Latest News

ജസ്സ മാടശ്ശേരിയും ദയ അച്ചുവും ബിഗ് ബോസില്‍ എത്തിയതോടെ കളികള്‍ വേറെ ലവല്‍ ! ജസ്ല മാടശ്ശേരിയാണ് ഷോയുടെ ശ്രദ്ധാകേന്ദ്രം

Malayalilife
  ജസ്സ മാടശ്ശേരിയും ദയ അച്ചുവും  ബിഗ് ബോസില്‍ എത്തിയതോടെ കളികള്‍ വേറെ  ലവല്‍ ! ജസ്ല മാടശ്ശേരിയാണ് ഷോയുടെ ശ്രദ്ധാകേന്ദ്രം

ബിഗ് ബോസ് റിയാലിറ്റി ഷോയിലേക്ക് ജസ്സ മാടശ്ശേരിയും ദയ അച്ചുവും എത്തിയതോടെ കളികളെല്ലാം മാറിയിരിക്കയാണ്. ഹൗസില്‍ എത്തി രണ്ട് ദിവസം മാത്രം പിന്നിടുമ്പോള്‍ ജസ്ല മാടശ്ശേരിയാണ് ഷോയുടെ ശ്രദ്ധാകേന്ദ്രം. ജസ്ലയുടെ നിലപാടുകള്‍ക്കും ബുദ്ധിപൂര്‍വ്വമായ ഇടപെടലുകള്‍ക്കും മുന്നില്‍ മറ്റ് മത്സരാര്‍ത്ഥികള്‍ നിഷ്പ്രഭരായി മാറുന്ന അവസ്ഥയാണ് കാണുന്നത്. ഷോയെ മുന്നോട്ടു നയിക്കുന്ന പ്രധാനി രജത് കുമാറായിരുന്നു. എന്നാല്‍ ജെസ്ല എത്തിയതോടെ രജിത്ത്കുമാര്‍ പോലും ഒന്ന് അറയ്ക്കുന്ന കാഴ്ചയാണ് കാണുന്നത്.

ജസ്ലയുടെയും ദയ അച്ചുവിന്റെയും രണ്ട് പേരുടെയും വരവ് വലിയ മാറ്റമാണ് ബിഗ് ബോസില്‍ ഉണ്ടാക്കിയിരിക്കുന്നത്. ജസ്ല ഏറ്റവും കൂടുതല്‍ ലക്ഷ്യം വെച്ചത് ഡോ.രജിത്ത് കുമാറിനെയായിരുന്നു. പലവിധ കാര്യങ്ങളുടെ പേരിലും ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളായിരുന്നു വീട്ടില്‍ ഉണ്ടായത്. ആണും പെണ്ണും തമ്മിലുള്ള വ്യത്യാസങ്ങള്‍ പറഞ്ഞ് ഇരുവരും തമ്മില്‍ വലിയ പ്രശ്‌നങ്ങളായിരുന്നു ഉണ്ടായത്. ആദ്യം ഉടക്കായിരുന്നെങ്കിലും പിന്നീട് സൗഹൃദത്തിലേക്കുമാണ് രജത്തും ജസ്ലയും പോകുന്നത്. ഒരു വശത്ത് അടി കൂടമ്പോള്‍ തന്നെ തൊട്ട് അടുത്ത ദിവസം ഇരുവരും ചങ്ങാതിമാരായ കാഴ്ചയാണ് കാണുന്നത്. നീയൊരു അറേബ്യന്‍ സുന്ദരിയാണെന്ന് പറഞ്ഞ് കൊണ്ട് ജസ്ലയെ കൊണ്ട് തട്ടമിടിപ്പിക്കുകയാണ് രജിത്ത്. പടച്ചോനെ തള്ളി തള്ളി മറിക്കുകയാണല്ലോ എന്ന് ജസ്ല കൗണ്ടര്‍ അടിച്ചിരുന്നു.

ഇതിനിടെ സിമിങ് പൂളിലേക്ക് ചാടിക്കോ എന്ന് പറയുന്ന രജിത്തിനോട് ഞാന്‍ ചാടുകയാണെങ്കില്‍ നിങ്ങളെയും കൊണ്ടേ ചാടൂ എന്ന് ജസ്ല പറയുന്നു. പിന്നാലെ രജിത്ത് ഓടി. അദ്ദേഹത്തെ പിടിക്കാന്‍ ജസ്ല പിന്നാലെയും ഓടി. രാത്രി ഇരുവരും അടുത്തിരുന്ന് സംസാരിക്കവേ എന്നാ എന്നോട് ഐ ലവ് യൂ പറ എന്ന് പറഞ്ഞ് കൊണ്ട് രജിത്തിനെ ഇക്കിളി ഇടുകയും കെട്ടിപിടിച്ച് സന്തോഷത്തോടെ ഇരിക്കുന്ന ജസ്ലയെയുമാണ് കാണാന്‍ കഴിയുക.

രാവിലെ തന്നെ രജിത്തിന്റെ സംസാരവിഷയം ജസ്ല ആയിരുന്നു. ഫുക്രുവിനോടായിരുന്നു അഭിപ്രായപ്രകടനം. ജീന്‍സ് ഇട്ടാല്‍ ഗര്‍ഭപാത്രം താഴെപോകും എന്ന രജിത്തിന്റെ വീടിന് പുറത്തെ അഭിപ്രായപ്രകടനം ജസ്ല വീട്ടില്‍ എത്തിച്ചകാര്യം ഫുക്രു രജിത്തിനോട് അവതരിപ്പിച്ചു. ജീന്‍സ് ടൈറ്റ് അല്ലേ ഗര്‍ഭപാത്രം താഴെ പോകില്ലല്ലോ എന്ന് മറുപടി കൊടുക്കണ്ടേ എന്നായിരുന്നു രജിത്തിന്റെ മറുചോദ്യം. നിലപാടുകള്‍ മാറിച്ചവിട്ടുന്നതിന്റെ ആദ്യ സൂചനയായിരുന്നു ഇത്. എന്തായാലും ഇത്തരം വിഷയങ്ങളില്‍ ഫുക്രുവിന്റെ പിന്തുണ ഉറപ്പിച്ചാണ് രജിത് സംസാരം അവസാനിപ്പിച്ചത്.

മോണിങ് ടാസ്‌ക് വീണ്ടും സജീവമായ കാഴ്ചയും ഇന്നുണ്ടായിരുന്നു. ജസ്ല ആണ് ക്ലാസ് നയിച്ചത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടാല്‍ എങ്ങനെ വൈറല്‍ ആക്കാം എന്നതായിരുന്നു വിഷയം. ജസ്ലയുടെ നിലപാടുകളെയും മുന്‍പ് പ്രതികരിച്ചിട്ടുള്ള വിഷയങ്ങളെയും പുറത്തെടുത്താണ് മത്സരാര്‍ത്ഥികള്‍ ഈ വിഷയത്തില്‍ ജസ്ലയില്‍ നിന്ന് അറിവുകള്‍ ശേഖരിച്ചത്. ജസ്ലയുടെ പുരോഗമന ചിന്താഗതികളെ അത്രകണ്ട് അംഗീകരിക്കാന്‍ കഴിയില്ലെന്ന തരത്തിലായിരുന്നു വീണയുടെയും കൂട്ടരുടെയും ടാസ്‌കിലെ പ്രകടനം. എന്നാല്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തുറന്നുപറയാന്‍ സാന്‍ഡ്രയടക്കമുള്ളവര്‍ ഒരുക്കമായിരുന്നു.

ജസ്ലയും രജിത്തും തമ്മിലുള്ള കൊമ്പുകോര്‍ക്കലായിരുന്നു ഈ ദിനത്തില്‍ ഏറ്റവുമധികം നടന്നത്. ലുങ്കിയും ഷര്‍ട്ടും ധരിച്ച് സ്ത്രീകള്‍ പുരുഷന്മാരായി കഴിഞ്ഞു എന്നുതുടങ്ങിയ ഡയലോഗുകള്‍ രജിത്തിനെ ജസ്ലയുടെ മുന്നില്‍ കുടുക്കി. സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള രജിത്തിന്റെ ധാരണകളെ ചോദ്യം ചെയ്യുകയായിരുന്നു വീട്ടിലെ പുതിയ താരം. ഞാന്‍ കുളിക്കട്ടെ എന്ന് പറഞ്ഞ് നൈസ് ആയി രക്ഷപെടുന്ന രജിത്തിനെയാണ് കണ്ടത്. എന്നാല്‍ നിങ്ങള്‍ പറയുന്ന കപട സയന്‍സ് ഞങ്ങള്‍ വിശ്വസിക്കണം എന്ന് പറഞ്ഞാന്‍ അംഗീകരിക്കില്ലെന്ന് ജസ്ല നിലപാട് വ്യക്തമാക്കി.

രജിത്തിനെതിരെയുള്ള അംഗത്തില്‍ ജസ്ലയുടെ പ്രധാന പിന്തുണ ഒരുപക്ഷെ രഘുവായിരിക്കും. ജസ്ല എത്തുന്നതിന് മുമ്പും രജിത്തുമായി ആശയപരമായ സംവാദങ്ങളില്‍ ഏര്‍പ്പെട്ട ഏക വ്യക്തി രഘു മാത്രമായിരുന്നു. ജസ്ലയുടെയും രഘുവിന്റെയും നിലപാടുകളിലെ പൊരുത്തം ഗുണം ചെയ്യുന്നതായി കളിയില്‍ പ്രതിഫലിച്ചു തുടങ്ങി. ജസ്ലയുടെ രാവിലത്തെ പ്രസംഗത്തെ ഒരു സമയം അഭിനന്ദിച്ചും നിമിഷങ്ങള്‍ക്കകം വള്‍ഗര്‍ എന്നും അഭിപ്രായപ്പെട്ട രജിത്തിനെ രഘു പൊളിച്ചു.

രഘുവിന്റെ ഇടപെടല്‍ രജിത്തിനെ വലിയൊരു വിവാദത്തിലേക്കാണ് കൊണ്ടെത്തിച്ചത്. ആണും പെണ്ണും കെട്ടനിലയില്‍ സംസാരിക്കരുത് എന്നായിരുന്നു രഘുവിനോടുള്ള രജിത്തിന്റെ ഡയലോഗ്. ഇത് വലിയ തിരിച്ചടി ആകുമെന്നുറപ്പ്. ഈ ഡയലോഗ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ അവഹേളിക്കുന്നതാണെന്നും ആണും പെണ്ണം അല്ലാത്ത ഒരു ജെന്‍ഡര്‍ ഇല്ല എന്നാണോ രജിത് പറയുന്നതെന്നും ജസ്ല ആഞ്ഞടിച്ചു. ഇതേ വിഷയത്തില്‍ രജിത് നടത്തിയ മുന്‍കാല പരാമര്‍ശങ്ങള്‍ ഈ സമയം ജസ്ല പുറത്തെടുത്തു.

ഇവിടെ തന്നേക്കാള്‍ പ്രായം കുറഞ്ഞ ചില മത്സരാര്‍ഥികള്‍ ചെയ്യുന്നതുപോലെ കാഷ്വല്‍ വസ്ത്രങ്ങള്‍ ധരിച്ച് നടക്കാനോ പ്രണയിച്ചിരിക്കാനോ ഒന്നും തനിക്ക് പറ്റില്ലെന്നായിരുന്നു ജസ്ലയുമായി സംസാരിക്കവെ രജിത്തിന്റെ ഒരു പ്രസ്താവന. എന്നാല്‍ വസ്ത്രധാരണവും പ്രണയവുമൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ സ്വാതന്ത്ര്യങ്ങളല്ലേയെന്നും അതിലെന്താണ് പ്രശ്‌നമെന്നുമായിരുന്നു ജസ്ലയുടെ മറുചോദ്യം. താനൊരു അദ്ധ്യാപകനാണെന്നും അതിന്റേതായ രീതികളിലേ മുന്നോട്ടുപോകാന്‍ കഴിയൂ എന്നും രജിത്തിന്റെ മറുപടി. എന്നാല്‍ ജസ്ല വിടാന്‍ ഭാവമില്ലായിരുന്നു. 'അദ്ധ്യാപകന് പ്രണയമില്ലേ. അദ്ധ്യാപകന്‍ മനുഷ്യനല്ലേ. നിങ്ങള്‍ ഒരു ബയോളജി സാറല്ലേ. ഈ പ്രണയം എന്നുള്ളത് മനുഷ്യന്റെ വികാരമല്ലേ', ജസ്ല ചോദിച്ചു.

തനിക്ക് പത്തന്‍പത്തഞ്ച് വയസ്സാവുകയാണെന്നും പ്രണയത്തിന്റെ സമയം കഴിഞ്ഞെന്നുമായിരുന്നു ഇതിനോടുള്ള രജിത്തിന്റെ മറുപടി. എന്നാല്‍ പ്രണയം എന്ന വികാരത്തിന് കാലമോ സമയമോ ലിംഗമോ ഉണ്ടോ എന്നായിരുന്നു ജസ്ലയുടെ മറുചോദ്യം. പ്രായം കൂടുമ്പോള്‍ നമ്മള്‍ അതിന്റെ വകതിരിവ് കാണിക്കണമെന്ന് പറഞ്ഞ് രജിത് ആ വിഷയത്തിലെ ചര്‍ച്ച അവസാനിപ്പിച്ചു. തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ മടിക്കാത്തവരെന്ന പ്രതിച്ഛായയാണ് ജസ്ലയ്ക്കും ദയയ്ക്കും സോഷ്യല്‍ മീഡിയയിലുള്ളത്. അതുകൊണ്ടു തന്നെ ജസ്ലക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ ഫാന്‍സുകാരും സജീവമായിട്ടുണ്ട്. അതുകൊണ്ട് തന്നെ ജസ്ല ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ ഷേയിലെ താരമായിക്കഴിഞ്ഞു.



 

 

Read more topics: # jasla madassery,# daya achu
jasla madassery daya achu

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES