ആമപ്പാറയിലേക്ക് ഒരു യാത്ര പോകാം

Malayalilife
topbanner
ആമപ്പാറയിലേക്ക് ഒരു യാത്ര പോകാം

വർക്കും യാത്ര ചെയ്യാൻ പ്രിയപ്പെട്ട ഒരു ഇടമാണ് ഇടുക്കി. ഇടുക്കി മലനിരകളുടെ വശ്യപ്പെടുത്തുന്ന സൗന്തര്യവും ഏറെയാണ്. ഇടുക്കിയിൽ യാത്ര പോകാൻ പറ്റിയൊരു ഇടമാണ് ആമപ്പാറ. ആമപ്പാറയും കണ്ടാണ്  രാമക്കൽമേടിലെത്തുന്നവരൊക്കെ  മടങ്ങുന്നത്. സഞ്ചാരികളെ ചെറുതായിട്ടൊന്നുമല്ല ആമപ്പാറയിലെ പാറയിടുക്കിലൂടെയുള്ള യാത്ര  രസം കൊള്ളിക്കുക. ആമപ്പാറയിലെ കാഴ്ചകൾ ആമ തോടിനുള്ളിൽ ഒളിച്ചിരിക്കുന്നതുപോലെയുള്ള മഹാത്ഭുതമാണ്.  പാറയുടെ ഉള്ളിലേക്ക് പ്രവേശിക്കുന്നതോടെ പുറമേ നിന്നു നോക്കിയാൽ പതിഞ്ഞിരിക്കുന്ന ആമയെ പോലെ തോന്നുമെങ്കിലും സാഹസികത തുടങ്ങുകയായി. 

 രണ്ട് വലിയ പൊത്തുകൾ ഒരു വലിയ പാറയ്ക്കു ചുവട്ടിലായി കാണാം. അതിലൂടെ നേരിയ വഴിയുമുണ്ട്. ആമപ്പാറയിലെ കൗതുകം എന്ന് പറയുന്നത് ഒന്നിലൂടെ കയറി മറ്റേ പൊത്തിലൂടെ പുറത്തിറങ്ങുന്നതാണ്.   പാറയുടെ മറുഭാഗത്ത് ആദ്യ പൊത്തിലൂടെ നടന്നും നിരങ്ങിയുമൊക്കെ എത്താം. മറ്റേ പൊത്തിലൂടെ സഞ്ചരിച്ചാൽ തിരിച്ചിറങ്ങാം. ഇവിടെയാണ് ശരിക്കുള്ള സാഹസികത തുടങ്ങുന്നത്. ഇരുന്നും നിരങ്ങിയുമൊക്കെ പുറത്തേക്കെത്തുക എന്നതാണ് ഇത്തവണ നടന്ന് നീങ്ങുന്നതിനേക്കാൾ വെല്ലുവിളി . പാറപ്പുറത്തെ കാഴ്ചകളും ഏറെ  മനോഹരമാണ്. അവിടെ മതിയവോളമിരുന്ന് കാറ്റ് കൊണ്ട് നിരവധി പാറക്കൂട്ടങ്ങളുള്ളതുകൊണ്ട് തന്നെ  ഇടുക്കിയുടെ കാഴ്ചകളും മനസ് നിറയെ കാണാം.  അല്പം സാഹസികമാണ് രാമക്കൽമേടിൽ നിന്നും ആമപ്പാറയിലേക്കുള്ള യാത്രയും. തോവാളപ്പടി ജംഗ്ഷനിൽ നിന്നും ജീപ്പിലാണ് പിന്നീടത്തെ യാത്ര. 
നെടുങ്കണ്ടം – രാമക്കൽമേട് റോഡിൽ തൂക്കുപാലത്തുനിന്ന് 4 കിലോമീറ്റർ സഞ്ചരിച്ചാൽ തോവാളപ്പടി ജംഗ്ഷനായി. അവിടെ നിന്നും ജീപ്പിൽ ആമപ്പാറയിൽ വന്നു എത്തിച്ചേരാവുന്നതാണ്.

Read more topics: # Amappara at idukki
Amappara at idukki

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES