മേശയ്ക്ക് ചുറ്റും ഓടിച്ചിട്ട് പിടിച്ചു.. മര്‍ദ്ദിച്ചു; ക്വട്ടേഷന്‍ കൊടുത്ത് കൊല്ലിക്കുമെന്ന് ഭീഷണി; ജീവിക്കാന്‍ വിടില്ലെന്ന് പറഞ്ഞ് എന്നും മര്‍ദ്ദനം; സതീഷില്‍ നിന്ന് അതുല്യ നേരിട്ടത്് ക്രൂര പീഡനം; ദൃശ്യങ്ങള്‍ പുറത്ത്

Malayalilife
മേശയ്ക്ക് ചുറ്റും ഓടിച്ചിട്ട് പിടിച്ചു.. മര്‍ദ്ദിച്ചു; ക്വട്ടേഷന്‍ കൊടുത്ത് കൊല്ലിക്കുമെന്ന് ഭീഷണി; ജീവിക്കാന്‍ വിടില്ലെന്ന് പറഞ്ഞ് എന്നും മര്‍ദ്ദനം; സതീഷില്‍ നിന്ന് അതുല്യ നേരിട്ടത്് ക്രൂര പീഡനം; ദൃശ്യങ്ങള്‍ പുറത്ത്

ഷാര്‍ജയിലെ മലയാളികളെയും കേരളക്കരയെയും ഒന്നാകെ ഞെട്ടിച്ച ആത്മഹത്യകളില്‍ ഒന്നായിരുന്നു ഷാര്‍ജയില്‍ അതുല്യ എന്ന പെണ്‍കുട്ടി തൂങ്ങി മരിച്ചത്. ഭര്‍ത്താവിന്റെ പീഡനം മൂലമാണ് അതുല്യ തൂങ്ങി മരിച്ചത്. അതുല്യയുടെ മാതാപിതാക്കളും സഹോദരിയും ബന്ധുക്കളും എല്ലാം ഭര്‍ത്താവായ സതീഷാണ് അതുല്യയുടെ മരണത്തിന് കാരണമെന്ന് പറഞ്ഞിരുന്നു. ഇയാള്‍ വീട്ടില്‍ പൂട്ടിയിട്ടിട്ടാണ് ജോലിക്ക് പോയിരുന്നതെന്നും മദ്യപിച്ച് വല്ലാതെ ഉപദ്രവിക്കുവായിരുന്നു വെന്നും ബന്ധുക്കള്‍ അടക്കം പറഞ്ഞിരുന്നു. എന്നാല്‍ ഇതൊക്കെ വെറും ആരോപണങ്ങള്‍ മാത്രമാണെന്നും താന്‍ കാരണമല്ല അതുല്യ മരിച്ചതെന്നും പറഞ്ഞ് സതീഷും രംഗത്ത് എത്തിയിരുന്നു. അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് സതീഷിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് പോലീസ് ജാമ്യത്തില്‍ വിട്ട് അയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ സതീഷ് അതുല്യയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. അതില്‍ വളരെ ക്രൂരമായി അതുല്യയോട് പെരുമാറുകയും മോശമായ രീതിയില്‍ സംസാരിക്കുന്നുമുണ്ട്.

പത്ത് വര്‍ഷത്തിലേറെയായി അതുല്യയ്ക്ക് സതീഷിന്റെ പീഡനം സഹിക്കേണ്ടി വന്നു. ദിവസവും മാനസികമായും ശരീരികമായും സതീഷ് അതുല്യയെ വേദനിപ്പിച്ചിരുന്നു. മോശം വാക്കുകള്‍ പറയും, അവളെ ചെറുതാക്കി കാണും, എല്ലായ്‌പ്പോഴും ഭയത്തിലാക്കും. ചിലപ്പോള്‍ അടിക്കുകയും തള്ളുകയും ചെയ്തു. ഒരു ദിവസം, സതീഷ് അവളെ അധിക്ഷേപിക്കുന്നതും മര്‍ദ്ദിക്കുന്നതും തെളിവായി സൂക്ഷിക്കാന്‍ അതുല്യ ശ്രമിക്കുമ്പോള്‍, സതീഷ് അവളെ വീണ്ടും അടിക്കുകയും ചെയ്തു. അടികൊള്ളാതിരിക്കാന്‍ അയാളില്‍ നിന്ന് രക്ഷപ്പെട്ട് മേശയ്ക്ക് ചുറ്റും ഓടുന്ന അതുല്യയെ സതീഷ് ഓടിച്ചിട്ട് പിടിക്കുകയും പിന്നീട് ക്രൂരമായി അടിക്കുകയും ചെയ്തു. മര്‍ദ്ദനത്തില്‍ വേദനിച്ച് അതുല്യ കരഞ്ഞു. മിഖ്യ ദിവസങ്ങളിലും ഈ ക്രൂരതകള്‍ ആവര്‍ത്തിച്ചിരുന്നു. ആരോടും ഒന്നും പറയാന്‍ സാധിക്കാതെ മുറി അടച്ചിട്ടിരുന്ന് കരഞ്ഞ് തീര്‍ത്തിരുന്നു അതുല്യ. ഇങ്ങനെ എല്ലാ ദിവസവും വേദനയോടെയും ഭയത്തോടെയുമാണ് അതുല്യ സതീഷിനൊപ്പം കഴിഞ്ഞിരുന്നത്. 

സതീഷ് അതുല്യയെ ഭീഷണിപ്പെടുത്തി പറഞ്ഞിരുന്നു. അതുല്യയെ എവിടേക്കും പോകാന്‍ വിടില്ല. പിടികൂടി കുത്തികൊന്ന് ജയിലില്‍ പോകേണ്ടി വന്നാലും പോകും. ഇവിടെ നിന്ന് അതുല്യയെ എങ്ങോട്ടും വിടില്ല. സതീഷ് ഇല്ലാതെ അതുല്യയെ ജീവിക്കാന്‍ അനുവദിക്കില്ലെന്നു ഒക്കെ പറയുന്നുണ്ട്. അതുല്യയെ ജീവിക്കാന്‍ അനുവദിക്കാതിരിക്കാനാണ് സതീഷിന്റെ തീരുമാനം എന്നും ആവശ്യമെങ്കില്‍ ക്വട്ടേഷന്‍ കൊടുത്ത് ആളെ കൊണ്ടുവന്ന് അതുല്യയെ കൊലപ്പെടുത്തുവെന്നും സതീഷ് അതുല്യയെ ഭയപ്പെടുത്തുന്നുണ്ട്. ക്വട്ടേഷന്‍ കൊടുത്ത് കൊല്ലാന്‍ ഇവിടെ വലിയ ചിലവ് ഒന്നും ആകില്ലെന്നും, തന്റെ ഒരു മാസത്തെ ശമ്പളം പോലും മതിയാകും എന്ന് സതീഷ് അതുല്യയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇങ്ങനെ പറഞ്ഞുകൊണ്ടാണ് അതുല്യയെ സതീഷ് മര്‍ദ്ദിച്ചിരുന്നത്. ഇതെല്ലാം സഹിച്ച് നില്‍ക്കാന്‍ സാധിക്കാതെ ഇരുന്നപ്പോഴാണ് അതുല്യ ആത്മഹത്യ ചെയ്യുന്നത്. എന്നാല്‍ സതീഷ് പറഞ്ഞതുപോലെ അതുല്യയെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയതാണോ എന്ന് സംശയിക്കുകയാണ് ഇപ്പോള്‍ മാതാപിതാക്കള്‍. 

ജൂലൈ 19 ന് ഷാര്‍ജ റോളയിലായിരുന്നു അതുല്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അതുല്യയെ ഭര്‍ത്താവ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. കുടുംബം ക്രൈംബ്രാഞ്ചിന് കൈമാറിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പത്ത് വര്‍ഷം ക്രൂരപീഡനം സഹിച്ചെന്ന് അതുല്യ വീഡിയോയില്‍ പറയുന്നുണ്ട്. ഭര്‍ത്താവിന് ഒപ്പം ഏറെ നാളായി ഷാര്‍ജയിലായിരുന്നു അതുല്യ. ജോലി കിട്ടിയിട്ടും സതീഷ് ഇവരെ വിടാന്‍ സമ്മതിച്ചിരുന്നില്ല. ഭര്‍ത്താവിന്റെ പീഡനം മൂലം സഹിച്ച് കഴിയുകയായിരുന്നു. മരിക്കുന്നതിന് തൊട്ട് മുന്‍പാണ് അതുല്യക്ക് അവിടെ ഒരു മാളില്‍ ജോലി ലഭിക്കുന്നത്.  ഈ ജോലിക്ക് വേണ്ടി പോകാന്‍ ഇരിക്കുന്നതിന് മുന്‍പാണ് അതുല്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലിയില്‍ പ്രവേശിക്കാനായി അവള്‍ നാളുകളായി ഒരുങ്ങിക്കൊണ്ടിരുന്നതായിരുന്നു. പുതിയ വസ്ത്രങ്ങള്‍ വാങ്ങിയതും, പുതിയ ജീവിതം ആരംഭിക്കാനുള്ള പ്രതീക്ഷയും ഒക്കെ അതുല്യയെ ഉറ്റുനോക്കി നിന്നിരുന്നപ്പോഴാണ് ദുഃഖകരമായ ഈ സംഭവം നടക്കുന്നത്. പിറന്നാള്‍ ദിനത്തിലാണ് അതുല്യ മരിക്കുന്നത്. 

athulya suicide sharja husband satheesh domestic violence

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES