Latest News

കുട്ടികൾക്ക് മികച്ച ഭക്ഷണം നൽകാം

Malayalilife
topbanner
കുട്ടികൾക്ക് മികച്ച ഭക്ഷണം നൽകാം

കുട്ടികളെ വളര്‍ത്തുന്ന കാര്യത്തില്‍ മാതാപിതാക്കള്‍ പല രീതികളും പരീക്ഷിക്കാറുണ്ട് . അവരെ എങ്ങനെ മികവുറ്റവരാക്കാം എന്നൊക്കെ ചിന്തിക്കുന്ന മാതാപിതാക്കള്‍ക്ക് അവരുടെ ഭക്ഷണകാര്യത്തിലും ഏറെ ആശങ്കകളാണ് നിലനില്‍ക്കുന്നത് . കുട്ടികളുടെ ആരോഗ്യത്തില്‍ നാം എത്ര തന്നെ ശ്രദ്ധ ചെലുത്തുന്നുവോ അത്രയും ശ്രദ്ധ കുട്ടികളുടെ ബുദ്ധിവികാസങ്ങള്‍ക്കും നല്‍കണം.കുട്ടികളുടെ ആരോഗ്യത്തിനായി നാം നല്‍കുന്ന ഭക്ഷണം പോലെ തന്നെയാണ് അവരുടെ ബുദ്ധിവികാസങ്ങള്‍ക്കും നല്‍കേണ്ടത് . അവരുടെ നല്ല ഭാവിക്കായി ബ്രയിന്‍ ഫുഡുകളാണ് അടിസ്ഥാനമാക്കേണ്ടത് . കുട്ടികളുടെ ബുദ്ധിവികാസങ്ങള്‍ക്ക്് ഉണര്‍വേകാന്‍ ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നോക്കാം.

മുട്ട

കുട്ടികളുടെ തലച്ചോറിന്റെ ഗണ്യമായ വളര്‍ച്ച ജീവിതത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ ആരംഭിക്കും. തലച്ചോറിനുളളില്‍ ആഴത്തിലുളള സെല്ലുകള്‍ സ്യഷ്ടിക്കുന്നതിന് കോളിന്‍ ആവശ്യമായ ഘടകമാണ് . അതിനായി മുട്ട ഏറെ ഗുണകരമാകും . മുട്ടയുടെ മഞ്ഞക്കരുവില്‍ ധാരാളമായി കോളിന്‍ അടങ്ങിട്ടുണ്ട് .  എട്ട് വയസ്സ് വരെ പ്രായമുളള കുട്ടികള്‍ക്ക് നിര്‍ബന്ധമായും നിത്യേനെ നല്‍കുന്ന ആഹാരങ്ങളില്‍  മുട്ട ഉള്‍പ്പെടുത്തേണ്ട ഒന്നാണ് . പ്രാട്ടീനും ധാരാളമായി മുട്ടയില്‍ അടങ്ങിയിട്ടുണ്ട് . ഇത് കുട്ടികളുടെ കോശങ്ങളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും സഹായിക്കുന്നു.

മീന്‍ 

മസ്തിഷ്‌ക വികാസത്തിനും ആരോഗ്യത്തിനും ഏറെ സഹായകരമാകുന്ന ഒന്നാണ് മീന്‍ . ഇതില്‍ അടങ്ങിയിരിക്കുന്ന ഒമേഗ -3 സമ്പന്നമായ എണ്ണമയമുളള മല്‍സ്യത്തില്‍ നിന്ന് കിട്ടുന്നതിലൂടെ ബുദ്ധിവികാസങ്ങള്‍ക്ക് ഏറെ പ്രയോജനമായി മാറും . ശരീരത്തിലെ കോശങ്ങളുടെ വികാസത്തിന് ആവശ്യമായ  ഒമേഗ -3  ഫാറ്റി ആസിഡുകളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത് . തലച്ചോറില്‍ കാണുന്ന കൊഴുപ്പുകളാണ്  ഒമേഗ -3  കൊഴുപ്പുകള്‍ . ഒമേഗ -3 എണ്ണളുടെ ഉറവിടങ്ങളാണ് സാല്‍മണ്‍ , അയല ,ട്യൂണ , ട്രൗട്ട് ,മത്തി പോലുളള  മല്‍സ്യങ്ങള്‍ . ആഴ്ചയില്‍ ഒരിക്കലെങ്കിലും നല്‍കേണ്ടതാണ്. 

ഓട്‌സ് ,ധാന്യങ്ങള്‍

തലച്ചോറിന്റെ ഇന്ധനത്തിന് കാര്‍ബോഹൈഡ്രേറ്റുകള്‍ നിറഞ്ഞ ധാന്യങ്ങള്‍ ശരീരത്തിന് ആവശ്യമായ ഗ്ലൂക്കോസും ഊര്‍ജവും നല്‍കുന്നുണ്ട് . ആരോഗ്യത്തെ കൂടുതല്‍ പരിപോഷിപ്പിക്കുന്നതിന് ആവശ്യമായ വിറ്റാമിന്‍ ബി ഇതില്‍ നിറഞ്ഞു നില്‍ക്കുന്നുമുണ്ട് . ഓര്‍മ്മയേയും ബുദ്ധിശക്്തിയേയും ധാന്യങ്ങള്‍ നിറഞ്ഞ പ്രഭാത ഭക്ഷണത്തിലൂടെ മെച്ചപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് പഠനങ്ങള്‍ തെളിയിക്കുക. 

പയര്‍ 

പ്രാട്ടീനുകളും ,വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുളള പയര്‍ ശാരീരിക വളര്‍ച്ചയ്ക്ക് ഏറെ അത്യാവശ്യമായ ഒന്നാണ് . മസ്തിഷ്‌ക വളര്‍ച്ചയ്ക്ക്  ഏറെ സഹായകരമായ പയര്‍ കുട്ടികള്‍ക്ക് ഊര്‍ജ്ജവും പ്രധാനം ചെയ്യുന്നു . കുട്ടികളുടെ ഭക്ഷണത്തില്‍ പയറ് നിത്യേതെ ഉള്‍പ്പെടുത്തേണ്ട ഒന്നാണ്. 

Read more topics: # best nutritional food for babies
best nutritional food for babies

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES