ബിഗ് ബോസ് മലയാളം സീസണ്‍ ഏഴ് പുരോഗമിച്ചു വരികയാണ്. ഇതിനിടെ, വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളും ഹൗസിലേക്ക് എത്തി കഴിഞ്ഞു. മലയാളികള്‍ക്ക് സുപരിചിതനായ സീരിയല്‍ താരം ജിഷിന്‍ മോഹനാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളില്‍ ഒരാള്‍. ഇപ്പോഴിതാ ജിഷിന്റെ ബിഗ്‌ബോസ് എന്‍ട്രിക്കു ശേഷം അമേയ നായര്‍ പങ്കുവെച്ച പോസ്റ്റും ശ്രദ്ധ നേടുകയാണ്.
'നീ ഒരുപാട് ആഗ്രഹിച്ച സ്ഥലത്താണ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. അതില്‍ എനിക്ക് അഭിമാനം തോന്നുന്നു. എന്തൊക്കെ പ്രതിസന്ധികള്‍ ഉണ്ടായാലും ഞാന്‍ നിന്നോടൊപ്പം ഉണ്ടാകും. സ്വപ്നങ്ങള്‍ക്ക് ചിറകു വിരിച്ച് നീ പറന്നു കഴിഞ്ഞു. ലക്ഷ്യസ്ഥാനത്ത് നീ എത്തുന്നതും കാത്ത് ഞാനിരിക്കുകയാണ്. നിന്നെ സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുന്നു'', എന്നാണ് ജിഷിനൊപ്പമുള്ള ചിത്രത്തോടൊപ്പം അമേയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് ജിഷിന്‍ മോഹന്‍. പലപ്പോഴും പല തുറന്നു പറച്ചിലുകളിലൂടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും താരം ആരാധകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. വ്യക്തി ജീവിതത്തെക്കുറിച്ചുള്ള ചില തുറന്നുപറച്ചിലുകള്‍ നടത്തിയും ജിഷിന്‍ വാര്‍ത്താ കോളങ്ങളില്‍ ഇടം പിടിച്ചു. നടി വരദയുമായുള്ള വിവാഹമോചനം മുതല്‍ നടി അമേയ നായര്‍ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം വരെ ജിഷിന്‍ തുറന്നു പറഞ്ഞിരുന്നു. വിവാഹ മോചനത്തിനു ശേഷം താന്‍ കടുത്ത വിഷാദത്തിലേക്കു പോയി ലഹരിയുടെ പിടിയിലായി എന്നും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നത് അമേയ കാരണമാണ് എന്നും ജിഷിന്‍ പറഞ്ഞിരുന്നു. തങ്ങള്‍ എന്‍ഗേജ്ഡ് ആയി എന്ന വിവരവും കഴിഞ്ഞ പ്രണയദിനത്തില്‍ ഇരുവരും ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിരുന്നു.