എല്ലാവരുടെയും ജീവിതത്തില്‍ നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത പല സംഭവങ്ങളും സംഭവിക്കാറുണ്ട്. ചിലപ്പോള്‍ അത് ഹൃദയം നിറയ്ക്കുന്ന സന്തോഷകരമായ അനുഭവങ്ങളായിരിക്കും, ജീവിതത്തെ കൂടുതല്‍ മനോഹരമാക്കുന്ന തരത്തിലുള്ളത്. പക്ഷേ ചിലപ്പോള്‍, അത് ഒരാള്‍ക്ക് ജീവിതകാലം മുഴുവന്‍ മറക്കാനാവാത്ത വേദനയും ഭയവും നല്‍കുന്ന തരത്തിലുള്ള സംഭവങ്ങളായിരിക്കാം. ജീവിതത്തില്‍ അപ്രതീക്ഷിതമായി എന്ത് സംഭവിച്ചാലും, അതിനെ നേരിട്ട് അഭിമുഖീകരിക്കേണ്ടത് നമ്മുടെ വിധിയാണ്. പലപ്പോഴും ആ വിധി തന്നെ നമ്മുടെ ജീവിതം രക്ഷിക്കുന്ന ശക്തിയായി മാറാറുണ്ട്. ഇന്ന്, അതുപോലെ തന്നെ, ഒരു നിമിഷം കൊണ്ട് എല്ലാം നഷ്ടമാകാനിരുന്ന ഒരു സ്ത്രീക്ക് തന്റെ ജീവന്‍ തിരികെ ലഭിക്കാന്‍ കാരണമായത് അതേ വിധിയാണ്. മരണം നേരിട്ട് കണ്ണില്‍ കണ്ടിട്ടും, അത്ഭുതകരമായി അതില്‍ നിന്ന് രക്ഷപെട്ട ഉഷയുടെ ജീവിതമാണ് ഇത്. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയില്‍ നിന്ന് ഉഷ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
ജീവിതത്തിനും മരണത്തിനും ഇടയില്‍ എത്ര ദൂരം എന്ന് ആരെങ്കിലും ഉഷയോട് ചോദിച്ചാല്‍, ഉഷ പറയും 'വെറും ഒരു ചുവട്'. ആ ഒരു ചുവടാണ് ഇന്ന് അവളുടെ ജീവന്‍ രക്ഷിച്ചത്. മരണവണ്ടിപോലെ നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ പാഴ്സല്‍ വാന്‍ നേരെ ഉഷ ബസ് കേറാന്‍ നിന്നിരുന്ന ഭാഗത്തേക്കാണ് പാഞ്ഞ് അടുത്തത്. ഇത് കണ്ട് മരണം മുന്നില്‍ കണ്ട നിമിഷം. മനസ്സില്‍ തോന്നിയ എന്തോ ഒന്നിന്റെ പേരില്‍ ചെറുതായി ഒന്ന് പിറകിലേക്ക് മാറി. ആ ചെറിയ നീക്കാമാണ് ഇന്ന് ഉഷ ജീവനോട് ഇരിക്കാന്‍ കാരണമായത്. ആ സംഭവത്തിന്റെ ഞ്ഞെട്ടലില്‍ നിന്ന് ഇന്നും ഉഷ പൂര്‍ണമായി മോചിതയായിട്ടില്ല. ഉഷയെ കടന്ന് പോയ വാന്‍ നേരെ ചെന്ന് മറ്റ് രണ്ട് സ്ത്രീകളെ ആണ് ഇടിച്ചത്. അവര്‍ മരിക്കുകയും ചെയ്തു. അവര്‍ക്ക് ഒപ്പം ഇന്ന് ഉഷയും മരിക്കേണ്ടിതായിരുന്നു. ആയുസിന്റെ ബലമോ പ്രാര്‍ത്ഥനയുടെയോ അവിടുന്ന് ഒരടി മാറാന്‍ തോന്നിയത് ഇന്ന് ജീവിക്കാന്‍ തിരികെ കിട്ടാന്‍ കാരണമായി.
ഉഷയുടെ ജീവന്‍ രക്ഷിക്കാനായെങ്കിലും, ഉഷയ്ക്ക് ഏറ്റവും പ്രിയപ്പെട്ട സുഹൃത്തുക്കളായ സോണിയയുടെയും ശ്രീക്കുട്ടിയുടെയും ജീവനുകള്‍ ആ അപകടത്തില്‍ നഷ്ടമായി. അപകടം നടന്നത് കണ്ണിന് മുമ്പില്‍ തന്നെയായിരുന്നതിനാല്‍ ആ ദൃശ്യം ഉഷയുടെ മനസിനെ വല്ലവതെ നടുക്കി. നിയന്ത്രണം വിട്ട വാന്‍ സഹയാത്രികരുടെ മേല്‍ പാഞ്ഞടുക്കുന്നത് കണ്ടപ്പോള്‍, ഭയത്തോടെയും വേദനയോടെയും ഉഷ വാവിട്ടു നിലവിളിച്ചു. അവളുടെ കണ്ണുകള്‍ക്കു മുന്നില്‍ സുഹൃത്തുക്കള്‍ നിലത്ത് വീണു കിടക്കുന്നത് കണ്ടപ്പോള്‍, അത് ഒരു ദുരന്തത്തിന്റെ ഭീകരരൂപം പോലെ തോന്നി. പിന്നീട്, അവള്‍ കണ്ടത് ജീവന്‍ ഇല്ലാത്ത രണ്ടു ചേതനയറ്റ ശരീരങ്ങള്‍ മാത്രം. 'രക്ഷിക്കണേ' എന്ന ഹൃദയഭേദകമായ അപേക്ഷയോടെ അവള്‍ വീണ്ടും നിലവിളിച്ചു. ആ നിലവിളിയുടെ കരുത്താണ് ചുറ്റുമുണ്ടായിരുന്ന ആളുകളുടെ ഓടി കൂടുന്നത്. ഉടന്‍ തന്നെ അവര്‍ അപകടസ്ഥലത്തേക്ക് ഓടി എത്തി, രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പക്ഷേ, സുഹൃത്തുക്കളുടെ ജീവന്‍ തിരിച്ചുപിടിക്കാന്‍ അന്നവിടെ ആര്‍ക്കും കഴിഞ്ഞില്ല. സോണിയയുടെ ഭര്‍ത്താവ് ഷാനും രക്ഷാപ്രവര്‍ത്തനത്തിന് ഉണ്ടായിരുന്നു.
പാലനിരപ്പ് കശുവണ്ടി ഫാക്ടറിയില്‍ ജോലി ചെയ്യുന്ന അമ്പലക്കര ഇരുകുന്നം ശ്രീനിലയത്തിലെ ഉഷ സംഭവത്തിന് ശേഷം കശുവണ്ടി ഫാക്ടറിയില്‍ ജോലിക്ക് പോയിരുന്നു. എന്നാല്‍ തന്റെ സുഹൃത്തുക്കളുടെ മരണം കണ്‍മുന്നില്‍ നിന്ന് മായുന്നുണ്ടായിരുന്നില്ല. അവരുടെ ചിന്തകള്‍ മുഴുവന്‍ രാവിലെ നടന്ന സംഭവങ്ങളാണ്. തുടര്‍ന്ന് ജോലി ചെയ്യാന്‍ സാധിക്കാതെ ഇരുന്ന ഉഷ കൊട്ടാരക്കര ബസ് സ്റ്റാന്‍ഡില്‍ നിന്ന് ബസ് കയറി തിരികെ വീട്ടിലേക്ക് പോരുകയായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം പോലും കഴിക്കാന്‍ ഉഷയ്ക്ക് സാധിച്ചില്ല. ഇനി പനവേലി ബസ് സ്‌റ്റോപ്പില്‍ നിന്ന് ബസ് കയറാന്‍ പേകാന്‍ ധൈര്യമില്ലെന്നാണ് ഉഷ പറയുന്നത്. കണ്‍മുന്നില്‍ രണ്ട് സുഹൃത്തുക്കള്‍ മരിക്കുന്നത് കണ്ടതിന്റെ ഞെട്ടല്‍ ഇതുവരെയും ഉഷയില്‍ നിന്ന് മാഞ്ഞിട്ടില്ല.
സോണിയയും ശ്രീക്കുട്ടിയും ഉഷയുടെ പതിവ് സഹയാത്രികരായിരുന്നു. ഓരോ ദിവസവും രാവിലെ ആറരയോടെ ഇവര്‍ ഒരുമിച്ച് പനവേലിയില്‍ എത്താറുണ്ടായിരുന്നു. ബസുകള്‍ സാധാരണ പനവേലിയില്‍ നിര്‍ത്താറില്ലെന്ന് ഉഷ പറയുന്നു. ആ രാവിലെയും ആദ്യം എത്തിയ രണ്ട് ബസുകളും നിര്‍ത്താതെ പോയി. സമയം വൈകുമെന്ന ആശങ്കയില്‍ ഇവര്‍ മൂന്നാമത്തെ ബസിനായി കാത്തുനിന്നു. പക്ഷേ, അതിന് പകരം എത്തിയതു നിയന്ത്രണം വിട്ട് പാഞ്ഞുവന്ന മരണവണ്ടി ആയിരുന്നു. അന്ന്, മരിച്ച സോണിയയും ശ്രീക്കുട്ടിയും റോഡിലേക്ക് ഇറങ്ങിയിരുന്നില്ല, യാത്രാ സ്റ്റോപ്പിന്റെ വക്കില്‍ മാത്രമാണ് അവര്‍ നിന്നിരുന്നത്. എന്നിട്ടും, അവരുടെ ജീവന്‍ മരണം അവരെ തട്ടിയെടുത്തു. ഉഷയ്ക്ക് ഇനി രാവിലെ ബസ് കയറാന്‍ നില്‍ക്കാന്‍ തന്നെ പേടിയാണെന്ന് പറയുകയാണ്. ഭാഗ്യം കൊണ്ട് മാത്രമാണ് ഉഷയ്ക്ക് ജീവന്‍ തിരികെ കിട്ടിയത്.