Latest News

ബാലതാരം കമല്‍ ദത്തേയെ പ്രധാന കഥാപാത്രമാക്കി നിധിന്‍ എന്‍ സംവിധാനം ചെയ്യുന്ന ഷോര്‍ട്ട് ഫിലിം മിറഷ് പ്രദര്‍ശനത്തിന്

Malayalilife
 ബാലതാരം കമല്‍ ദത്തേയെ പ്രധാന കഥാപാത്രമാക്കി നിധിന്‍ എന്‍ സംവിധാനം ചെയ്യുന്ന ഷോര്‍ട്ട് ഫിലിം മിറഷ് പ്രദര്‍ശനത്തിന്

'ഒരാള്‍ക്ക് യഥാര്‍ത്ഥ ജീവിതം ഇല്ലെങ്കില്‍,അയാള്‍ മരീചികകളിലൂടെയാണ് ജീവിക്കുന്നത്. അത് ഒന്നുമില്ലാത്തതിനേക്കാള്‍ മികച്ചതാണ്.'ഇവിടെ ആരംഭിക്കുന്നു 'മിറാഷ് '.ബാലതാരം കമല്‍ ദത്തേയെ പ്രധാന കഥാപാത്രമാക്കി നിധിന്‍ എന്‍ സംവിധാനം ചെയ്യുന്ന ഷോര്‍ട്ട് ഫിലിമാണ്  'മിറാഷ് '.ക്ലൗഡ് വാക്കറിന്റെ ബാനറില്‍ പ്രിയദര്‍ശിനി പി എം  നിര്‍മ്മിക്കുന്ന ഈ രണ്ടാമത്തെ ചിത്രത്തിന്റെ ഛായാഗ്രഹണം റിതു ഹര്‍ഷന്‍ നിര്‍വ്വഹിക്കുന്നു.

ഭാവനയുടെയും യാഥാര്‍ത്ഥ്യത്തിന്റെയും മണ്ഡലങ്ങളിലേക്കുള്ള ഒരു യാത്രയ്ക്കായികാത്തിരിക്കുന്നതിന്റെ നേര്‍ക്കാഴ്ചകള്‍ ദൃശ്യവല്‍ക്കരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സുബിന്‍ സുരേഷ് എഴുതുന്നു.സംഗീതം-ഋത്വിക് എസ് ചന്ദ്, എഡിറ്റിംഗ്-നിധിന്‍ എന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കാസ്‌പ്രൊ, അസിസ്റ്റന്റ് ഡയറക്ടര്‍-അമല്‍ നാഥ്,ഡിഐ-റിത്തു ഹര്‍ഷന്‍, ക്രിയേറ്റീവ് ഡയറക്ടര്‍-ജിത്തു തങ്കന്‍,ഡിസൈന്‍-വിപിന്‍ രാജ്,പി ആര്‍ ഒ-എ എസ് ദിനേശ്.

Read more topics: # 'മിറാഷ്
mirrash directed by nidin

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES