ബിഗ് ബോസ് മലയാളം സീസണ്‍ 7 മത്സരം പുരോമിക്കുകയാണ്. ഹൗസില്‍ നിന്നും ഏറ്റവും ഒടുവിലായി പുറത്തായത് അവതാരക മസ്താനിയാണ്. വൈല്‍ഡ് കാര്‍ഡായി ഹൗസിലേക്കെത്തിയ താരം വളരെ വേഗം തന്നെ പുറത്തുപോയി. പുറത്താകലിന് പിന്നാലെ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ അടക്കം താരം ചര്‍ച്ചയാവുകയാണ്.
മോഡലും അഭിനേത്രിയുമാണെങ്കിലും ആളുകള്‍ക്ക് മസ്താനിയെ കൂടുതല്‍ പരിചയം 'വൈറല്‍' അഭിമുഖങ്ങളിലെ ഇന്റര്‍വ്യൂവര്‍ എന്ന നിലയിലാണ്. വെറൈറ്റി മീഡിയയിലെ സെലിബ്രിറ്റി ഇന്റര്‍വ്യൂവറായ മസ്താനി ഇതിനോടകം നിരവധി പ്രമുഖരുമായി ഇന്റര്‍വ്യൂ നടത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുള്ള ഇന്റര്‍വ്യൂവര്‍മാരില്‍ ഒരാളായ മസ്താനിയുമായി ബന്ധപ്പെട്ട് ചിലപ്പോഴൊക്കെ ചില വിവാദങ്ങളും ഉയര്‍ന്നുവരാറുണ്ട്. ഇന്റര്‍വ്യൂകളില്‍ വളരെ ക്യൂട്ട് ആയി ചോദ്യങ്ങള്‍ ചോദിക്കുന്ന, അതിഥികളെ കംഫര്‍ട്ടബിള്‍ ആക്കി വയ്ക്കാന്‍ ശ്രമിക്കുന്ന മസ്താനി വളരെ ബോള്‍ഡ് ആയി സംസാരിക്കാന്‍ കൂടി അറിയുന്ന ആളാണ്.
അന്‍വറ സുല്‍ത്താന എന്നാണ് മസ്താനിയുടെ ശരിയായ പേര്. ഇന്റര്‍വ്യൂവര്‍ എന്നതിനൊപ്പം സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ കൂടിയാണ് മസ്താനി. ഇന്‍സ്റ്റഗ്രാമില്‍ നാല് ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. ഏറെ പ്രതീക്ഷകളോടെ ബിഗ് ബോസിലെത്തിയ മസ്താനിക്ക് രണ്ടാഴ്ച നില്‍ക്കാന്‍ മാത്രമെ കഴിഞ്ഞുള്ളു. കേറിയ ആദ്യ ദിവസം മുതല്‍ ഹൗസിലെ റൂളുകള്‍ തെറ്റിക്കുകയും യുക്തിക്ക് നിരക്കാത്ത തരത്തിലുള്ള ഗെയിമുകള്‍ കളിക്കാന്‍ ശ്രമിക്കുകയും ചെയ്ത മത്സരാര്‍ത്ഥിയുമാണ് മസ്താനി.അനുവുമായി ചേര്‍ന്ന് ജിസേല്‍-ആര്യന്‍ വിഷയത്തില്‍ ഇടപെട്ടതും ലെസ്ബിയന്‍ കപ്പിളായ നൂറയ്ക്കും ആദിലയ്ക്കും എതിരെയും അവരുടെ കമ്യൂണിറ്റിക്ക് എതിരെയും സംസാരിച്ചതാണ് മസ്താനിക്ക് തിരിച്ചടിയായത്. ഈ സീസണില്‍ പ്രേക്ഷകുടെ ഹേറ്റ് ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങിയ മത്സരാര്‍ത്ഥി കൂടിയാണ്.
വിവാദത്തില്‍ ആയതോടെ മസ്താനിയുടെ കഴിഞ്ഞ കാല ജീവിതവും പഴയ കാല ഫോട്ടോയുമൊക്കെ സോഷ്യല്‍മീഡിയ ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മസ്താനിയുടെ മുന്‍കാല ജീവിതത്തെ കുറിച്ചുള്ള ഒരു സ്ത്രീയുടെ വോയ്‌സ് മെസേജും വെറലായി കഴി്ഞ്ഞു. മുക്കുപണ്ടം പണയം വെച്ച് നാടുവിട്ടവരാണ് മസ്താനിയും കുടുംബവുമെന്നും ബാപ്പ അസുഖം ബാധിച്ച് മരിച്ചപ്പോഴും തിരിഞ്ഞ് നോക്കാതെ സിനിമയ്ക്ക് പോയിയെന്നും പുറത്ത് വന്ന വോയ്‌സില്‍ പറയുന്നു.
മസ്താനി കൊച്ചിക്കാരിയാണ്. അവളുടെ ഉമ്മ കൊച്ചിയില്‍ ഏതോ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വെച്ച് മുങ്ങി കളഞ്ഞു. ഏഴ് വര്‍ഷം മുമ്പ് നടന്ന സംഭവമാണ്. അതിനുശേഷമാണ് കൊടുങ്ങല്ലൂരേക്ക് ഇവര്‍ താമസം മാറിയത്. മുക്കുപണ്ടം പണയം വെച്ച് പോയപ്പോള്‍ ആള്‍ക്കാര്‍
അന്വേഷിച്ചു.
പക്ഷെ ഐഡി പ്രൂഫ് മാത്രമെ സബ്മിറ്റ് ചെയ്തിരുന്നുള്ളു. ഒരു ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണമാണ് പണയം വെച്ചത്. അഞ്ച് പവന്‍ എന്ന് പറഞ്ഞാണ് പണയം വെച്ചത്. അന്ന് അഞ്ച് പവനുള്ള പണവും ഇവര്‍ കൈപറ്റി. ഇത് പണയത്തിന് എടുത്തയാള്‍ ജോലി പോയതിന്റെ പേരില്‍ അടുത്തിടെ ആത്മഹത്യ ചെയ്തു. ചെറുപ്പം മുതല്‍ മസ്താനിയുടെ വായില്‍ നിന്നും തെറി മാത്രമെ വരൂ. കൊച്ചിയിലേക്ക് വരാന്‍ ഇവര്‍ക്ക് പറ്റില്ല. പലര്‍ക്കും പണം തിരികെ കൊടുക്കാനുണ്ടെന്നും വോയ്‌സില്‍ പറയുന്നു.
അതുപോലെ ബാപ്പ മരിച്ച അടുത്ത ദിവസം തന്നെ സിനിമയ്ക്ക് പോയി എന്നും ബാപ്പയെ മസ്താനിയും കുടുംബവും നോക്കിയിട്ടില്ലെന്നും മരിക്കുമ്പോള്‍ അദ്ദേഹത്തിന് എച്ച്‌ഐവിയായിരുന്നുവെന്നും വോയ്‌സിനൊപ്പം പ്രചരിക്കുന്ന സ്‌ക്രീന്‍ഷോട്ടിലുണ്ട്. ബാപ്പ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഐസുലേഷനില്‍ കിടന്നിരുന്നു എന്നും പറയപ്പെടുന്നു.
പണം വന്നപ്പോള്‍ പേരും ലൈഫ് സ്‌റ്റൈലും മാറ്റി അന്‍വറ സുല്‍ത്താന മസ്താനിയായതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മസ്താനി എന്നത് തന്റെ യഥാര്‍ത്ഥ പേരല്ലെന്നത് മസ്താനി ബിഗ് ബോസ് ഹൗസില്‍ വെച്ച് തന്നെ തുറന്ന് പറഞ്ഞിരുന്നു. താനാണ് വീട്ടിലെ ഏക വരുമാനമാര്‍?ഗമെന്നും കുടുംബം മുന്നോട്ട് കൊണ്ടുപോകുന്നത് താനാണെന്നും ബി?ഗ് ബോസ് ഷോയില്‍ വെച്ച് മസ്താനി തുറന്ന് പറഞ്ഞിരുന്നു.
2014ല്‍ പകര്‍ത്തിയ മസ്താനിയുടെ പഴയ ഫോട്ടോ വൈറലായതോടെ നിറത്തിലും രൂപത്തിലും ഉണ്ടായ മാറ്റവും ചര്‍ച്ചയാകുന്നുണ്ട്. ഇതിനിടെ ബിഗ് ബോസില്‍ നിന്നും പുറത്തായ മസ്താനി പ്രതികരിച്ചത് ഇങ്ങനെയാണ്
അതെ ഞാന്‍ ബിഗ് ബോസില്‍ നിന്നും പുറത്തായി. എല്ലാ എപ്പിസോഡുകളും കാണും, എന്നിട്ട് എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കും. എന്റെ ഹേറ്റേഴ്‌സിന് നന്ദി പറയണം. എന്റെ പ്രശസ്തിയ്ക്കായി അവര്‍ എന്നേക്കാള്‍ നന്നായി അധ്വാനിക്കുന്നുണ്ട്. ഫ്രീ പ്രൊമോഷന് നന്ദി ഹേറ്റേഴ്‌സ്. എന്ത് രസാ അവറ്റകളുടെ കരച്ചില്‍ കേള്‍ക്കാന്‍ എന്നാണ് താരം പങ്ക് വച്ചത്.