ബിഗ് ബോസ് മലയാളം സീസണ്‍ 7ലെ മത്സരാര്‍ത്ഥിയും തന്റെ സുഹൃത്തുമായ അനുമോളെക്കുറിച്ച് അഭിമാനം പങ്കുവെച്ച് അവതാരക ലക്ഷ്മി നക്ഷത്ര. ശക്തമായ വ്യക്തിപ്രഭാവത്തോടെ ഒറ്റയ്ക്ക് ഗെയിം കളിക്കുന്ന അനുമോളെ ലക്ഷ്മി പ്രശംസിച്ചു.
'അനു നമ്മളെ ശരിക്കും ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. ബിഗ് ബോസില്‍ നല്ല രീതിയില്‍ ഗെയിം കളിക്കണമെന്ന് അവളോട് ഞാന്‍ പറയാറുണ്ട്. ഞങ്ങള്‍ക്കെപ്പോഴും അവള്‍ ഒരു കുഞ്ഞുകുട്ടിയാണ്. എന്നാല്‍ ഇപ്പോള്‍ ബിഗ് ബോസില്‍ വളരെ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ്. ആരെയും കൂട്ടുപിടിക്കാതെ, ഗ്രൂപ്പുകളില്‍ ചേരാതെയാണ് അവള്‍ കളിക്കുന്നത്. ഒറ്റയ്ക്ക് നിന്ന് വിജയത്തിലേക്ക് വഴിവെട്ടുകയാണ് അനു,' ലക്ഷ്മി നക്ഷത്ര പറഞ്ഞു.
അനുമോള്‍ ചില സമയങ്ങളില്‍ വൈകാരികമായി പ്രതികരിക്കുന്നതിനെക്കുറിച്ചും ലക്ഷ്മി സംസാരിച്ചു. 'മനുഷ്യസഹജമായ വികാരങ്ങളാണത്. സങ്കടം വരുമ്പോള്‍ കരയുക, സന്തോഷം വരുമ്പോള്‍ ചിരിക്കുക സ്വാഭാവികമാണ്. വികാരങ്ങള്‍ പ്രകടിപ്പിക്കാതിരുന്നാല്‍ അത് ആരോഗ്യത്തെ ബാധിക്കും,' ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
അനുമോള്‍, അനീഷ്, ജിഷിന്‍, ജിസേല്‍, അക്ബര്‍ എന്നിവാകും ഇത്തവണ ടോപ്പ് ഫൈവില്‍ എത്താന്‍ സാധ്യതയെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
ഒരിക്കലും എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയെ തള്ളിപ്പറയില്ല. കാരണം ഞാന്‍ ഒരു പാട് കൂട്ട് കൂടുന്ന, ക്ലോസ് ആയിട്ടുളള ആളുകളുണ്ട്. ഇതൊന്നും നമ്മുടെ തെറ്റല്ല. ദൈവം നമ്മളെ സൃഷ്ടിക്കുന്ന പോലെയിരിക്കും. എല്ലാവരും മനുഷ്യര്‍ തന്നെയാണ്. നമ്മുടെയോ ഈ കുറ്റപ്പെടുത്തുന്നവരുടെയോ അടുത്ത തലമുറ എങ്ങനെയാവും വരികയെന്ന് നമുക്ക് പറയാന്‍ പറ്റില്ല. ഒരുകാര്യത്തിലും ആരെയും തള്ളിപ്പറയരുത്. ദൈവം എങ്ങനെയാണ് നമുക്ക് ശിക്ഷ തരുന്നത് എന്ന് പറയാനാകില്ലെന്നും ലക്ഷ്മി പറയുന്നു.
അനീഷിനെ കുറിച്ച് അഭിമാനമാണ്. അനീഷ് അയല്‍ക്കാരനാണ്. ഒരുമിച്ച് അവതാരകരായിരുന്നു. ബിഗ് ബോസിലെ ഗെയിം ഭയങ്കര ഇഷ്ടമാണ്. ഒരു കോമണര്‍ ആയിട്ടും ക്യാമറാ ഭയമൊന്നും ഇല്ലാതെയാണ് ഗെയിം കളിക്കുന്നത്. ടോപ് ഫൈവിലുണ്ടാകും എന്നാണ് എനിക്ക് തോന്നുന്നത്. ചില മത്സരാര്‍ത്ഥികള്‍ ലാലേട്ടനോട് ബഹുമാനം ഇല്ലാതെ സംസാരിക്കുന്നതായി തോന്നിയിട്ടുണ്ട്. അദ്ദേഹത്തെ പോലെ ഒരാളോട് വളരെ വിനയത്തോടെ വേണ്ടേ സംസാരിക്കാന്‍. അത് അവര്‍ കണ്ടറിഞ്ഞ് പെരുമാറണമായിരുന്നു. ഒരാളെ എവിക്ട് ചെയ്യാന്‍ അവസരം കിട്ടിയാല്‍ ആരെ ചെയ്യുമെന്ന് അറിയില്ല. ഓരോ എപിസോഡിലും ആരാണ് എന്ത് ഗെയിം സ്ട്രാറ്റജിയാണ് കൊണ്ട് വരുന്നത് എന്ന് അറിയില്ലല്ലോ, ലക്ഷ്മി നക്ഷത്ര പ്രതികരിച്ചു.