Latest News

ചിലരുടെ സ്പെഷ്യലൈസേഷന്‍ പ്രേമത്തിലാണ്; കാമുകിയെ തിരിച്ചു കൊണ്ടുവരാനുള്ള വൈവിധ്യമാര്‍ന്ന രീതികള്‍, ഇഷ്ടമുള്ള പുരുഷനെയോ സ്ത്രീയേയോ ആകര്‍ഷിച്ച്‌ പ്രേമിപ്പിക്കാനുള്ള സ്പെഷ്യല്‍ ഹോട് ടിപ്സ്; വിജയ്- ഭാ​ഗ്യലക്ഷ്മി വിഷയത്തില്‍ വേറിട്ട പ്രതികരണവുമായി സൈക്കോളജിസ്റ്റ് ദീപ മേരി തോമസ്

Malayalilife
topbanner
ചിലരുടെ സ്പെഷ്യലൈസേഷന്‍ പ്രേമത്തിലാണ്; കാമുകിയെ തിരിച്ചു കൊണ്ടുവരാനുള്ള വൈവിധ്യമാര്‍ന്ന രീതികള്‍, ഇഷ്ടമുള്ള പുരുഷനെയോ സ്ത്രീയേയോ ആകര്‍ഷിച്ച്‌ പ്രേമിപ്പിക്കാനുള്ള സ്പെഷ്യല്‍ ഹോട് ടിപ്സ്; വിജയ്- ഭാ​ഗ്യലക്ഷ്മി വിഷയത്തില്‍ വേറിട്ട പ്രതികരണവുമായി സൈക്കോളജിസ്റ്റ് ദീപ മേരി  തോമസ്

കേരളത്തെയാകെ ഞെട്ടിച്ചിരിക്കുന്ന ഒരു വിഷയമാണ് നടി ഭാ​ഗ്യലക്ഷ്മിക്കടക്കം നേരിടേണ്ടി വന്ന സൈബര്‍ ആക്രമണം.  നാളുകളായി തന്റെ യൂട്യൂബ് ചാനല്‍ വഴി വിജയ് പി നായരെന്ന വ്യക്തി ഫെമിനിസ്റ്റുകളെ അടക്കം അപമാനിച്ചു കൊണ്ടിക്കുകയാണ്. എന്നാല്‍ വിജയിയെ ഭാ​ഗ്യലക്ഷ്മിയടക്കമുള്ളവര്‍ കൈയ്യേറ്റം  ചെയ്‌തത്‌  എല്ലാം താനാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇപ്പോൾ ഇപ്പോള്‍ സൈക്കോളജിസ്റ്റ് ദീപാ മേരി തോമസ് എഴുതിയ കുറിപ്പ് ആണ് സോഷ്യൽ മീഡിയയിൽ  വൈറലായി മാറുന്നത്.

കുറിപ്പ് വായിക്കാം…..

വിജയ് പി. നായര്‍ എന്നൊരാള്‍ MSc Applied സൈക്കോളജി പഠിച്ചു എന്നു പറയുന്നു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആണെന്നു പറയുന്നു. ഹോണററി ഡോക്ടറേറ്റ് ഉണ്ടന്ന് പറയുന്നു. പക്ഷേ പഠിച്ച യൂണിവേഴ്സിറ്റിയുടെ പേര് ചോദിക്കരുത്. അത് ഓര്‍ത്തെടുത്ത് പറയാന്‍ വളരെ പ്രയാസമുള്ള കാര്യമാണ്.

ഇതൊരൊറ്റപ്പെട്ട സംഭവമൊന്നുമല്ല. ഇതു പോലെയുള്ള ഒരു പാട് വിദഗ്ധര്‍ യൂട്യൂബില്‍ ക്ലിനിക്കും തുറന്നിരിക്കുന്നുണ്ട്. ഏറ്റവും പ്രധാന മാനസിക പ്രശ്നം സ്ത്രീകളുടെ സ്വഭാവവുമായി ബന്ധപ്പെട്ടുള്ളത് ആയതു കൊണ്ട് മിക്കവരുടെയും സ്പെഷ്യലൈസേഷന്‍ നഖവും മുടിയും മൂക്കിന്റെ നീളം എന്നു തുടങ്ങി നോക്കാന്‍ പറ്റുന്നതും കാണാന്‍ പറ്റാത്തതുമായ കുറേ കാര്യങ്ങള്‍ അളന്ന് സ്ത്രീകള്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് കൊടുക്കലാണ്.

വേറെ ചിലരുടെ സ്പെഷ്യലൈസേഷന്‍ പ്രേമത്തിലാണ്. പിണങ്ങിപ്പോയ കാമുകനെ/ കാമുകിയെ തിരിച്ചു കൊണ്ടരാനുള്ള വൈവിധ്യമാര്‍ന്ന രീതികള്‍, ഇഷ്ടമുള്ള പുരുഷനെയോ സ്ത്രീയേയോ ആകര്‍ഷിച്ച്‌ പ്രേമിപ്പിക്കാനുള്ള ടിപ്സ്. പിന്നെ കുറച്ചും കൂടി കൂടിയ ഇനമാണ്. അവര് ബുദ്ധിമാന്ദ്യം, Autism, സെറിബ്രല്‍ പാള്‍സി പോലുള്ളതെല്ലാം കൗണ്‍സലിങ് നല്‍കി ചികിത്സിച്ചങ്ങ് മാറ്റിക്കളയും. സൈക്കോളജി എന്നെഴുതാന്‍ അറിയാത്തവര്‍ മുതല്‍ ഏതെങ്കിലും പേരോര്‍ത്തെടുക്കാന്‍ പറ്റാത്ത യൂണിവേഴ്സിറ്റികളില്‍ നിന്ന് തപാല്‍ വഴി മൂന്നു മണിക്കൂര്‍ മുതല്‍ മൂന്നു മാസം വരെയുള്ള ഏതെങ്കിലും കോഴ്സ് ചെയ്തവരും ഹോണററി PhD ഉള്ളവരുമൊക്കെയുണ്ട്.

ഇത്തരം വ്യാജ മനശാസ്ത്രജ്ഞര്‍ക്കെതിരേ പലരീതിയില്‍ പ്രതികരിക്കുന്നുണ്ടെങ്കിലും ഇത്തരം കാര്യങ്ങള്‍ വേണ്ട രീതിയില്‍ നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ ഇവിടെയില്ല. അതുകൊണ്ട് നിലവില്‍ മാനസികാരോഗ്യ സേവനങ്ങള്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നവരും അല്ലാത്തവരും കുറച്ച്‌ കാര്യങ്ങള്‍ ശ്രദ്ധിക്കുക.

കൗണ്‍സലിങ്, സൈക്കോ തെറാപ്പി എന്നിവ ചെയ്യാനുള്ള അടിസ്ഥാന യോഗ്യത സ്വന്തമായുള്ള നാക്ക്, നാണം ബോധം എന്നിവ ഇല്ലായ്മ, കോട്ടിടല്‍, പുതപ്പ് പുതയ്ക്കല്‍, സ്വന്തമായി യുട്യൂബ് ചാനല്‍, വായില്‍ തോന്നിയത് പറയാനുള്ള കഴിവ് എന്നിവയല്ല. കൃത്യമായ വിദ്യാഭ്യാസ യോഗ്യതകളും പരിശീലനവും ഇതിന് ആവശ്യമുണ്ട്. അതുകൊണ്ട് സൈക്കോളജിസ്റ്റെന്നോ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റെന്നോ, തെറാപ്പിസ്റ്റെന്നോ, സൈക്കോളജിക്കല്‍ കൗണ്‍സിലര്‍ എന്നൊക്കെ പേരും വച്ചിരിക്കുന്നവരോട് (വെറൈറ്റി പേരുകള്‍ വേറെയുമുണ്ട് ) അവരുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച്‌ അന്വേഷിക്കുക, പഠിച്ച സ്ഥാപനത്തെക്കുറിച്ച്‌ ചോദിക്കുക. പേരോര്‍മയില്ലാത്ത സ്ഥാപനമോ , ഭൂപടത്തില്‍ ഇല്ലാത്ത സര്‍വ്വകലാശാലയോ ഒക്കെ ആണേല്‍ സ്വന്തം മാനസികാരോഗ്യവും കൊണ്ട് ഉള്ള നേരത്തെ തിരിച്ചു പോരുക.

മൂന്നാഴ്ച കൊണ്ടോ മൂന്നു മാസം കൊണ്ടോ രണ്ടു കൊല്ലം കൊണ്ടോ പഠിച്ച്‌ കൗണ്‍സിലര്‍ ആവാം എന്ന് കരുതി പഠനം തുടങ്ങിയവരോടും പറയാനുള്ളത് നിങ്ങള്‍ കാണുന്നതും കേള്‍ക്കുന്നതും ഇനി കാണാന്‍ പോകുന്നതുമല്ല ഈ പറഞ്ഞതൊന്നും.
മാനസികാരോഗ്യ മേഖലയിലെ പ്രൊഫഷണല്‍ സര്‍വ്വീസുകളെക്കുറിച്ചും യോഗ്യരായ പ്രൊഫഷണല്‍സിനെക്കുറിച്ചും ഒന്നു വായിച്ചറിഞ്ഞ് വയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

1. സൈക്യാട്രിസ്റ്റ്‌: മെഡിക്കല്‍ ബിരുദവും സൈക്യാട്രിയിലുള്ള PG ബിരുദമോ , ഡിപ്ലോമയോ.
2 ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് : അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള മനശ്ശാസ്ത്രത്തിലെ പി.ജി ബിരുദം. RC I അംഗീകാരമുള്ള ക്ലിനിക്കല്‍ സൈക്കോളജിയിലെ MPhil / അല്ലെങ്കില്‍ Psy D. R CI അംഗീകാരമുള്ള PDCP കോഴ്സുകള്‍ കഴിഞ്ഞ അസോസിയേറ്റ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമാര്‍
3. സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കേഴ്സ് : MSW, അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കിലെ MPhil.
4. ഗവ: അംഗീകൃത ആയുര്‍വേദം, ഹോമിയോപ്പതി, യുനാനി, സിദ്ധ ചികിത്സാ എന്നിവയില്‍ മാനസികാരോഗ്യവുമായി ബന്ധപ്പെട്ടുള്ള ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവര്‍
5. കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ് : അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നും മനശ്ശാസ്ത്രത്തിലെ ബിരുദാനന്തര ബിരുദം.

അപ്പൊ പറഞ്ഞു വന്നത് ഇത്രേയുള്ളൂ ഈ കൗണ്‍സിലിംഗ് എന്ന കാര്യം കൊടുക്കാന്‍ ചുരുങ്ങിയത് 5 കൊല്ലം പഠിക്കണം. അതിനു പുറമെ പരിശീലനം വേറേം വേണം.
ഇനി മന:ശ്ശാസ്ത്ര വിദ്യാര്‍ത്ഥികളോട്, നാടു മൊത്തം വ്യാജന്‍മാരാണേന്ന് പറഞ്ഞ് കരയാതെ അവനവന്റെ സ്കില്ലും കോംപീറ്റന്‍സിയും വളര്‍ത്തി ക്വാളിറ്റി സര്‍വീസു നല്‍കുക.
ഇനി ആദ്യം പറഞ്ഞ കാറ്റഗറി വിദഗ്ധരുടെ വീഡിയോകള്‍ കാണുന്ന, അന്ധമായി വിശ്വസിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളോട്, എത്രയും പെട്ടന്ന് ശരിയായ പ്രഫഷണലുകളെ കാണുക. വേണ്ട സഹായം സ്വീകരിക്കുക.
Deepa Mary Thomas
( മന:ശ്ശാസ്ത്രത്തിലെ മൂന്നു കൊല്ലത്തെ ഡിഗ്രിയും, രണ്ടു കൊല്ലത്തെ പി.ജിയും ഒരു വര്‍ഷത്തെ എം.ഫിലും പൂര്‍ത്തിയാക്കി ഇപ്പോള്‍ രണ്ടാം വര്‍ഷ PhD ചെയ്യുന്ന സൈക്കോളജിസ്റ്റ്. പഠിച്ച യൂണിവേഴ്സിറ്റിയുടെ പേരറിയാം.

Psycologist deepa mary thomas words about bhagyalakshmi issue

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES