ഭര്‍ത്താവില്‍ നിന്നും കൊടിയ പീഡനത്തിനരയായി ജീവന്‍ അവസാനിപ്പേക്കേണ്ടി വന്ന പെണ്‍കുട്ടിയാണ് അതുല്യ. ഷാര്‍ജയിലാണ് അതുല്യ വീട്ടില്‍ തൂങ്ങ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവില്‍ നിന്നുമുള്ള പീഡനം സഹിക്കാന്‍ കഴിയാതെയാണ് അതുല്യ ഒടുവില്‍ ജീവനൊടുക്കിയത്. ഷാര്‍ജയില്‍ തന്നെ വിപഞ്ചികയുടെയും മകള്‍ വൈഭവിയുടെയും മരണത്തിന് തൊട്ട് പിന്നാലെയാണ് അതുല്യയുടെയും മരണവാര്‍ത്ത എത്തുന്നത്. അതിന്റെ ഞെട്ടിലാലാണ് ഇപ്പോഴും പ്രവാസ ലോകം. അതുല്യ മരിച്ചതിന് പിന്നാലെ ഭര്‍ത്താവിനെതിരെ ഗുരുതര ആരേപണവുമായി ബന്ധുക്കളും മാതാപിതാക്കളും രംഗത്ത് എത്തിയിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് സതീഷിനെതിരെ പോലീസ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഷാര്‍ജയിലായിരുന്ന അതുല്യയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് നാട്ടില്‍ എത്തിച്ചത്. റീ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെയാണ് അതുല്യയെ സംസ്‌കരിക്കുന്നത്. അതുല്യയെ വീട്ടിലേക്ക് എത്തിക്കുന്ന കാഴ്ച വളരെ സങ്കടകരമായിരുന്നു.
വൈകിട്ട് നേരം ആയിരുന്നു അതുല്യയുടെ സംസ്‌കാരം നടന്നത്. നേരത്തേ തന്നെ ബന്ധുക്കളും അയല്‍വാസികളും സമാധാനമില്ലാതെ കാത്തിരുന്ന വീടിലേക്ക് അതുല്യയുടെ മരിച്ച ശരീരം കൊണ്ടുവന്നപ്പോള്‍ ശാന്തമായിരുന്ന വീട് പെട്ടെന്ന് കണ്ണീര്‍ കടലായി മാറി. കൊല്ലത്തെ വീട്ടിലേക്ക് മൃതദേഹം എത്തിച്ച സമയത്ത് അയല്‍വാസികള്‍ മുതല്‍ സുഹൃത്തുക്കള്‍ വരെയുള്ളവര്‍ എല്ലാവരും വലിയ ഞെട്ടലിലായിരുന്നു. അതുല്യയെ അവസാനമായി ഒന്ന് കാണാന്‍ അതുല്യഭവനത്തിലേക്ക് എത്തിയത് നിരവധിയാളുകളായിരുന്നു. എപ്പോഴും ചിരിച്ച് കളിച്ച് വര്‍ത്തമാനം പറഞ്ഞിരുന്ന അതുല്യയെ മരിച്ച് കിടക്കുന്നത് കണ്ടപ്പോള്‍ പലരുടെയും കണ്ണുകള്‍ ഈറന്‍ അണിഞ്ഞു. അവളെ കണ്ട് കരായാതിരിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. മാതാപിതാക്കളും, സഹോദരിയും എല്ലാം പൊട്ടിക്കരയുകയായിരുന്നു. അവരെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണം എന്ന അവിടെ കൂടെ നിന്നവര്‍ക്കും അറിയില്ലായിരുന്നു. ഒടുവില്‍ അമ്മയ്ക്ക് അന്ത്യചുംബനം നല്‍കി മകള്‍ ആരാധിക ചിതയ്ക്ക് തിരികൊളുത്തി. ഇതോടെ അവള്‍ വേദന ഇല്ലാത്ത മറ്റൊരു ലോകത്തേക്ക് അവള്‍ മടങ്ങുകയാണ്.
അതേസമയം, അതുല്യയുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നായിരുന്നു ഷാര്‍ജയിലെ ഫൊറന്‍സിക് പരിശോധനാ ഫലം. അതുല്യ തൂങ്ങി മരിച്ചെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ മരണത്തില്‍ അതുല്യയുടെ കുടുംബം ദുരൂഹത ആരോപിക്കുന്ന സാഹചര്യത്തിലാണ് നാട്ടില്‍ റീ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്. അന്വേഷണത്തില്‍ ഇത് നിര്‍ണായകമാകുമെന്നാണ് പ്രതീക്ഷ. അതുല്യയുടെ ഭര്‍ത്താവ് സതീഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് കരുനാഗപ്പള്ളി എ എസ് പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്. സതീഷിന്റെ ശാരീരിക - മാനസിക പീഡനമാണ് മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ പരാതി. സതീഷ് ഭാര്യയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ അടക്കം പുറത്തു വന്നിരുന്നു.
അതുല്യയുടെ ഭര്‍ത്താവ് സതീഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി കഴിഞ്ഞ ദിവസം ബന്ധു രംഗത്തെത്തിയിരുന്നു. അതുല്യ മറ്റുള്ളവരുമായി സംസാരിക്കുന്നതും സഹകരിക്കുന്നതും ഭര്‍ത്താവ് സതീഷ് വിലക്കിയിരുന്നുവെന്നാണ് അതുല്യയുടെ ബന്ധു ജിഷ രജിത്ത് വെളിപ്പെടുത്തിയത്. അതുല്യ ആണിനോടും പെണ്ണിനോടും സംസാരിക്കുന്നത് സതീഷിന് സംശയമാണ്. സ്ത്രീകളെ അടിമയെപ്പോലെയാണ് അയാള്‍ കാണുന്നതെന്ന് ജിഷ പറഞ്ഞു. മകളെ വളര്‍ത്താന്‍ വേണ്ടിയാണ് അതുല്യ എല്ലാം സഹിച്ചതെന്നും സന്തോഷമായി ജീവിക്കാന്‍ അതുല്യ എല്ലാവരുടെയും മുന്നില്‍ അഭിനയിക്കുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതുല്യ ആത്മഹത്യ ചെയ്യില്ലെന്നും ജിഷ ഉറപ്പിച്ചു പറഞ്ഞു. അതുല്യയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നതായും പുറത്തുവന്ന വീഡിയോയില്‍ അതുല്യ ഉച്ചത്തില്‍ നിലവിളിക്കുന്നതും ഭര്‍ത്താവ് സൈക്കോയെപ്പോലെ പെരുമാറുന്നതും കാണാമല്ലോയെന്നും ബന്ധു ജിഷ ചൂണ്ടിക്കാട്ടിയിരുന്നു.