Latest News

പിഞ്ഞാണത്തിൽ കഞ്ഞി

Malayalilife
topbanner
 പിഞ്ഞാണത്തിൽ  കഞ്ഞി

പിൻവാതിലിലൂടെ
പിഞ്ഞാണം നീട്ടി
പിന്നെയും പിന്നെയും
കഞ്ഞി വാങ്ങി
മുൻനിരയിൽ വ്രതം 
നോറ്റു നിന്നീടുവോർ 
കഞ്ഞിയില്ലാതെ
കുഴഞ്ഞു വീണു
ഏഴു വെളുപ്പിനെഴിച്ചു പഠിച്ചവർ റാങ്കുമായ് കഞ്ഞിയ്ക്കു കാത്തുനിൽക്കെ 
പിന്നാം പുറവാതിൽ
മെല്ലെ തുറന്നിട്ട് പിഞ്ഞാണം, കഞ്ഞിയെ കൊണ്ടുപോയി
കാത്തു നിന്നോർക്കോ
കഞ്ഞിയില്ലാതെ
കാരാഗൃഹം പോലെ
ജീവിതമായ് 
നോക്കൂ ഈ പിൻ വാതിലെത്രമനോഹരം
വെയിലേറ്റിടാതെ ,വരിയിൽ നിൽക്കാതെ, റാങ്ക തോ വേണ്ടാതെ,
പിന്നിൽ ചൊറിയുന്ന കൈയിരുന്നാൽ മതി
പിന്നെയും പിന്നെയും കഞ്ഞി വാങ്ങാം

Read more topics: # poem pinjanathil kanji
poem pinjanathil kanji

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES