Latest News

ഒ എന്ന ലെറ്ററില്‍ തുടങ്ങുന്ന ശക്തമായ വാക്ക് ഒറിജിനല്‍; വരൂ നമുക്ക് ഒറിജിനാലിറ്റി ആഘോഷിക്കാം; ഒറിജിനല്‍ ആള്‍ക്കാരാണ് വിപ്ലവം സൃഷ്ടിക്കുന്നത്; ബിഗ് ബോസ് സീസണ്‍ 5 വിന്റെ പ്രമോ വീഡിയോയുമായി മോഹന്‍ലാല്‍

Malayalilife
topbanner
ഒ എന്ന ലെറ്ററില്‍ തുടങ്ങുന്ന ശക്തമായ വാക്ക് ഒറിജിനല്‍; വരൂ നമുക്ക് ഒറിജിനാലിറ്റി ആഘോഷിക്കാം; ഒറിജിനല്‍ ആള്‍ക്കാരാണ് വിപ്ലവം സൃഷ്ടിക്കുന്നത്; ബിഗ് ബോസ് സീസണ്‍ 5 വിന്റെ പ്രമോ വീഡിയോയുമായി മോഹന്‍ലാല്‍

ബിഗ് ബോസ് അഞ്ചാം സീസണിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ചാനല്‍ പുറത്തുവിടുന്ന ഓരോ പ്രോമോയും അത്യന്തം ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നതും. ഏറെ സസ്‌പെന്‌സുകള് ഒളിപ്പിച്ചു വച്ചുകൊണ്ടാണ് ഓരോ വീഡിയോയും ചാനല്‍ പുറത്തുവിടുന്നത്.മോഹന്‍ലാല്‍ തന്നെയാണ് ഇത്തവണയും അവതാരകനായെത്തുന്നത്. ഷോയുമായി ബന്ധപ്പെട്ടുള്ള ഒരു വീഡിയോ അദ്ദേഹം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.

ഇത്തവണ ബിഗ് ബോസില്‍ ഒറിജിനല്‍ മത്സരാര്‍ത്ഥികള്‍ ആയിരിക്കും ഏറ്റുമുട്ടുകയെന്ന സൂചനയാണ് അവതാരകനായ മോഹന്‍ലാല്‍ സൂചന നല്‍കിയത്. ഇപ്പോഴിതാ മത്സരാര്‍ത്ഥികളെ കുറിച്ചുള്ള കൂടതല്‍ സൂചനകള്‍ ഉള്‍പ്പെടുത്തി മറ്റൊരു പ്രമോ കൂടി എത്തിയിരിക്കുകയാണ്. 'ഒറിജിനല്‍' എന്ന വാക്ക് ആവര്‍ത്തിച്ച് കൊണ്ടാണ് മത്സരാര്‍ത്ഥികളെ കുറിച്ച് മോഹന്‍ലാല്‍ വ്യക്തമാക്കുന്നത്.

'ഒറിജിനല്‍ ആള്‍ക്കാരാണ് വിപ്ലവം സൃഷ്ടിക്കുന്നത്, ലോകത്തെ മാറ്റിമറിക്കുന്നത്,ഒറിജിനല്‍ ആള്‍ക്കാരെ നാല് ചുവരുകള്‍ക്കുള്ളില്‍ തളച്ചിടാനാകില്ല', 'ഒറിജിനല്‍ ടാലന്റ് അണ്‍സ്റ്റോപ്പബിളാണ്' എന്നൊക്കെ വീഡിയോയില്‍ മോഹന്‍ലാല്‍ പറയുന്നുണ്ട്.അതേസമയം, ആരൊക്കെയാണ് ഇത്തവണ ബിഗ്‌ബോസിലേക്ക് എത്തുന്നതെന്ന ആകാംക്ഷയിലാണ് ജനങ്ങള്‍. എന്നാല്‍ ഇത് അണിയറപ്രവത്തകര്‍ പുറത്തുവിട്ടിട്ടില്ല.

യുനീക്കായ, വ്യത്യസ്തമായ,ഒറിജിനലായ മത്സരാര്‍ത്ഥികള്‍ നൂറ് ദിവസം വിജയത്തിനായി പോരാടും. ബിഗ് ബോസ് സീസണ്‍ 5. ബാറ്റില്‍ ഓഫ് ഒറിജിനല്‍, തീ പാറും', ഇങ്ങനെയാണ് പ്രമോയില്‍ അവതാരകനായ മോഹന്‍ലാല്‍ പറയുന്നത്. ഒറിജിനല്‍ എന്ന വാക്ക് മോഹന്‍ലാല്‍ ആവര്‍ത്തിച്ച് പറഞ്ഞതോടെ എന്താണ് അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേക്കുന്നതെന്നാണ് ആരാധകരുടെ ചോദ്യം. എന്തായാലും പുതിയ പ്രമോ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. വലിയ ചര്‍ച്ചകളും കമന്റുകളുമാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.

 

big boss season 5 promo

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES