മിഥുന്‍ ഷെഡില്‍ ഇറങ്ങിയത് ജനാല വഴി; മുകളിലേക്ക് കയറിയത് ക്ലാസിലെ ബെഞ്ച് ഉപയോഗിച്ച്; വൈദ്യുതി ഓഫ് ചെയ്യാനും താമസിച്ചു; മിഥുന്റെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണം ഇത്

Malayalilife
മിഥുന്‍ ഷെഡില്‍ ഇറങ്ങിയത് ജനാല വഴി; മുകളിലേക്ക് കയറിയത് ക്ലാസിലെ ബെഞ്ച് ഉപയോഗിച്ച്; വൈദ്യുതി ഓഫ് ചെയ്യാനും താമസിച്ചു; മിഥുന്റെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണം ഇത്

കൊല്ലം തേവലക്കരയില്‍ നിന്നും നടക്കുന്ന സംഭവമാണ് എട്ടാം ക്ലാസുകാരന്റെ മരണം. ചെരുപ്പ് എടുക്കുന്നതിനായി ഷീറ്റിന്റെ മുകളില്‍ കയറി മിഥുന്‍ എന്ന വിദ്യാര്‍ത്ഥി തെന്നി വൈദ്യുതി ലൈനിലേക്ക് വീണ് ഷോക്കേറ്റ് മരിക്കുകയായിരുന്നു. അപകടത്തിന് ഇടയാക്കിയ പ്രധാന കാരണങ്ങളിലൊന്ന് സ്‌കൂള്‍ മൈതാനത്തിനുമുകളിലൂടെ പോകുന്ന വൈദ്യുതി ലൈനാണ്. അതിന്റെ അടുത്തുള്ള സ്ഥലത്താണ് സൈക്കിള്‍ ഷെഡിന് തകരഷീറ്റുകള്‍ ഉപയോഗിച്ച് ടെമ്പററി രൂപം നല്‍കിയത്. സ്‌കൂളിന്റെ പ്രധാന കെട്ടിടത്തിന്റെ പുറംഭിത്തിയോടു ചേര്‍ന്നാണ് ഈ ഷെഡ് നിര്‍മ്മിച്ചിരുന്നത്. നിലവില്‍ ആ സ്‌കൂളിന്റെ മൈതാനത്തിനു മുകളിലൂടെ വൈദ്യുതി ലൈനുകള്‍ കടന്നുപോകുന്നത് പല വര്‍ഷങ്ങളായി നിലനില്ക്കുന്ന പ്രശ്നമാണ്. എന്നാല്‍ ഇതുവരെ അതിന് ഉചിതമായ പരിഹാരമൊന്നും ലഭിച്ചിരുന്നില്ല. അത്തരമൊരു അനാവശ്യമായ അപകടം ഒരു കുഞ്ഞിന്റെ ജീവന്‍ കവര്‍ന്നതോടെ നാട്ടുകാരും രക്ഷിതാക്കളും പ്രതിഷേധത്തിലാണ്. 

മൈതാനത്തിന് മുകളിലൂടെ ലൈന്‍ നേരത്തെ മുതല്‍ ഉണ്ടായിരുന്നു. പക്ഷേ അടുത്തിടെയാണ് ഷെഡ് നിര്‍മ്മിച്ചത്. അങ്ങനെ നിര്‍മ്മിച്ചതോടെ ലൈന്‍ തകരഷീറ്റിന് തൊട്ടു മുകളലിലേക്കായി. തുടര്‍ന്ന് അപകട സാധ്യതയും വലുതായി. ഈ ഷെഡിലേക്ക് ക്ലാസ് മുറിയിലൂടെ തന്നെ കടക്കാന്‍ സൗകര്യമുണ്ടായിരുന്നു. കുട്ടികള്‍ക്ക് കയറാനും ഇറങ്ങാനും അതില്‍ ബുദ്ധിമുട്ടൊന്നുമില്ലാത്ത സാഹചര്യമായിരുന്നു. എന്നാല്‍ കുട്ടികള്‍ കടക്കാതിരിക്കാന്‍ പലക കൊണ്ട് ജനല്‍ അടച്ച് വച്ചിരുന്നു. എന്നാല്‍ ഇത് മാറ്റിയാണ് മിഥുന്‍ മുകളിലേക്ക് കടന്നത്. അവിടെ സുഹൃത്തിന്റേതായ ചെരുപ്പ് എടുക്കുകയായിരുന്നു അവന്റെ ഉദ്ദേശം. പക്ഷേ, അതിനിടെ അപ്രതീക്ഷിതമായി ഒരു അപകടം സംഭവിച്ചു. ഷീറ്റില്‍ കയറിയ മിഥുന്‍ പെട്ടെന്ന് തെന്നി കയറി, നേരെ വൈദ്യുതി ലൈനിലേക്കാണ് വീണത്. അതുവഴിയാണ് കുട്ടി വൈദ്യുതി ഷോക്കേറ്റ് മരണപ്പെടുന്നത്.

മിഥുന്‍ പഠിച്ച ക്ലാസ് മുറിയുടെ ബോര്‍ഡിന് മുകളിലായി ഒരു ജനല്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ ജനല്‍ തുറന്നിരിക്കുന്നതു തടയാന്‍ പലകയിട്ട് മറച്ചുവെച്ചിരുന്നു. അപകടം സംഭവിച്ച ദിവസം മിഥുന്‍ ആ ജനല്‍ ഭാഗത്തെ പലക ഇളക്കി മാറ്റിയാണ് ക്ലാസ് മുറിയില്‍നിന്ന് പുറത്തേക്ക്, അതായത് ഷീറ്റ് മുകളിലേക്കു കയറിയത്. അന്ന് രാവിലെ ഏകദേശം എട്ടരയോടെയാണ് സംഭവം നടന്നത്. ആ സമയത്ത് സ്‌കൂളിലെ ചില അധ്യാപകര്‍ സ്‌കൂളിലുണ്ടായിരുന്നു. കുട്ടി ഷീറ്റിന്റെ മുകളിലേക്കു കയറുന്നതിനിടയിലാണ് തെന്നി വൈദ്യുതി ലൈനിലേക്കു വീണത്. അതിനുശേഷം കുട്ടിക്ക് പ്രഥമ ശുശ്രൂഷ നല്‍കി അധ്യാപകരും സമീപത്തുണ്ടായിരുന്നവരും ചേര്‍ന്ന് ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്കു കൊണ്ടുപോയി. പക്ഷേ, മിഥുനിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

സ്‌കൂള്‍ അധികൃതര്‍ മിഥുനിനെ കണ്ടത് വൈദ്യുതി ലൈനില്‍ കമഴ്ന്നു കിടക്കുന്ന നിലയിലാണ്. അതില്‍ നിന്ന് കുട്ടിയെ മാറ്റാനും ഏറെ പ്രായാസമായിരുന്നു. കാരണം അപ്പോഴും ലൈനില്‍ കറന്റ് ഉണ്ടായിരുന്നു. വൈദ്യുതി കട്ട് ചെയ്യുന്നതിനായി ബന്ധപ്പെട്ട വിഭാഗങ്ങളെ അറിയിച്ചെങ്കിലും അവിടെ കാലതാമസം വന്നു. ഇതും മരണത്തിന്റെ സാധ്യത വര്‍ദ്ധിപ്പിച്ചു. റോഡിനോടു ചേര്‍ന്ന, സ്‌കൂളിന്റെ പിന്‍ഭാഗത്താണ് അപകടം ഉണ്ടായത്. വര്‍ഷങ്ങള്‍ക്കു മുന്‍പേ മൈതാനത്തിനു മുകളിലൂടെ വൈദ്യുതി ലൈന്‍ ഉണ്ട്. മൈതാനത്തോടു ചേര്‍ന്നാണ് ഷെഡ്. ഇതു നിര്‍മിച്ചത് അടുത്തകാലത്താണ്. ഷെഡാണ് അപകടം ഉണ്ടാക്കിയത്. 

കെട്ടിടത്തിന്റെ പിന്‍ഭാഗത്തായതിനാല്‍ പഞ്ചായത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. തറയില്‍നിന്നു വൈദ്യുതി ലൈനിലേക്ക് 20 അടിയെങ്കിലും ഉയരമുണ്ട്. ഷെഡ് പണിതപ്പോള്‍ ലൈനും തകരഷീറ്റും അടുത്തായി. ഷെഡ് പണിതതാണ് അപകടത്തിലേക്കു നയിച്ചത്. 40 വര്‍ഷമായി അവിടെ വൈദ്യുതി ലൈനുണ്ട്. എട്ടു വര്‍ഷം മുന്‍പാണ് ഷെഡ് നിര്‍മിച്ചത്. അതിനു കെഎസ്ഇബിയുടെ അനുമതി വാങ്ങിയില്ല. ഷെഡിലേക്ക് ആരും ഇറങ്ങാതിരിക്കാന്‍ ജനല്‍ പലകവച്ച് സ്‌കൂള്‍ അധികൃതര്‍ അടച്ചിരുന്നു. രണ്ടു ദിവസം മുന്‍പ് അസി.എന്‍ജിനീയര്‍ അപകടം ചൂണ്ടിക്കാട്ടിയിരുന്നു. ഷോക്കേല്‍ക്കാത്ത കേബിള്‍ ആക്കാമെന്ന് സ്‌കൂള്‍ അധികൃതരും പറഞ്ഞിരുന്നു. എന്നാല്‍ അവരത് കേട്ടില്ല. ഇപ്പോള്‍ ഒരു അപകടം നടന്നപ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും പഴ്ചാരുകയാണ് എല്ലാവരും. 

mithun shock dead school kollam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES