അതിരാവിലെ എഴുന്നേറ്റ് ഭക്ഷണമെല്ലാം ഒരുക്കി മക്കളെ റെഡിയാക്കി കൃത്യ സമയത്ത് അവരെ സ്‌കൂളിലേക്ക് എത്തിക്കാന്‍ പാടുപെടുന്ന നിരവധി മാതാപിതാക്കളെ ഓരോ ദിവസവും റോഡില്‍ കാണാം. രാവിലത്തെ ട്രാഫിക് ബ്ലോക്കുകള്‍ക്കും തിരക്കുകള്‍ക്കും നടുവില്‍ ജീവന്‍ മുറുകെപിടിച്ചായിരിക്കും അവര്‍ പലരും വാഹനം ഓടിക്കുകയും ചെയ്യുക. അങ്ങനെ പതിവു പോലെ തന്നെ മകളെ ഒരുക്കി റെഡിയാക്കി കൃത്യസമയത്ത് സ്‌കൂളിലെത്തിക്കാന്‍ ഇറങ്ങിയതായിരുന്നു കോട്ടയം പാലായിലെ പ്രവിത്താനത്തുള്ള സുനിലിന്റെ ഭാര്യ ജോമോളും. 35കാരിയായ ജോമോള്‍ക്കും സുനിലിനും ഏകമകളായിരുന്നു ഉണ്ടായിരുന്നത്. 12 വയസുകാരി അന്നമോള്‍. കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തില്‍ അമ്മയ്ക്ക് പിന്നാലെ മകള്‍ അന്നമോളും ഇപ്പോള്‍ മരണത്തിന് കീഴടങ്ങിയിരിക്കുകയാണ്. അച്ഛന്‍ സുനില്‍ ആ വീട്ടില്‍ തനിച്ചായിരിക്കുകയാണ്.
പാലാതൊടുപുഴ ഹൈവേയിലെ മുണ്ടാങ്കല്‍ പള്ളിക്ക് സമീപം ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശേഷം ചികിത്സയില്‍ കഴിയുകയായിരുന്നു അന്നമോള്‍. ഇതിനകം തന്നെ ഭാര്യയെ നഷ്ടപ്പെട്ടതിനാല്‍ ജീവിതത്തില്‍ വലിയൊരു ശൂന്യത അനുഭവിച്ചുകൊണ്ടിരുന്ന സുനിലിന്, മകളുടെ മരണമെന്ന വാര്‍ത്ത വീണ്ടും ഹൃദയം തകര്‍ക്കുന്ന പ്രഹരമായി. അന്നമോളിന്റെ ചികിത്സയ്ക്കിടയില്‍, അവള്‍ മടങ്ങി ജീവിതത്തിലേക്ക് വരുമെന്നും, വീണ്ടും തന്റെ ജീവിതയാത്രയില്‍ തനിക്ക് കൂട്ടാകുമെന്നും സുനില്‍ പ്രതീക്ഷിച്ചിരുന്നു. ആശുപത്രിയില്‍ ദിവസവും മകളുടെ കൈ പിടിച്ച് എപ്പോഴും അവള്‍ക്കൊപ്പം അരികിലുണ്ടായിരുന്നു. മകള്‍ തിരികെ എത്തുമെന്ന് തന്നെയായിരുന്നു സുനിലിന്റെ പ്രതീക്ഷ. എന്നാല്‍ വിശ്വാസങ്ങളും തകര്‍ന്നിരിക്കുകയാണ്. എന്നാല്‍ ആ മകളുടെ പേരില്‍ മറ്റൊരു പുണ്യ പ്രവര്‍ത്തിയാണ് സുനില്‍ ചെയ്തിരിക്കുന്നത്.
എന്നിരുന്നാലും, തന്റെ മകളുടെ ഓര്‍മ നിലനിര്‍ത്താനും, അവളുടെ പേരില്‍ മറ്റൊരാളുടെ ജീവിതത്തില്‍ പ്രത്യാശ തെളിയിക്കാനുമുള്ള ഒരു മഹത്തായ തീരുമാനം സുനില്‍ എടുത്തു. അപകടത്തില്‍ മരിച്ച അന്നമോളുടെ കണ്ണുകള്‍ ഇപ്പോള്‍ രണ്ട് പേരുടെ ജീവിതത്തില്‍ വെളിച്ചം പകരാനിരിക്കുകയാണ്. മരണവാര്‍ത്തയുടെ വേദനയ്ക്കിടയിലും, മനുഷ്യസ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും മഹത്തായ മാതൃകയായി, പിതാവ് സുനിലും ബന്ധുക്കളും ചേര്‍ന്ന് കണ്ണുകള്‍ ദാനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 'അവള്‍ ഇനി നമ്മളോടൊപ്പമില്ലെങ്കിലും, മറ്റൊരാളുടെ കണ്ണുകളിലൂടെ ലോകം കാണും' എന്ന ചിന്തയിലായിരുന്നു അവരുടെ മനസ്സ്. അങ്ങനെ, അന്നമോളുടെ ജീവിതം അവസാനിച്ചെങ്കിലും, അവളുടെ കണ്ണുകളിലൂടെ രണ്ടുപേരുടെ ജീവിതത്തില്‍ ഒരു വെളിച്ചം കിട്ടും. അവളുടെ കണ്ണുകളിലൂടെ ആ രണ്ട് പേര്‍ ലോകം കാണട്ടെ എന്നാണ് സുനില്‍ കരഞ്ഞുകൊണ്ട് പറഞ്ഞത്.
അന്ന് മോളെ എന്നും സ്‌കൂളിലാക്കുന്നത് ജോമോളായിരുന്നു. പതിവുപോലെ മകളെയും കൂട്ടി സ്‌കൂട്ടറില്‍ ജോമോള്‍ സ്‌കൂളിലേക്ക് പോകുകയായിരുന്നു. രാവിലെ തന്നെ നല്ല മഴയും ഉണ്ടായിരുന്നു. സൂക്ഷിച്ച് പതുക്കെ ആയിരുന്നു സ്‌കൂട്ടര്‍ ഓടിച്ചത്. എന്നാല്‍ ജോമോളും മകളും പാലാ തൊടുപുഴ ഹൈവേയില്‍ മുണ്ടാങ്കല്‍ പള്ളിക്കു സമീപം എത്തിയപ്പോള്‍ തൊട്ടുപിന്നില്‍ മറ്റൊരു സ്‌കൂട്ടര്‍ യാത്രക്കാരിയും ഉണ്ടായിരുന്നു. രാവിലെ ഓഫീസിലേക്ക് ഇറങ്ങിയ 38കാരി ധന്യയായിരുന്നു. മേലുകാവ് നല്ലംകുഴിയില്‍ സന്തോഷിന്റെ ഭാര്യ ധന്യയും മഴയായതിനാല്‍ പതുക്കെയായിരുന്നു വന്നത്. എന്നാല്‍ ആ കനത്ത മഴയിലും അമിത വേഗത്തില്‍ പാഞ്ഞെത്തിയ ഒരു കാര്‍ ഇരു സ്‌കൂട്ടറുകളേയും ഇടിച്ചിടുകയും പിന്നീട് വീണ്ടും മുന്നോട്ടു പോയ കാര്‍ നിയന്ത്രണം വിട്ട് ഒരു മതിലില്‍ ഇടിച്ചു നില്‍ക്കുകയുമായിരുന്നു. രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം.
പാലായിലെ സ്വകാര്യ ബിഎഡ് കോളജിലെ നാലു വിദ്യാര്‍ഥികളാണ് കാറിലുണ്ടായിരുന്നത്. ബിഎഡ് പരിശീലനത്തിനായി രാമപുരം ഭാഗത്തേക്കു പോകുകയായിരുന്നു ഇവര്‍. സ്‌കൂട്ടര്‍ യാത്രക്കാര്‍ തൊടുപുഴ ഭാഗത്തുനിന്ന് പാലായിലേക്കും പോകുകയായിരുന്നു. കാറിടിച്ചതിന്റെ ആഘാതത്തില്‍ മൂവരും സ്‌കൂട്ടറില്‍ നിന്നും തെറിച്ചു വീണിരുന്നു. റോഡിന്റെ ഇടതു വശത്ത് ജോമോളും മകളും കിടന്നപ്പോള്‍ വലതുവശത്തേക്കാണ് ധന്യ തെറിച്ചു വീണത്. അതിവേഗം തന്നെ നാട്ടുകാരും സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. മൂന്നുപേര്‍ക്കും അപ്പോള്‍ പള്‍സ് ഉണ്ടായിരുന്നു അപ്പോള്‍. ഉടന്‍തന്നെ അതുവഴിവന്ന മറ്റു വാഹനങ്ങളില്‍ ഇവരെ ആശുപത്രിയിലേക്കു കയറ്റിവിട്ടെങ്കിലും ജോമോളും ധന്യയും പിന്നാലെ മരണത്തിനു കീഴടങ്ങിയെന്ന വാര്‍ത്തയാണ് എത്തിയത്.
പാലാ സെന്റ് മേരീസ് സ്‌കൂളില്‍ ആറാംക്ലാസ് വിദ്യാര്‍ഥിയാണ് അന്നമോള്‍. ധന്യ പാലായിലെ സ്വകാര്യ ബാങ്കില്‍ ജീവനക്കാരിയുമാണ്. ജോലിക്കു പോകുമ്പോഴായിരുന്നു അപകടം. ശ്രീനന്ദന്‍, ശ്രീഹരി എന്നിവരാണ് ധന്യയുടെ മക്കള്‍. അതേസമയം, കാറോടിച്ചവരുടെ കയ്യില്‍ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരുന്നു. ഇനി ഇവരുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കേണ്ടതുണ്ട്. കാറിന്റെ അമിത വേഗതയാണ് അപകടത്തിനു പിന്നിലെന്ന് പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.