത്തട്ടില്‍ ഇരുട്ടാണെന്ന് ഹോമറോ ഗ്രീക്കുകാരോ പറഞ്ഞിട്ടുണ്ടെങ്കില്‍ അതവരുടെ (1) അറിവോ (2) അനുമാനമോ (3) ഭാവനയോ (4) കടമെടുത്തതോ ആയിരിക്കും. ഇതു നാലിന്റെയും അസാന്നിധ്യത്തില്‍ അത്തരമൊരു പരാമര്‍ശം ഇലിയഡില്‍ ഉണ്ടാകില്ല. അങ്ങനെ നോക്കിയാലും കടലിന് അടിത്തട്ടില്‍ ഇരുട്ടാണെന്ന് ഹോമര്‍ എഴുതാന്‍ കാരണം മേല്‍പ്പറഞ്ഞ നാലില്‍ ഏതെങ്കിലും ഒന്നോ അവയുടെ സങ്കരമോ ആയിരിക്കും. അപ്പോഴും ശ്രദ്ധിക്കുക-ഭാവനയ്ക്ക് അറിവ് നിര്‍ബന്ധമല്ല.

11. മതസാഹിത്യങ്ങളിലെയും മിത്തുകളിലേയും അറിവ് സാധുവാകണമെങ്കില്‍ അത് മനുഷ്യന്‍ ആര്‍ജ്ജിച്ച അറിവുമായി നിര്‍വചനം (definition)- ഫലം (effect or result)-കാരണം (cause) എന്നീ തലങ്ങളില്‍ സമാനവും സദൃശ്യവും കൃത്യവുമായിരിക്കണം. മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്മുഖം എന്ന് പാടിയ ആള്‍ക്ക് സൂര്യപ്രകാശം ചന്ദ്രനില്‍ തട്ടി പ്രതിഫലിക്കുന്നതാണ് നിലാവ് എന്നും ഭൂമിയും ചന്ദ്രനും സൂര്യനെ ചുറ്റുകയാണെന്ന് അറിയാമായിരുന്നു എന്നും പറഞ്ഞാല്‍ അത് മതഫലിതമാണ്. രാജാവിന്റെ മുഖത്തിന് നിലാവിന്റെ കാന്തിയുണ്ട് എന്നാണവിടെ വിവക്ഷ. അതിനപ്പുറം തേടുന്നത് കോട്ടാര്‍ഡ് സിന്‍ഡ്രോം (Cotard syndrome) ബാധിച്ച മതാന്ധവിശ്വാസികള്‍ മാത്രമായിരിക്കും.

12. ശാസ്ത്രീയവും ഭൗതികവുമായ കാര്യങ്ങള്‍ വെച്ചുകൊണ്ട് ഭൗതികാതീതവും ശാസ്ത്രാതീതവുമായ കാര്യങ്ങള്‍ക്ക് തെളിവ് തേടുന്നത് മണ്ടത്തരമാണ്. മതമോ ദൈവമോ സ്വന്തം നിലയില്‍ പ്രവര്‍ത്തനശേഷിയുള്ള കാര്യങ്ങളല്ല. വിശ്വാസികളുടെ വിഭ്രാന്തികളാണ് അവയെ സജീവമാക്കുന്നത്. സ്വര്‍ഗ്ഗവും നരകവും ഉണ്ടെന്ന് വിശ്വസിക്കാന്‍ രണ്ടും ഉണ്ടാകേണ്ട കാര്യമില്ല. നരകത്തില്‍ തീ ഉണ്ടാക്കാന്‍ എല്‍പിജിയോ കല്‍ക്കരിയോ വേണമെന്ന വാദം കുതിരയെ വിഴുങ്ങിയെന്ന് വാദിച്ച്‌ കുതിരയപ്പോലെ ഒച്ചവെച്ച്‌ ഓടിനടക്കുന്ന മനുഷ്യരുടെ ഭാവനാവിനോദം മാത്രം.

C Ravichandran wrote about Imagination works without knowledge and against knowledge

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES