Latest News

കൊ​ടൈ​ക്ക​നാലിലേക്ക് ഒരു യാത്ര

Malayalilife
topbanner
 കൊ​ടൈ​ക്ക​നാലിലേക്ക്  ഒരു യാത്ര

 തമിഴ്‌നാട്ടിലെ ദിണ്ടിഗൽ ജില്ലയിലെ ഒരു പട്ടണമാണ് കൊടൈക്കനാൽ. പശ്ചിമ ഘട്ടത്തിൽ നിന്ന് വേർപെട്ട് പളനി മലയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഈ പ്രദേശം ഒരു വിനോദ സഞ്ചാര മേഖല കൂടിയാണ്. മ​ല​നി​ര​ക​ളു​ടെ രാ​ജ​കു​മാ​രി എ​ന്നൊ​രു പേരുകൂടി കൊടൈക്കനാലിലന് ചാർത്തപ്പെട്ട് നൽകിയിട്ടുണ്ട്. പ്രകൃതിരമണീയമായ മലകൾ കൊണ്ട് അനിഗ്രഹീതമാണ് ഇവിടം. . നീലക്കുറിഞ്ഞി പൂക്കുന്ന അപൂർ‌വ്വം സ്ഥലങ്ങളിൽ ഒരിടമാണ് ‌ കൊടൈക്കനാൽ.

സ​മു​ദ്ര​നി​ര​പ്പി​ല്‍ നി​ന്നും 2133 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലാ​ണ് കൊ​ടൈ​ക്ക​നാ​ല്‍. കൊ​ടൈ​ക്ക​നാ​ല്‍  ത​മി​ഴ്‌​നാ​ട്ടി​ലെ ദി​ണ്ടി​ഗ​ല്‍ ജി​ല്ല​യി​ല്‍ പ​ര​പ്പാ​ര്‍ , ഗു​ണ്ടാ​ര്‍ എ​ന്നീ താ​ഴ്വ​ര​ക​ള്‍ക്കി​ട​യി​ലാ​ണ് സ്ഥിതി ചെയ്യുന്നത്.  കൊ​ടൈ​ക്ക​നാ​ലി​ന്‍റെ അ​തി​ര്‍ത്തി​ക​ള്‍ എന്ന് പറയുന്നത് കി​ഴ​ക്കു​ഭാ​ഗ​ത്ത് താ​ഴേ പ​ള​നി വ​രെ നീ​ളു​ന്ന മ​ല​നി​ര​ക​ളും വ​ട​ക്കു​വ​ശ​ത്ത് വി​ല്‍പ്പ​ട്ടി, പ​ള്ള​ങ്കി ഗ്രാ​മ​ങ്ങ​ള്‍ വ​രെ നീ​ളു​ന്ന മ​ല​നി​ര​ക​ളു​മാ​ണ്. മ​ഞ്ഞം​പ​ട്ടി, അ​ണ്ണാ​മ​ലൈ എ​ന്നീ മ​ല​ക​കൾ പ​ടി​ഞ്ഞാ​റും  തെ​ക്ക് വ​ശ​ത്ത് ക​മ്പം താ​ഴ്വ​ര​യും കൊ​ടൈ​ക്ക​നാ​ലി​ന്‍റെ അ​തി​ര്‍ത്തി​യുമാണ്. കൊ​ടൈ​ക്ക​നാ​ല്‍ എ​ന്ന വാ​ക്കി​ന്‍റെ അ​ര്‍ത്ഥം കാ​ടി​ന്‍റെ വ​ര​ദാ​നം എ​ന്നാ​ണ്. 

വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളും പാ​റ​ക്കൂ​ട്ട​ങ്ങ​ളും നി​റ​ഞ്ഞ മ​ര​ങ്ങ​ളു​മാ​ണ് വിനോദ സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നത്. കോ​ക്കേ​ഴ്‌​സ് വാ​ക്ക്, ബി​യ​ര്‍ ഷോ​ല വെ​ള്ള​ച്ചാ​ട്ടം, ബ്ര​യാ​ന്‍റ് പാ​ര്‍ക്ക്, കൊ​ടൈ​ക്ക​നാ​ല്‍ ത​ടാ​കം, ഗ്രീ​ന്‍ വാ​ലി വ്യൂ, ​ഷെ​ബാം​ഗ​നൂ​ര്‍ മ്യൂ​സി​യം ഓ​ഫ് നാ​ച്ചു​റ​ല്‍ ഹി​സ്റ്റ​റി, കൊ​ടൈ​ക്ക​നാ​ല്‍ സ​യ​ന്‍സ് ഒ​ബ്‌​സ​ര്‍വേ​റ്റ​റി, പി​ല്ല​ര്‍ റോ​ക്ക്‌​സ്, ഗു​ണ ഗു​ഹ​ക​ള്‍ , സി​ല്‍വ​ര്‍ കാ​സ്‌​കേ​ഡ്, ഡോ​ള്‍ഫി​ന്‍സ് നോ​സ്, കു​റി​ഞ്ഞി ആ​ണ്ട​വാ​ര്‍ മു​രു​ക ക്ഷേ​ത്രം, ബെ​രി​ജാം ത​ടാ​കം തു​ട​ങ്ങി​യ​വ​യാ​ണ് ഇവിടത്തെ പ്രധാന വിനോദ സഞ്ചാര മേഖലകൾ.

പി​യേ​ഴ്‌​സ് പോ​ലു​ള്ള പ​ഴ​ങ്ങ​ള്‍ക്കും ഇവിടം പ്രസിദ്ധമാണ്. കൊ​ടൈ​ക്ക​നാ​ലി​ലെ വി​ശേ​ഷ​പ്പെ​ട്ട ഒ​രു കാ​ഴ്ച എന്ന് പറയുന്നത് പ​ന്ത്ര​ണ്ട് വ​ര്‍ഷ​ത്തി​ലൊ​രി​ക്ക​ല്‍ വി​രു​ന്നി​നെ​ത്തു​ന്ന കു​റി​ഞ്ഞി​യാ​ണ്. ഇ​വി​ടു​ത്തെ ആ​ദ്യ​കാ​ല താ​മ​സ​ക്കാ​രായി പാ​ല​രി​യാ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട ആ​ദി​വാ​സി​കളെയാണ് കരുതപ്പെടുന്നത്. സാ​ഹ​സി​ക പ്രി​യ​ര്‍ക്കും, ട്ര​ക്കിം​ഗ്, ബോ​ട്ടിം​ഗ്, സൈ​ക്ലിം​ഗ് പ്രി​യ​ര്‍ക്കും  ഏറെ ഇഷ്‌ടപ്പെടുന്ന ഒരു ഇടം കൂടിയാണ് ഇവിടം.

കൊടൈക്കനാലിൽ വേനൽക്കാലം ആരംഭിക്കുന്നത്  ഏപ്രിൽ മുതലാണ്. അപ്പോൾ 11നും 19 നും ഇടക്കാണ് താപനില. മഞ്ഞുകാലം നവംബറോടെ ആരംഭിക്കുന്നു. താപനില ഇക്കാലത്ത് പൂജ്യം വരെ താഴാറുണ്ട്. അധിക താപനില 17 ഡിഗ്രിയാണ് മഞ്ഞുകാലത്ത്.

Read more topics: # A trip to kodaikkanal
A trip to kodaikkanal

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES