ഒരു അമ്മയാകുക എന്നത് ഏതൊരു സ്ത്രീയ്ക്കും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നാണ്. സ്വന്തം കുഞ്ഞിനെ കൈകളില്‍ എടുത്ത് ആദ്യമായി കാണുന്ന ആ നിമിഷം, അതിന്റെ മാധുര്യവും സന്തോഷവും വാക്കുകള്‍ക്ക് അതീതമാണ്. കുഞ്ഞിന്റെ ചെറിയ വിരലുകള്‍ പിടിച്ചുപിടിക്കാന്‍, അവന്റെ ചിരിയും കരച്ചിലും കേള്‍ക്കാന്‍, തന്റെ സ്‌നേഹത്തിലും സംരക്ഷണത്തിലും വളര്‍ത്താന്‍ കഴിയുന്നത് ഒരു സ്ത്രീക്ക് ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട അനുഭവമാണ്. അത് ശരീരത്തിന്റെയും മനസ്സിന്റെയും എല്ലാ കഷ്ടപ്പാടുകളും മറക്കിക്കുന്ന, അളവറ്റ സ്‌നേഹത്തിന്റെ യാത്രയാണ്. എന്നാല്‍ ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന ഒരാള്‍ക്ക് അമ്മയാകുക എന്നത് വളരെ ബുന്ധിമുട്ടേറിയ കാര്യമാണ്. എന്നാല്‍ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് സ്വന്തം കുഞ്ഞിന് ജന്മം നല്‍കിയ തൃശൂര്‍ സ്വദേശി സിമിയുടെ കഥായാണിത്. സിമിക്ക് ഇപ്പോള്‍ മറ്റൊരു വിശേഷണം കൂടിയുണ്ട് ഇന്ത്യയിലെ ഏറ്റവും പൊക്കം കുറഞ്ഞ സ്ത്രീയായി മാറിയിരിക്കുകയാണ് തൃശൂര്‍ സ്വദേശി സിമി.
വിവാഹം കഴിഞ്ഞപ്പോള്‍ ഏതൊരു സ്ത്രീക്കും ഉള്ളത് പോലെ തനിക്ക് ഒരു അമ്മയാകണം എന്ന ആഗ്രഹം സിമിക്കും ഉണ്ടായി. എന്നാല്‍ സിമിയുടെ ഉയരം ഗര്‍ഭ ധാരണത്തിന് ഒരുപാട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമായിരുന്നു. 95 സെന്റീമീറ്റര്‍ ഉയരവും 34 കിലോഗ്രാം ഭാരവും മാത്രമായിരുന്നു അവര്‍ക്ക്. വയസ് 36 ഉം. ഉയരം കുറവായതിനാല്‍ ശ്വാസകോശത്തിന് ശേഷി കുറവായിരിക്കും, മാത്രമല്ല കുഞ്ഞിന് വളരാനുള്ള സ്ഥലവും കുറവായിരിക്കും. അത് കൊണ്ട് വൈദ്യശാസ്ത്രം ആദ്യം അല്പമൊരു ആശങ്കയോടെയാണ് അമ്മയാകാന്‍ ഒരുങ്ങുന്ന സിമിയെ കണ്ടത്. ചെന്ന് കണ്ട് പല ആശുപത്രികളിലും സിമിക്ക് അമ്മയാകാന്‍ സാധിക്കില്ല എന്ന് പറഞ്ഞ് മടക്കി അയച്ചു. അതിന്റെ പാര്‍ശ്വഫലങ്ങളും സിമിക്ക് പറഞ്ഞ് നല്‍കിയിരുന്നു. പക്ഷേ സിമിയിലെ അമ്മയ്ക്ക് അത്ര പെട്ടെന്ന് ഒന്നും തന്റെ സ്വപ്‌നത്തില്‍ നിന്നും പിന്‍മാറാന്‍ സാധിക്കുമായിരുന്നില്ല. അമ്മയാകാന്‍ വേണ്ടി സിമി വര്‍ഷങ്ങള്‍ കാത്തിരുന്നു.
കുഞ്ഞിനെ സ്വന്തമാക്കാനുള്ള സ്വപ്‌നവുമായി സിമി ഒടുവില്‍ എത്തിയതു തൃശൂരിലെ സൈമര്‍ ആശുപത്രിയിലായിരുന്നു. പല സ്ഥലങ്ങളിലും നിന്ന് നിരാശയായും ആശങ്കകളോടെയും എത്തിയ അവരെ അവിടുത്തെ ഡോക്ടര്‍മാര്‍ കരുതലോടെ സ്വീകരിച്ചു. സിമിയുടെ മനസ്സിലെ ഏറ്റവും വലിയ മോഹം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്ന് ഉറപ്പു നല്‍കി അവര്‍ സംസാരിച്ചു. ആ വാക്കുകള്‍ സിമിക്ക് പുതിയൊരു പ്രത്യാശയും ആത്മവിശ്വാസവും നല്‍കി. പിന്നീട്, ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് സിമി ചികിത്സ ആരംഭിച്ചു. ഓരോ ദിവസവും കുഞ്ഞിനെ കാണാനുള്ള സ്വപ്‌നം മനസ്സില്‍ നിറച്ച് അവര്‍ മുന്നോട്ടു നീങ്ങി. സിമിയുടെ സ്വപ്‌നത്തിനായി ആശുപത്രിയിലെ ജീവനക്കാരും ഒപ്പം നിന്നു. പ്രത്യേകം ഒരു യൂണിറ്റിനെ തന്നെ സിമിയുടെ ചികിത്സക്കായി നിയോഗിച്ചു. ഡോക്ടര്‍മാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു.
ഒടുവില്‍ സിമി ഗര്‍ഭിണിയായി. എന്നാല്‍ സിമിയുടെ ശാരീരിക അവസ്ഥ ഗര്‍ഭധാരണത്തിന് നിരവധി വെല്ലുവിളികള്‍ സൃഷ്ടിച്ചു. ഭ്രൂണം ഒരു ഘട്ടത്തിനൊപ്പം വളരുമ്പോള്‍ രക്തസമ്മര്‍ദ്ദം ക്രമാതീതമായി ഉയരുകയും ശ്വാസതടസ്സം ഉണ്ടാകുകയും ചെയ്യാന്‍ സാധ്യതയുണ്ടായിരുന്നു. ഗര്‍ഭപാത്രവും അണ്ഡാശയവും ഘടനാപരമായി സാധരണമായിരിന്നെങ്കിലും കുഞ്ഞിന് വളരാനുള്ള സ്ഥലം കുറവായിരുന്നു. ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് വിലങ്ങനെ കിടന്നത് ഗുണകരമായി എന്ന് ഡോക്ടര്‍മാര്‍ ഓര്‍ക്കുന്നു. ഇത് മാത്രമായിരുന്നില്ല. ഉയരം കുറവായിരുന്നതിനാല്‍ ശ്വാസകോശത്തിന് ശേഷിയും കുറവായിരിക്കും. ഇതെല്ലാം സിമിയെ പറഞ്ഞ് മനസ്സിലാക്കി നല്‍കിയിരുന്നു. ഗര്‍ഭധാരണത്തിന് ശേഷം 33-ാം ആഴ്ചയില്‍ സിമിക്ക് ശ്വാസ തടസ്സം അനുഭവപ്പെടാന്‍ തുടങ്ങി. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുകയായിരുന്നു. അനസ്തീസിയ നല്‍കുന്നതിലും പരിമിതിയുണ്ടായെങ്കിലും എല്ലാം പരിഹരിക്കാനായി. തുടര്‍ന്ന് ജൂണ്‍ 23 ന് സിമി ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കി. ജനിക്കുമ്പോള്‍ 1.69 കിലോയായിരുന്നു കുട്ടിയുടെ ഭാരം. മലപ്പുറം സ്വദേശി പ്രിജീഷ് ആണ് സിമിയുടെ ഭര്‍ത്താവ്. കാഴ്ച്ച പരിമിതന്‍ ആണ് അദ്ദേഹം. തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് വന്നതിന്റെ ആഹ്ലാദത്തിലാണ് കാഴ്ചപരിമിതിക്കിടയിലും അദ്ദേഹം