സഹതാരം പ്രതീഷിന് ഭക്ഷണം വാരി നല്കുന്ന രേണു സുധിയുടെ വീഡിയോക്ക് വിമര്‍ശനവുമായി ദയ അച്ചു;  പ്രതീഷ് തന്റെ സ്വന്തം അനിയനെന്നും ക്യാമറക്ക് മുന്നിലാണ് താന്‍ ചെയ്‌തെന്നും മറുപടിയുമായി രേണുവും; വിമര്‍ശനങ്ങള്‍ക്കിടിയിലും ആദ്യ അവാര്‍ഡ് സ്വന്തമാക്കി താരം

Malayalilife
സഹതാരം പ്രതീഷിന് ഭക്ഷണം വാരി നല്കുന്ന രേണു സുധിയുടെ വീഡിയോക്ക് വിമര്‍ശനവുമായി ദയ അച്ചു;  പ്രതീഷ് തന്റെ സ്വന്തം അനിയനെന്നും ക്യാമറക്ക് മുന്നിലാണ് താന്‍ ചെയ്‌തെന്നും മറുപടിയുമായി രേണുവും; വിമര്‍ശനങ്ങള്‍ക്കിടിയിലും ആദ്യ അവാര്‍ഡ് സ്വന്തമാക്കി താരം

മീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധനേടിയ ആളാണ് മരിച്ച കലാകാരന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ രേണുവിന് ഏറെ പിന്തുണ ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് വന്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.ആദ്യമെല്ലാം ?െഗറ്റീവ് കമന്റുകള്‍ കണ്ട് വിഷമിച്ചിരുന്ന രേണു ഇപ്പോള്‍ അതൊന്നും കണ്ട ഭാവം കാണിക്കാറില്ല. അടുത്തിടെ വളരെ മോശം കമന്റുകള്‍ക്ക് രേണു മറുപടിയും നല്‍കാറുണ്ട്.  ഇപ്പോളിതാ അത്തരത്തിലൊരു മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. 

താന്‍ സഹതാരമായ പ്രതീഷിന് ഭക്ഷണം വാരി നല്കുന്ന വീഡിയോ പുറത്ത് വന്നതോടെ വിമര്‍ശനവുമായി എത്തിയ ബിഗ് ബോസ് താരം കൂടിയായ ദയ അച്ചുവിനാണ് രേണു രോഷാകുലായായി മറുപടി നല്കുന്നത്. പ്രതീഷ് തന്റെ സ്വന്തം അനുജന്‍ ആണെന്നും താന്‍ അവന് ഭക്ഷണം വാരി നല്കിയത് ക്യാമറക്ക് മുന്നിലാണെന്നും രേണു പറയുന്നു. തന്റെ കാര്യത്തില്‍ ആവശ്യമില്ലാതെ ഇടപെടേണ്ട കാര്യമില്ലെന്നും താന്‍ ആരുടെയും കാര്യത്തില്‍ ഇടപെടാറില്ലെന്നും രേണു വീഡിയോയിലൂടെ പറയുന്നു.

ബിഗ് ബോസ് മലയാളം സീസണ്‍ 2 ലൂടെ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായ താരമാണ് ദയ അച്ചു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിട്ടായിരുന്നു ദയ ഷോയില്‍ എത്തിയത്. സെലിബ്രിറ്റികളെ വിമര്‍ശിച്ച് കൊണ്ട് വീഡിയോ ചെയ്യുന്ന ദയ ജൂനിയര്‍ ആര്‍ട്ടിസ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്റുമൊക്കെയാണ്.

വിമര്‍ശനങ്ങള്‍ ഒരുവഴിക്ക് നടക്കുന്നതിനിടെ, ആദ്യമായി ഒരു അവാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് രേണു സുധി. ഗുരുപ്രിയ ഷോര്‍ട് ഫിലിം ഫെസ്റ്റ് 2025ലൂടെയാണ് രേണു അവാര്‍ഡിന് അര്‍ഹയായത്. പ്രജീഷ്, രേണു എന്നിവര്‍ ഒന്നിച്ചഭിനയിച്ച കരിമിഴി കണ്ണാല്‍ എന്ന ആല്‍ബത്തിനാണ് പുരസ്‌കാരം. മികച്ച താര ജോഡികള്‍ക്കുള്ള പുരസ്‌കാരമാണ് ലഭിച്ചത്. ഈ സന്തോഷം രേണു സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. നന്ദി എന്നാണ് രേണു പോസ്റ്റിനൊപ്പം കുറിച്ചത്. പിന്നാലെ നിരവധി പേരാണ് പ്രജീഷിനും രേണുവിനും ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തിയത്. 

ഇതിനിടെ അഭിനയം നിര്‍ത്തില്ലെന്ന് രേണു പങ്കുവച്ച പോസ്റ്റ് ഏറെ ശ്രദ്ധനേടിയിരുന്നു. ഒരു അഭിമുഖത്തിന്റെ വീഡിയോയും ഒപ്പമുണ്ടായിരുന്നു. അഭിനയം നിര്‍ത്താന്‍ മകന്‍ പറഞ്ഞാല്‍ കേള്‍ക്കുമോ എന്ന ചോദ്യത്തിന് 'അഭിനയം നിര്‍ത്തണമെന്ന് മകന്‍ എന്നോട് പറയില്ല. കാരണം എനിക്ക് ആകെയുള്ള വരുമാന മാര്‍?ഗമാണ്. എന്റെ മക്കള്‍ക്ക് വേണ്ടി തന്നെയാണ് ആ പണം ചെലവാക്കുന്നതും. പിന്നെ എന്തിന് അഭിനയം നിര്‍ത്താന്‍ അവന്‍ പറയണം', എന്നായിരുന്നു രേണു പറഞ്ഞത്. 'എന്നെ വിമര്‍ശിച്ചാല്‍ നിങ്ങള്‍ക്ക് എന്ത് നേട്ടം. ആരെന്ത് പറഞ്ഞാലും അഭിനയം തുടരും', എന്നും രേണു കുറിച്ചിരുന്നു. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Renu sudhi (@renu_sudhi)

Read more topics: # രേണുസുധി
RENU SUDHI ABOUT DAYA ACHU

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES