അമ്മയറിയാതെ എന്ന സീരിയലിലെ പാവത്താനായ നായകന്‍. അതായിരുന്നു വിനീത് എന്ന കഥാപാത്രം, ഒരുപാട് നന്മയുള്ള, വളരെ പാവം ചെറുപ്പക്കാരന്‍. സജിന്‍ ജോണ്‍ എന്ന പുതുമുഖ താരമാണ് വിനീത് ആയി എത്തിയത്. അധ്യാപകനായി കൂടി ജോലി ചെയ്തിരുന്ന സജിന്‍ അതിനിടയിലാണ് സീരിയല്‍ അഭിനയം തുടര്‍ന്നത്. ഇപ്പോഴിതാ, സജിന്‍ വിവാഹജീവിതത്തിലേക്ക് കടക്കുകയാണെന്ന വിശേഷമാണ് എത്തിയിരിക്കുന്നത്. കുറച്ചു കാലമായി നടന്ന വിവാഹാലോചനയ്ക്കൊടുവിലാണ് വീട്ടുകാര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയതും വിവാഹത്തിലേക്ക് കാര്യങ്ങളെത്തിയതും. ഇപ്പോഴിതാ, സജിന്റെ ഒത്തുകല്യാണവും നടന്നിരിക്കുകയാണ്. അതിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് നടന്‍ തന്റെ സോഷ്യല്‍ മീഡിയാ പേജില്‍ പങ്കുവച്ചതും വിവാഹ വിശേഷം അറിയിച്ചതും.
ശില്‍പാ ആന്‍ ചാണ്ടി എന്ന സുന്ദരി പെണ്‍കുട്ടിയാണ് സജിന്റെ യഥാര്‍ത്ഥ വധുവായി എത്തുന്നത്. എന്‍ഗേജ്്മെന്റ് ഡേ.. ബ്ലെസ്ഡ് മൊമന്റ് എന്നു പറഞ്ഞുകൊണ്ടാണ് ചുവന്ന വസ്ത്രങ്ങളില്‍ സുന്ദരിയും സുന്ദരനുമായി ഇരിക്കുന്ന സജിന്റെയും ശില്‍പയുടേയും ചിത്രങ്ങള്‍ എത്തിയിരിക്കുന്നത്. ഇന്നലെയായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്. മലയാളി പെണ്‍കുട്ടിയാണ് ശില്‍പ എങ്കിലും താമസിക്കുന്നത് കോയമ്പത്തൂരിലാണ്. ഏറെക്കാലത്തെ വിവാഹാലോചനയ്ക്കൊടുവിലാണ് സജിനും കുടുംബവും ശില്‍പയെ കണ്ടെത്തിയതും വിവാഹം നിശ്ചയിച്ചതും.
സജിന്‍ സിംഗിളാണെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നതിനാല്‍ തന്നെ പരമ്പരയില്‍ അഭിനയിക്കുന്ന സമയത്തു തന്നെ നിരവധി ആലോചനകള്‍ വന്നിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം തനിക്കിണങ്ങുന്ന ഒരാളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു നടന്‍. മൂന്നു വര്‍ഷത്തോളം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് ശില്‍പയെ കണ്ടെത്തിയും വിവാഹത്തിലേക്ക് കാര്യങ്ങളെത്തിയതും. വിവാഹശേഷമുള്ള പ്രണയത്തില്‍ വിശ്വസിച്ചിരുന്ന യുവാവു കൂടിയായിരുന്നു സജിന്‍. അതുകൊണ്ടുതന്നെ അതിനായുള്ള സജിന്റെ കാത്തിരിപ്പുകൂടിയാണ് ഇപ്പോള്‍ സഫലമായിരിക്കുന്നത്.
പത്തനംതിട്ട തുമ്പമണ്ണ് സ്വദേശിയാണ് സജിന്‍. അപ്പന്‍ കണ്‍സ്ട്രക്ഷന്‍, ഇലക്ട്രിക്കല്‍ കട നടത്തുന്നു. അമ്മ റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസ്സ് ആണ്. ഇരുവരുടെയും ഏകമകനാണ് സജിന്‍. അഭിനയിക്കണം എന്ന ആഗ്രഹം ചെറുപ്പം മുതല്‍ക്കേ ഉണ്ടായിരുന്നു. അതിന്റെ പുറത്ത് സീരിയല്‍ നടന്മാരെയൊക്കെ സുഹൃത്തുക്കളാക്കുകയും ചെയ്തിരുന്നു. അതിനിടെ പിജി, ബിഎഡ് പഠനമെല്ലാം മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തു. ഏത് ഓഡിഷന്‍ കണ്ടാലും ബയോഡാറ്റ അയച്ചിരുന്നു. അങ്ങനെയാണ് ഭ്രമണം എന്ന സീരിയലില്‍ അവസരം കിട്ടിയത്. ജോയ്‌സിയുടെ ഭ്രമണത്തിലൂടെയാണ് സജിന്റെ തുടക്കം.