അമ്മയുടെ വേര്‍പാട് സൃഷ്ടിച്ച വിഷാദത്തില്‍ നിന്നും മാറ്റത്തിനായി വീടു മാറി; സങ്കല്‍പ്പത്തിലുളളത് കാറ്റും വെളിച്ചവും പച്ചപ്പും നിറയുന്ന ഒരു കൊച്ചു വീട്; മനസ്സു തുറന്ന് സീരിയല്‍ താരം ദീപന്‍ മുരളി

Malayalilife
topbanner
 അമ്മയുടെ വേര്‍പാട് സൃഷ്ടിച്ച വിഷാദത്തില്‍ നിന്നും മാറ്റത്തിനായി വീടു മാറി; സങ്കല്‍പ്പത്തിലുളളത് കാറ്റും വെളിച്ചവും പച്ചപ്പും നിറയുന്ന ഒരു കൊച്ചു വീട്; മനസ്സു തുറന്ന് സീരിയല്‍ താരം ദീപന്‍ മുരളി

രിണയം സീരിയലിലൂടെ അഭിനയരംഗത്തെത്തിയ നടനാണ് ദീപന്‍ മുരളി. ഒട്ടെറെ സീരിയലുകളില്‍ വേഷമിട്ടെങ്കിലും ബിഗ്‌ബോസ് ഷോയിലൂടെയാണ് പ്രേക്ഷകര്‍ ദീപനെ ശ്രദ്ധിച്ചത്. ഇപ്പോള്‍ സീ ടിവിയില്‍ ബോയിങ്ങ് ബോയിങ്ങ് ഗെയിം ഷോയുടെ അവതാരകനായും താരം തിളങ്ങുന്നുണ്ട്. അതേസമയം ഇപ്പോള്‍ അമ്മ മരിച്ചത് തന്റെ ജീവിതത്തില്‍ സൃഷ്ടിച്ച ശൂന്യതയെ കുറിച്ചും അത് താന്‍ തരണം ചെയ്തത് എങ്ങനെയെന്നും താരം തുറന്നുപറഞ്ഞിരിക്കയാണ്.

പരിണയം, നിറക്കൂട്ട്, ഇവള്‍ യമുന, സ്ത്രീധനം, സീത സീരിയലുകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുള്ള നടനാണ് ദീപന്‍ മുരളി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വിവാഹം കഴിച്ച നടനും ഭാര്യ മായയും ഇപ്പോള്‍ ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ്. ഈ അവസരത്തിലാണ് ദീപന്‍ അമ്മയുടെ വേര്‍പാട് തന്റെ ജീവിതത്തില്‍ സൃഷ്ടിച്ച ശൂന്യത തുറന്നുപറഞ്ഞത്. തിരുവനന്തപുരം തിരുമലയ്ക്ക് സമീപം പൊറ്റയിലാണ് ദീപന്റെ സ്വദേശം. തറവാട്ടുവീട്ടില്‍ സന്തുഷ്ടമായി കഴിഞ്ഞു വരവേയായിരുന്നു ദീപന്റെ അമ്മയുടെ അപ്രതീക്ഷിത വേര്‍പ്പാട്. വീട്ടിലെ ഇളയ കുട്ടിയായ ദീപനെയാണ് അത് ഏറെ ബാധിച്ചത്. അമ്മയുടെ വേര്‍പാട് സൃഷ്ടിച്ച വിഷാദത്തിലേക്ക് വഴുതിവീണപ്പോഴാണ് ഒരു മാറ്റത്തിന് വേണ്ടി തിരുമലയിലെ ഒരു വാടകവീട്ടിലേക്ക് ദീപന്‍ താമസം മാറിയത്. സാധന സാമഗ്രികള്‍ ഒന്നുമില്ലാതിരുന്ന വാടകവീട് മോഡി പിടിപ്പിച്ചാണ് താരം പിന്നീട് ശൂന്യതയില്‍ നിന്നും രക്ഷപ്പെട്ടത്. വാടകവീടിനെ സ്വന്തം വീടായി കണ്ട് ഫര്‍ണിച്ചര്‍, കര്‍ട്ടന്‍, അലമാര, അടുക്കള സാമഗ്രികള്‍ എല്ലാം താരം സ്വയം വാങ്ങി. അമ്മയുടെ മരണം കാരണം ഡിസംബറില്‍ നടത്താനിരുന്ന വിവാഹം ഏപ്രിലിലേക്ക് മാറ്റി വയ്ക്കുകയായിരുന്നു. വാടകവീട്ടിലേക്ക് മാറിയതിനാല്‍ പിന്നീട് ഭാര്യയും ഇവിടേക്കെത്തി. ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ദീപന്റെ ഭാര്യ ജോലി ചെയ്യുന്നത്. ദീപന് ഷൂട്ട് ഇല്ലാത്ത സമയമാണെങ്കില്‍ താരം തന്നെയാണ് വീട് വൃത്തിയാക്കലും, പാചകവുമെല്ലാം ചെയ്യുന്നത്.

വീടിനകം രണ്ടാഴ്ചയില്‍ കൂടുതല്‍ ഒരേപോലെയിരിക്കുന്നത് ഇഷ്ടമല്ലെന്നാണ് ദീപന്‍ പറയുന്നത്. അപ്പോള്‍ ഫര്‍ണിച്ചറുകള്‍ മാറ്റി ചില ചെപ്പടി വിദ്യകള്‍ ചെയ്യും. നല്ലാരു ആന്റിക്ക് ക്യൂരിയോസിന്റെ കളക്ഷനും താരത്തിനുണ്ട്. അതുകൊണ്ടാണ് അകത്തളങ്ങള്‍ അലങ്കരിച്ചിരിക്കുന്നത്. ഇന്റീരിയര്‍ ഡിസൈനിങ് കഴിഞ്ഞാല്‍ ഹരം ചെടികളോടാണ്. രണ്ടാം നിലയിലുള്ള ബാല്‍ക്കണി നിറയെ പൂച്ചെടികള്‍ കൊണ്ട് നിറച്ചു. വീടിനകത്തും ചെടികള്‍ വച്ചിട്ടുണ്ട്. ചെറിയ തോതില്‍ പച്ചക്കറി കൃഷിയും ടെറസില്‍ ചെയ്യുന്നുണ്ട്. സുഹൃത്തുക്കളൊക്കെ വീടുകാണാനായി വരാറുണ്ടെന്നും സന്തോഷത്തോടെ ദീപന്‍ പറയുന്നു. വാടകവീടിനെ സ്വന്തം വീടായി കാണുമ്പോഴും സ്വന്തമായി ഒരു വീടെന്ന സ്വപ്‌നവും താരം കാണുന്നുണ്ട്. ആഡംബരങ്ങളൊന്നുമില്ലാത്ത കാറ്റും വെളിച്ചവും പച്ചപ്പും നിറയുന്ന ഒരു കൊച്ചു വീടാണ് താരത്തിന്റെ സങ്കല്‍പ്പത്തിലുള്ളത്. വാടകവീട്ടില്‍ എല്ലാ സാധനങ്ങളും ഉള്ളതുകൊണ്ട് സ്വന്തമായി വീട് മാത്രം വച്ചാല്‍ മതിയെന്നും ദീപന്‍ പറയുന്നു.

Read more topics: # Serial actor,# Deepan Murali,# mother,# marriage,# house
Serial actor Deepan murali says about how did he overcome his mothers death

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES