അമ്പിളി ദേവിയുടെ രണ്ടാം കല്യാണം കേക്ക് മുറിച്ച് ആഘോഷിച്ച് ആദ്യ ഭര്‍ത്താവ്; ലോവലിന്റെ സെറ്റിലെ ആഘോഷവീഡിയോ വൈറല്‍; മധുരപ്രതികാരമെന്ന് സഹപ്രവര്‍ത്തകര്‍

കൃഷ്ണ വിജയ്
topbanner
അമ്പിളി ദേവിയുടെ രണ്ടാം കല്യാണം കേക്ക് മുറിച്ച് ആഘോഷിച്ച് ആദ്യ ഭര്‍ത്താവ്; ലോവലിന്റെ സെറ്റിലെ ആഘോഷവീഡിയോ വൈറല്‍; മധുരപ്രതികാരമെന്ന് സഹപ്രവര്‍ത്തകര്‍

ടന്‍ ആദിത്യന്‍ ജയന്‍ നടി അമ്പിളി ദേവിയുടെ വിവാഹം നടന്നതാണ് ഇപ്പോള്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്. സീരിയലുകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ചിരപരിചിതരാണ് രണ്ടുപേരും. ഇന്നു രാവിലെ ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങിലാണ് രണ്ടുപേരും വിവാഹിതരായത്. ഇരുവരുടെയും പുനര്‍ വിവാഹമാണിത്. കാമറാമന്‍ ലോവലാണ് അമ്പിളിദേവിയുടെ ആദ്യ ഭര്‍ത്താവ്. ആദിത്യന്റെ നാലാം വിവാഹമാണിത്. അതേസമയം ആദ്യ ഭാര്യയുടെ വിവാഹം അറിഞ്ഞ ലോവല്‍ തന്റെ സീരിയല്‍ സെറ്റില്‍ കേക്ക് മുറിച്ച് ആഘോഷിച്ചതിന്റെ വീഡിയോ പുറത്തുവന്നു.

സീരിയല്‍ നടന്‍  ആദിത്യനും നടി അമ്പിളി ദേവിയും ഇന്ന് രാവിലെയാണ് കൊല്ലം കൊറ്റന്‍കുളങ്ങര ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായത്. ആദിത്യന്റെ നാലാമത്തെ വിവാഹം ആണിത്. മൂന്നാമത്തെ വിവാഹത്തില്‍ മൂന്നു വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. ക്യാമറാമാന്‍ ലോവലുമായുള്ള ബന്ധത്തില്‍ അമ്പിളി ദേവിക്ക് ഏഴു വയസ്സുള്ള ഒരു മകനുണ്ട്. ഇപ്പോള്‍, ഫ്‌ലവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന 'സീത' സീരിയലില്‍ ആദിത്യനും അമ്പിളി ദേവിയും ഭാര്യാഭര്‍ത്താക്കന്‍മാരായി അഭിനയിക്കുണ്ട്. എന്തായാലും, സീരിയലില്‍ കാണുന്നതിനേക്കാളും വലിയ ട്വിസ്റ്റും കല്യാണ വാര്‍ത്തയും കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകരും സീരിയല്‍ ലോകവും. അതേസമയം തന്റെ പുതിയ സീരിയലിന്റെ ലൊക്കേഷനിലാണ് ലോവലിന്റെ വക ആഘോഷങ്ങള്‍ നടന്നത്. സീ ടി.വിയില്‍ സംപ്രേഷണം ചെയ്യുന്ന ' അടുത്ത ബെല്ലോടു കൂടി ' എന്ന സീരിയലിന്റെ സെറ്റിലായിരുന്നു ലോവലിന്റെ കേക്ക് മുറിച്ചുള്ള മധുര പ്രതികാരം. സെറ്റിലെ മുഴുവന്‍ സഹപ്രവര്‍ത്തകരും മാനസിക പിന്തുണയുമായി ലോവലിന് ഒപ്പം ഉണ്ടായിരുന്നു. സെറ്റിലെ സീരിയല്‍ താരങ്ങളെ എല്ലാം സാക്ഷിയാക്കിയായിരുന്നു ലോവലിന്റെ ആഘോഷം. 

2009ലാണ് കാമറാമാന്‍ ലോവലിനെ അമ്പിളിദേവി വിവാഹം കഴിച്ചത്. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹം എന്നാല്‍ പാതിയില്‍ അവസാനിക്കുകയായിരുന്നു. ആദിത്യന്റെ നാലാമത്തെ വിവാഹമാണിത്. നേരത്തെ ഒരു വിവാഹ തട്ടിപ്പ് കേസില്‍ ആദിത്യനെ പൊലീസ് അറസ്റ്റ് ചെയ്തതിട്ടുണ്ട്. ക്യാമറാമാന്‍ ലോവലുമായുള്ള ബന്ധത്തില്‍ അമ്പിളി ദേവിക്ക് ഏഴു വയസ്സുള്ള ഒരു മകനുണ്ട്.  ആദിത്യന്‍ അനശ്വര നടന്‍ ജയന്റെ അനുജന്റെ മകന്‍ ആണ്. രാവിലെ നടന്ന കല്യാണ ചടങ്ങില്‍അമ്പിളി ദേവിയുടെ ബന്ധുക്കളും മകനും  പങ്കെടുത്തു. മഹേശ്വരി അമ്മയുടെയും ബാലചന്ദ്രന്‍ പിള്ളയുടെയും മകളാണ് അമ്പിളി.

Ambili Devis first husband celebrates her marriage by cutting cake

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES