ഈ മാസം 31ന് ചൈനയില്‍ നടക്കാനിരിക്കുന്ന ഐ.എഫ്.എ 2018ല്‍ അവതരിപ്പിക്കാനിരിക്കെ ഹോണര്‍ മാജിക്ക് 2വിന്റെ ചിത്രങ്ങള്‍ പുറത്ത്. റെഡ് വേരിയന്റിന്റെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്.ഫുള്‍ എച്ച്.ഡി ഡിസ്പ്ളേയുള്ള ഫോണിന് കരുത്തേകാന്‍ ഹൈസിലിക്കോണ്‍ കിരിന്‍ 980 പ്രോസസര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഹുവായിയുടെ 40ം അതിവേഗ ചാര്‍ജ്ജിംഗ് സംവിധാനവും 'യോയോ' എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയയുമാണ് മറ്റൊരു പ്രധാന പ്രത്യേകത.
16, 24,16 എന്നീ പിക്സലുകളുള്ള മൂന്ന് ക്യാമറ സെന്‍സറുകളാണ് മാജിക്ക് 2വിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. ടില്‍ട്ട് കാമറ ഫീച്ചറും ഉള്‍പ്പെടുത്തിയ ഫോണില്‍ 3400ാമവ ബാറ്ററിയാണുള്ളത്.ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് 9.0 പൈ ആണ് മാജിക്ക് 2 ല്‍ ഉപയോഗിച്ചിരിക്കുന്നത്. 8ജിബി റാമോട് കൂടിയ 128ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് സംവിധാനവും ഫോണിനുണ്ട്.
ഒക്ടോബര്‍ 31 ന് ചൈനയില്‍ അവതരിപ്പിക്കുന്ന മാജിക്ക് 2 ഇന്ത്യന്‍ വിപണിയില്‍ എന്നെത്തുമെന്ന് കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.